കെ എസ് ആർ ടി സി ബസിനുളളിൽ പതിനെട്ടുകാരിക്കു നേരെ ലൈംഗികാതിക്രമണം; മധ്യവയസ്കൻ അറസ്റ്റിൽ

തിരുവല്ല: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിനുള്ളിൽ പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമണം. ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. കോട്ടയം മീനച്ചൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിലായിരുന്നു സംഭവം.

Read More

ചെസ് ലോകകപ്പ് ഫൈനലിൽ ആദ്യ ഗെയിമില്‍ മാഗ്നസ് കാള്‍സണ് സമനിലക്കുരുക്ക്

ബാക്കു (അസര്‍ബൈജാന്‍): ചെസ് ലോകകപ്പ് ഫൈനലിൻ്റെ ആദ്യ ഗെയിമില്‍ മാഗ്നസ് കാള്‍സണെ സമനിലയില്‍ കുരുക്കി ഇന്ത്യന്‍ താരം രമേശ് ബാബു പ്രഗ്നാനന്ദ. 35 നീക്കങ്ങള്‍ക്കൊടുവിലാണ് ലോക ഒന്നാം നമ്പര്‍ താരത്തെ പ്രഗ്നാനന്ദ സമനിലയില്‍ തളച്ചത്. നിര്‍ണായകമായ രണ്ടാം ഗെയിം നാളെ നടക്കും. സെമി ഫൈനലില്‍ യുഎസ് താരം ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദ ഫൈനലിലെത്തിയത്. ഫാബിയാനോയുമായി നടന്ന രണ്ട് ഗെയിമും സമനിലയിലായിരുന്നു. 3.5-2.5 എന്ന പോയിന്റില്‍ ടൈബ്രേക്കറിലൂടെയായിരുന്നു ലോക മൂന്നാം നമ്പര്‍ താരത്തെ പ്രഗ്നാനന്ദ തോല്‍പ്പിച്ചത്.͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏

Read More

ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഐഎസ്‌ആര്‍ഒ ക്ക് പിന്തുണയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസി ; നാസ

ബെഗളൂരു: ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ രംഗത്ത്. ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്കൊപ്പം ചന്ദ്രയാന്‍ പേടകത്തിന്റെ ആരോഗ്യ നിലയും സഞ്ചാരവും നാസ സദാ നിരീക്ഷിച്ചു വരുകയാണ്. ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യ-അമേരിക്ക സഹകരണത്തിന് ധാരണയായത് ജൂണിലായിരുന്നു. വാഷിംഗ്ടണില്‍ നടന്ന മോദി-ബൈഡന്‍ കൂടിക്കാഴ്ച്ചയില്‍ ആയിരുന്നു ഈ സുപ്രധാന തീരുമാനം ഉണ്ടായത്. പേടകത്തിന്റെ അപ്‌ഡേഷനുകള്‍ ബാംഗ്ലൂരിലെ മിഷന്‍ ഓപ്പറേഷന്‍ സെന്ററിലേക്ക് കൈമാറുന്നത് നാസയില്‍ നിന്നാണ്. ഭ്രമണപഥത്തിലെ ഉപഗ്രഹ സഞ്ചാരം യൂറോപ്യന്‍ സ്‌പെയിസ് ഏജന്‍സിയുടെ എക്‌സ്ട്രാക്ക് നെറ്റ്…

Read More

ഓണം വാരാഘോഷം: വോളന്റിയർമാർക്ക് പരിശീലനം നൽകി

തിരുവനന്തപുരം:ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് രൂപീകരിച്ച വോളന്റിയർ കമ്മിറ്റിയുടെ ഭാഗമായ കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ നടന്ന ഓറിയന്റേഷൻ പരിപാടി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തിന് ശേഷമുള്ള ഓണം ആത്മവിശ്വാസത്തോടെയാണ് ആഘോഷിക്കുന്നത്. ടൂറിസം ക്ലബിന്റെയും വൊളണ്ടിയർ കമ്മിറ്റിയുടെയും ഭാഗമായ പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് മുൻവർഷങ്ങളിൽ കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു. ഓണത്തിനെ ലോകത്തിനാകെ പരിചയപ്പെടുത്തുകയും കേരളത്തിന്റെ മതനിരപേക്ഷത ലോകത്തെ അറിയിക്കുകയും…

Read More

കരകുളം കുടുംബശ്രീക്കൊപ്പം കൃഷി ചർച്ചകളുമായി മന്ത്രി പി. പ്രസാദ്

കരകുളം :കുടുംബശ്രീ യൂണിറ്റുകളെ കൃഷിക്കൂട്ടങ്ങളാക്കി തിരിച്ച് വിവിധ ഉത്പന്നങ്ങൾ കൃഷി ചെയ്യാൻ സാധിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കരകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കരകുളം കാർണിവൽ 2023 മേളയിലെ ‘കേരളത്തിന്റെ കാർഷിക കാഴ്ചപ്പാടുകൾ ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയെ കുറിച്ചുള്ള അടിസ്ഥാന വിദ്യാഭ്യാസവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ കൃഷി ഒരിക്കലും നഷ്ടമാകില്ല. കാർഷിക വിളകൾ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ആക്കി വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ…

Read More

പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കും; ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കും ചിലത് പറയാനുണ്ടെന്ന് കെ മുരളീധരൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചന നൽകി കെ മുരളീധരൻ എംപി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കും ചില കാര്യങ്ങൾ പറയാനുണ്ട്. കെ കരുണാകരൻ സ്മാരക നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. ഈ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിശദ വിവരങ്ങൾ ആറാം തീയതിക്ക് ശേഷം പറയുമെന്നും കെ മുരളീധരൻ. കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി ചുരുക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. തൽക്കാലം തെലങ്കാന തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചാൽ മറുപടി പറയാമെന്നും കേരളത്തെക്കുറിച്ച്…

Read More

തിരുവല്ലത്തെ ടോള്‍ വര്‍ധന ഒഴിവാക്കണം; നിതിന്‍ ഗഡ്കരിയ്ക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു

തിരുവല്ലത്തെ ടോള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു. അശാസ്ത്രീയ ടോള്‍ നിരക്ക് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. നിരക്ക് വര്‍ധന കേരളത്തോടുള്ള അവഗണനയെന്നും മന്ത്രി പറഞ്ഞു. നിലവിലുളള ടോള്‍ പ്ലാസ വിനോദസഞ്ചാരകേന്ദ്രമായ കോവളത്തിന് തെക്കുഭാഗത്തേക്ക് മാറ്റണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു.സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപാതയിലെ ടോള്‍ പിരിവ് സംവിധാനം പരിഷ്‌കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോള്‍ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോള്‍…

Read More

നേമം മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ മന്ത്രി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:നേമം നിയോജക മണ്ഡലത്തിലെ കമലേശ്വരം വാർഡിൽ കരിയിൽ തോടിന് കുറുകെ നിർമ്മിച്ച പുതിയ പാലത്തിന്റെയും എസ്റ്റേറ്റ് വാർഡിൽ ഉൾപ്പെടുന്ന മലമേൽക്കുന്നിൽ പാർശ്വഭിത്തി, ഷട്ടർ ക്രമീകരണം എന്നിവയുടെ നിർമ്മാണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നേമം മണ്ഡലത്തിൽ പാലങ്ങളുമായി ബന്ധപ്പെട്ട് നിരവധി വികസന പ്രവർത്തനങ്ങൾ ആണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മധുപാലത്ത് പുതിയ പാലം നിർമ്മിക്കാൻ 12.81 കോടി രൂപയുടെ ഭരണാനുമതിക്കായുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കാലടി സൗത്ത് കല്ലടിമുഖം പാലം നിർമ്മിക്കുന്നതിനായി 10.32 കോടി…

Read More

എഐ കാമറ സഹായിച്ചു; മോഷണംപോയ സ്‌കൂട്ടർ തിരിച്ചുകിട്ടി

തിരുവനന്തപുരം : എഐ കാമറ തുടർച്ചയായി ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തിയതോടെ ഒരുവർഷം മുമ്പ്‌ മോഷണംപോയ സ്‌കൂട്ടർ ഉടമയ്‌ക്ക്‌ തിരിച്ചുകിട്ടി. വെള്ളായണി പുഞ്ചക്കരി സ്വദേശി ഷിജുവിന്റെ കെഎൽ 01 ബിഎച്ച്‌ 9944 എന്ന സ്‌കൂട്ടറാണ്‌ തിരികെ കിട്ടിയത്‌. 2022 സെപ്‌തംബറിൽ ചാലയിൽവച്ചാണ്‌ മോഷണം പോയത്. പൊലീസ്‌ അന്വേഷണം നടത്തുന്നതിനിടെ ഉടമയുടെ ഫോണിലേക്ക്‌ നിയമലംഘനത്തിനുള്ള സന്ദേശം ലഭിച്ചതാണ്‌ വഴിത്തിരിവായത്‌. എഐ കാമറപ്രവർത്തനം തുടങ്ങിയ ജൂണിൽത്തന്നെ മൂന്നുതവണ സന്ദേശം ഷിജുവിന്റെ മൊബൈലിൽ ലഭിച്ചതോടെ തിരുവനന്തപുരം ആർടിഒ എൻഫോഴ്സ്മെന്റിന് പരാതി നൽകി….

Read More

വയനാട് മിനി തൊഴിൽ മേള നടത്തി 107 പേർക്ക് നിയമനം നൽകി.

വയനാട് :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ മിനി തൊഴില്‍ മേള നടത്തി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. തൊഴില്‍ മേളയില്‍ 107 പേര്‍ക്ക് നേരിട്ട് നിയമനം ലഭിക്കുകയും 214 ഉദ്യോഗാര്‍ത്ഥികളെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 500 ലധികം ഉദ്യോഗാര്‍ത്ഥികളും ജില്ലയ്ക്കകത്തും പുറത്തമുള്ള 20 ലധികം ഉദ്യോഗദായകരും മേളയില്‍ പങ്കെടുത്തു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial