ഓയൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

കൊല്ലം: ഓയൂരിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ് അപകടം നടന്നത്. ഓയൂരിൽ ബിസിനസ് നടത്തുന്ന പ്രവാസി മലയാളിയായ ഓയൂർ ചുങ്കത്തറ ചുങ്കത്ത് ഹൗസിൽ സജി ചുങ്കത്തിന്റെ മകൻ ശ്രീശാന്ത് 19 വയസ്സ് ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. സജീവിന്റെ കടയുടെ പണിയുമായി ബന്ധപ്പെട്ട അര കിലോമീറ്റർ ദൂരമുള്ള വീട്ടിലേക്ക് ശ്രീശാന്ത് വാഹനമോടിച്ച് പോകുന്ന വഴിയിൽ തൊട്ടടുത്ത കടയുടെ ഭിത്തിയിൽ ഇടിച്ച് തല കീഴായി വാഹനം മറിയുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ…

Read More

നെടുമങ്ങാട് ഓണം ആരവങ്ങളിലേക്ക്, ‘ഓണോത്സവം 2023’ ആഗസ്റ്റ് 25 മുതൽ

നെടുമങ്ങാടിന്റെ ഓണത്തിന് മാറ്റുകൂട്ടാൻ ‘ഓണോത്സവം 2023’ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഒന്ന് വരെ നടക്കും. ഓണോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലിന്റെ നേതൃത്വത്തിൽ സംഘാടകസമിതി യോഗം ചേർന്നു. നെടുമങ്ങാട് മണ്ഡലത്തിന്റെ സാംസ്‌കാരിക ആഘോഷമായി ഓണോത്സവത്തെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടികളുടെ പ്രധാന വേദികളിൽ ഒന്നായി നെടുമങ്ങാടിനെ തെരഞ്ഞെടുത്തത്, ഓണോത്സവത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു. ഏഴു ദിവസങ്ങളിലായി നടക്കുന്ന…

Read More

അമിത ലഹരി ഉപയോഗംമൂലം യുവാവ് മരിച്ചു

കഴക്കൂട്ടം: മാതാവിന്റെ മരണശേഷം വീട്ടിൽ തനിച്ച് താമസിക്കുന്ന യുവാവ് അമിത ലഹരി ഉപയോഗംമൂലം മരിച്ചു. പുത്തൻതോപ്പ് അൽ ജസീം മൻസിലിൽ ജസീം (27) ആണ് മരിച്ചത്. അമിതമായി ലഹരി ഉപയോഗിച്ച ജസീം വീട്ടിൽ ബഹളം ഉണ്ടാക്കിയിരുന്നു. ഇത് കേട്ട് ഓടിയെത്തിയ നാട്ടുകാർ വീടിൻറെ വാതിൽ പൊളിച്ചു. പിന്നാലെ വീട്ടിൽ നിന്നും ഇറങ്ങി ഓടിയ ജസിം തൊട്ടടുത്ത പുരയിടത്തിലെ മണ്ണിൽ കിടന്നു ഉരുളുകയായിരുന്നു. നാട്ടുകാർ ചേർന്ന് പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മാതാവിന്റെ മരണശേഷം വീട്ടിൽ…

Read More

ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് യുവതികളെ ലഹരിക്ക് അടിമകളാക്കും; ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ

കോട്ടയം : എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവുമായി ആയുർവേദ തെറാപ്പിസ്റ്റ് പിടിയിൽ. പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിളിനെയാണ് (24) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നു വിൽക്കാൻ കോട്ടയത്ത് എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കർണാടക റജിസ്ട്രേഷനിലുള്ള കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ് പിടിയിലായ ഫിലിപ്പ് മൈക്കിൾ….

Read More

അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് രണ്ട് റണ്‍സ് വിജയം; വിജയം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം

ഡബ്ലിന്‍ : അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് രണ്ട് റണ്‍ ജയം. ഡബ്ലിനില്‍ മഴ മുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ടിന് 47 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. തുടരാനാവില്ലെന്ന് ഉറപ്പായതോടെ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. നിയമപ്രകാരം ഇന്ത്യ രണ്ട് റണ്‍ മുന്നിലായിരുന്നു. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (24), റുതുരാജ് ഗെയ്കവാദ്…

Read More

പാറശാല അഗ്നിരക്ഷാനിലയത്തിന് സ്വന്തം കെട്ടിടം ഉയരുന്നു

തിരുവനന്തപുരം :പാറശാല അഗ്നിരക്ഷാനിലയത്തിന് ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാം. പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി 2021-22 ബജറ്റ് വിഹിതത്തിലുൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. കേരളം വികസനത്തിന്റെ പരിവർത്തന യുഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഉൾക്കൊള്ളൽ, സാമൂഹിക ക്ഷേമം, സുസ്ഥിര വളർച്ച എന്നിവയിൽ ഊന്നൽ നൽകുന്നതാണ് സർക്കാരിന്റെ നയങ്ങളെന്നും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത…

Read More

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ ഓണത്തിന് ഉത്സവബത്ത

തിരുവനന്തപുരം :ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉത്സവബത്ത ലഭിക്കുക. ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകൾക്ക് ഈ നിലയിൽ സഹായധനമെത്തും. ഇതിനായി 46 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് 4000…

Read More

എം കെ സക്കീര്‍ വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍

തിരുവനന്തപുരം :സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനായി അഡ്വ. എം കെ സക്കീറിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ടി കെ ഹംസ രാജിവച്ച ഒഴിവിലേക്കാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. 10 ബോര്‍ഡ് അംഗങ്ങളും ഒരേ സ്വരത്തില്‍ പിന്തുണ നല്‍കിയെന്നും ഏറ്റവും ശരിയായ രീതിയിലാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും എം കെ സക്കീര്‍ പറഞ്ഞു.നിയമപരമായും സത്യസന്ധമായും വഖഫ് സ്വത്ത് സംരക്ഷിക്കും. തര്‍ക്കങ്ങളും പരാതികളും പരിഹരിക്കുകയാണ് ലക്ഷ്യം. വഖഫ് നിയമനം സുതാര്യമായി നടത്തുമെന്നും എം കെ സക്കീര്‍ കൂട്ടിച്ചേര്‍ത്തു….

Read More

കിളിമാനൂരിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കിളിമാനൂർ: കിളിമാനൂരിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.കിളിമാനൂർ കുന്നുമ്മേൽ തെക്കേവിള വീട്ടിൽ സഞ്ചു (43) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്.2021 ഡിസംബർ മാസത്തിലെ ഒരു ദിവസം വൈകുന്നേരം 4 മണിയോടെ കുന്നുമ്മേൽ എന്ന സ്ഥലത്തു വച്ച് വിദ്യാർത്ഥിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്നുണ്ടായ ഭയം മൂലം വിദ്യാർത്ഥി ഈ വിവരം രഹസ്യമാക്കുകയായിരുന്നു. ഇതിനു ശേഷം വിദ്യാർത്ഥിയെ വഴിയിൽ കാണുമ്പോഴെല്ലാം പ്രതി ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമം നടത്തുകയും ഇതിൽ നിന്നും ഒഴിഞ്ഞുമാറി രക്ഷപ്പെടുകയുമായിരുന്നു.ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന്…

Read More

ഭക്ഷ്യമന്ത്രിയെത്തുമ്പോൾ സ്വന്തം മണ്ഡലത്തിലെ സപ്ലൈകോ പീപ്പിൾസ് ബസാർ അടഞ്ഞ് കിടക്കുന്നു; ജീവനക്കാരെ വിളിച്ചുവരുത്തി തുറപ്പിച്ച് മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ മണ്ഡലത്തിൽ രാവിലെ 10 മണി കഴിഞ്ഞിട്ടും സപ്ലൈകോ പീപ്പിൾസ് ബസാർ തുറന്നില്ല. ഭക്ഷ്യമന്ത്രി നേരിട്ടെത്തി ജീവനക്കാരെ വിളിച്ചുവരുത്തിയ ശേഷമാണ് കട തുറന്നത്. 20 ഓളം പേർ കടക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. ഓണാഘോഷ അവലോകനത്തിന് എത്തിയതായിരുന്നു മന്ത്രി. ഇതിനിടയിലാണ് അദ്ദേഹം പീപ്പിൾസ് ബസാറിൽ കയറിയത്. അതിരാവിലെ മുതൽ സാധനം വാങ്ങാൻ ആളുകൾ കടയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. കട തുറക്കാൻ വൈകിയതിൽ ജീവനക്കാരോട് മന്ത്രി കുപിതനായി. ഓണമായിട്ടും നേരത്തെ കട തുറന്നുകൂടേയെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial