
കെഎസ്ഇബി ഉദ്യോഗസ്ഥർ വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി
കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയിൽ കുലച്ച വാഴകൾ കെഎസ്ഇബി വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകർക്ക് നഷ്ടപരിഹാരം കൈമാറി. മൂന്നര ലക്ഷം രൂപ ആന്റണി ജോൺ കർഷകന് കൈമാറിയത്. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം പറഞ്ഞായിരുന്നു ഓണവിപണി മുന്നിൽ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് നശിപ്പിച്ചത്. കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഐബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ…