ബീഹാറിൽ മാധ്യമ പ്രവർത്തകനെ വെടിവച്ച് കൊന്നു.

പറ്റ്ന: ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു. ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റായ വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തി ആയുധധാരികളായ നാലംഗ സംഘംമാണ് വിമൽ കുമാറിന് നേരെ വെടിയുതിർത്തത്. മാധ്യമ പ്രവർത്തകൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഇന്ന് പുലർച്ചെയാണ് ഈ ദാരുണ സംഭവമുണ്ടായത്. ബൈക്കുകളിലായാണ് സംഘം വിമൽകുമാറിന്റെ വീട്ടിലെത്തിയത്. ആക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് വലിയ പ്രതിഷേധം അരങ്ങേറി. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

Read More

റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം

തിരുവനന്തപുരം :റേഡിയോ ജോക്കി രാജേഷ് വധത്തിൽ പ്രതികൾക്ക് ജീവപര്യന്തം. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് ശിക്ഷ. ആയുധം ഉപയോഗിച്ചതിന് പത്ത് വർഷം കഠിന തടവിന് വിധിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് ജീവപര്യന്തം. 2 ലക്ഷം രൂപ പിഴയും വിധിച്ചു.2018 മാർച്ച് 27ന് മടവൂർ ജംഗ്ഷനിലുള്ള റെക്കോഡിംഗ് സ്റ്റുഡിയോയിൽ വച്ചാണ് രാജേഷ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ ആദ്യത്തെ വിദേശ ക്വട്ടേഷൻ കൊലപാതകമായിരുന്നു അത്. ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ സത്താറിന്റെ മുൻ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി…

Read More

17 കാരി ജീവനൊടുക്കിയതിന് കാരണം ബന്ധുവായ യുവാവ്; പരാതിയുമായി മാതാപിതാക്കൾ

കായംകുളം :കായംകുളത്ത് ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് അച്ഛൻ വിജയൻ പൊലീസിൽ പരാതി നൽകി. യുവാവിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി മരിച്ചത്. കുളക്കടവിൽ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പിൽ ബന്ധുവായ യുവാവാണ് തന്റെ…

Read More

വിശപ്പ് രഹിത കേരളം ലക്ഷ്യം; മന്ത്രി ജി. ആർ. അനിൽ

കരകുളം :2025 ഓടെ വിശപ്പ് രഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഭഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. ഉപഭോക്തൃ സംസ്ഥാനം ആയിരുന്നിട്ട് കൂടി ഭക്ഷ്യ സുരക്ഷയിൽ സംസ്ഥാനം മുന്നിലെത്തിയത് ഈ പ്രവർത്തന ഫലമായാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കരകുളം ഗ്രാമപഞ്ചായത്തിന്റെ കരകുളം കാർണിവൽ 2023 മേളയിലെ ‘ഭക്ഷ്യ സുരക്ഷയും കേരളവും’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ പൂർണ്ണ ഭക്ഷ്യ സുരക്ഷ…

Read More

‘റോഡ് നിയമം പാലിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവ്’; കമ്പനികളുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : വാഹന ഇന്‍ഷുറന്‍സില്‍ ‘നോണ്‍-വയലേഷന്‍ ബോണസ്’ നല്‍കുന്ന കാര്യം ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച ചെയ്യാന്‍ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ‘റോഡ് അപകടങ്ങള്‍ കുറഞ്ഞതുകൊണ്ട് ജീവന്‍ രക്ഷിക്കാനായതിനോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായി. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവര്‍ക്ക് പെനാല്‍റ്റിയും നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഇന്‍ഷുറന്‍സ്…

Read More

ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ ; പരീക്ഷകൾ മാറ്റിവച്ചു.

ഇടുക്കി: ഇടുക്കിയിൽ നാളെ കോൺഗ്രസ് ഹർത്താൽ, പരീക്ഷകൾ മാറ്റിവച്ചു. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വെച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്തുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ…

Read More

നോവലിസ്റ്റ് ഗഫൂർ അറയ്ക്കൽ അന്തരിച്ചു;പുതിയ നോവലിൻ്റെ പ്രകാശനം ഇന്ന് കോഴിക്കോട്ട് നടക്കാനിരിക്കെയാണ് അന്ത്യം.

കോഴിക്കോട് :എഴുത്തുകാരൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു. പുതിയ നോവലിൻ്റെ പ്രകാശനം ഇന്ന് കോഴിക്കോട്ട് നടക്കാനിരിക്കെയാണ് അന്ത്യം. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ഫറോക്ക് പേട്ട സ്വദേശിയായ ഗഫൂർ, നോവലിസ്റ്റും കവിയും തിരക്കഥാകൃത്തുമാണ്. കുറച്ചു കാലമായി മലപ്പുറം ചെമ്മാടാണ് താമസം. കാൻസർ ബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2015ൽ പുറത്തിറങ്ങിയ ‘ലുക്കാച്ചുപ്പി’ എന്ന സിനിമയുടെ തിരക്കഥ എഴുതി.അമീബ ഇരപിടിക്കുന്നതെങ്ങനെ, നിദ്ര നഷ്ടപ്പെട്ട സൂര്യൻ, എന്നീ കവിതാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നക്ഷത്രജന്മം, ഹോർത്തൂസുകളുടെ ചോമി, മത്സ്യഗന്ധികളുടെ ദ്വീപ് എന്നീ ബാലസാഹിത്യ…

Read More

എം ജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചു

കോട്ടയം: എം ജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാറ്റിയ പരീക്ഷകൾ ഓഗസ്റ്റ് 19 ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കും നടത്തുക. രാവിലത്തെ പരീക്ഷകളുടെ സമയത്തിൽ മാറ്റമില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു

Read More

പതിനഞ്ചുകാരിയെ ലൈംഗികമായി ആക്രമിച്ചു; പോക്സോ കേസിൽ പുജാരി അറസ്റ്റിൽ

തിരുവനന്തപുരം: പതിനഞ്ചുകാരിയെ ലൈംഗികമായി ആക്രമിച്ച പൂജാരി അറസ്റ്റിൽ. ചിറയിന്‍കീഴ് സ്വദേശിയായ ബൈജുവാണ് (34) പോക്‌സോ കേസില്‍ അറസ്റ്റിലായത്. വര്‍ക്കല മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈജു ക്ഷേത്രത്തിലെ പായസപ്പുരയിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടി രക്ഷപ്പെട്ട് വീട്ടിലേക്ക് പോവുകയായിരുന്നു. ഇന്ന് സ്കൂളിലെത്തിയ കുട്ടി അധ്യാപകനോടാണ് സംഭവം പറയുന്നത്. അധ്യാപകർ ചൈൽഡ് ലൈനിൽ അറിയിക്കുകയും അവർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്…

Read More

കേരളത്തിൽ കൂടുതല്‍കാലം മുഖ്യമന്ത്രി പദം വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത്

കേരളത്തിൽ കൂടുതല്‍കാലം മുഖ്യമന്ത്രി പദം വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത് സംസ്ഥാനത്ത് കൂടുതല്‍കാലം മുഖ്യമന്ത്രി പദം വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത്. നേരത്തെ സി അച്യൂതമേനോനായിരുന്നു മൂന്നാം സ്ഥാനത്ത്. 2,640 ദിവസം, അതായത് ഏഴ് വര്‍ഷം രണ്ട് മാസം, 24 ദിവസവുമായിരുന്നു സി അച്യൂതമേനോന്റെ കാലാവധി. കെ കരുണാകരന്‍ (3,246), ഇ കെ നായനാര്‍ (4,009) എന്നിവരാണ് പിണറായി വിജയന് മുന്നിലുള്ളത്. തുടര്‍ച്ചയായി രണ്ട് മന്ത്രിസഭകള്‍ക്ക് നേതൃത്വം നല്‍കാന്‍ അവസരം ലഭിച്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial