Headlines

പത്തനാപുരത്ത് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു ; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

കൊല്ലം: പത്തനാപുരത്ത് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കാടാശ്ശേരി സ്വദേശി രേവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഭർത്താവ് ഗണേഷിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. 9 മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്ന് മൂന്ന് മാസമായി പിരിഞ്ഞ് കഴിയുകയായിരുന്നു ഇരുവരും. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഗണേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും ഇന്ന് പത്തനാപുരം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്ന്…

Read More

ക്യാമ്പസിലെ സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്ക് ; ഇനി വിവാഹം കെഎം അഭിജിത്തിന് നജ്മി വധുവാകും

കോഴിക്കോട്: കെ എസ് യു മുന്‍ സംസ്ഥാന അധ്യക്ഷനും എൻ എസ് യു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത്ത് വിവാഹിതനാവുന്നു. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി നജ്മിയാണ് യുവനേതാവിന്റെ ജീവിത പങ്കാളിയാവുന്നത്. ആഗസ്റ്റ് 17-ന് വ്യാഴാഴ്ച ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം അത്തോളി പൂക്കോട് കുഴിക്കാട്ട് മീത്തൽ ഗോപാലൻ കുട്ടിയുടെയും സുരജ ഗോപാലൻ കുട്ടിയുടെയും മകനാണ് അഭിജിത്ത്. കോഴിക്കോട് മീഞ്ചന്ത ഗവ.ആർട്സ് ആന്റ് സയൻസ് കോളജിൽ…

Read More

തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പി‍ഞ്ചുകുഞ്ഞ് മരിച്ചു. ബാലരാമപുരം പള്ളിച്ചൽ വയലിക്കട പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിനിമോൾ – ജയകൃഷ്ണൻ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള മകൻ ജിതേഷ് ആണ് മരിച്ചത്. ഇവരുടെ ഏകമകനായിരുന്നു. ഞായറാഴ്ച രാത്രി 10 മണിയ്ക്ക് കുട്ടിയെ അമ്മ ജിനിമോൾ മുലപാൽ കൊടുത്ത് കട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നു.  തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് അച്ഛന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ കുട്ടിയെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പൾസ് കുറവായതിനാൽ കുഞ്ഞിനെ എസ്എടി…

Read More

77-ാംമത് സ്വാതന്ത്ര്യദിനാഘോഷം; സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലാ തലങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. സംസ്ഥാന തല ആഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വർക്കല എഎസ്പി വി.ബി വിജയ് ഭാരത് റെഡ്ഡി ഐപിഎസ് പരേഡ് നയിച്ചു. 27 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. എറണാകുളം ജില്ലാതല ആഘോഷങ്ങൾ കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ ആരംഭിച്ചു. ദേവസ്വം മന്ത്രി മന്ത്രി കെ.രാധകൃഷ്ണന്‍ ദേശീയ പതാക ഉയര്‍ത്തി. 30 പ്ലാറ്റൂണുകളും മൂന്ന് ബാന്റ് സംഘവുമാണ് ഇത്തവണ…

Read More

എല്ലാവർക്കും സ്വന്തമായി വീട്; പരമ്പരാഗത തൊഴിലിന് 15,000 കോടി; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ എഴുപത്തിയേഴാമത്തെ സ്വാതന്ത്യദിനത്തിൽ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പരമ്പരാ​ഗത മേഖലയിലെ തൊഴിലാളികള്‍ക്കായിട്ടുള്ള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അടുത്തമാസം വിശ്വകര്‍മ ജയന്തി ദിനത്തില്‍ പദ്ധതി തുടങ്ങുമെന്നും അദ്ദേഹം പ്രസംഗത്തിലൂടെ അറിയിച്ചു. 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. എല്ലാവര്‍ക്കും സ്വന്തമായി ഭവനം എന്ന സ്വപ്‌നം നടപ്പാക്കാന്‍ ഉടന്‍ പദ്ധതി ആരംഭിക്കും. സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി വാങ്ങി വീടു വെക്കാന്‍ ബാങ്ക് വായ്പ അനുവദിക്കാന്‍ പദ്ധതി തുടങ്ങും….

Read More

പെണ്‍മക്കള്‍ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടണം ; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

ന്യൂഡൽഹി:സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാചാലയായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം. സഹോദരിമാരും പെണ്‍മക്കളും എല്ലാ വെല്ലുവിളികളും ധൈര്യത്തോടെ അഭിമുഖീകരിച്ച് മുന്നോട്ടുപോകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ഇന്ന് സ്ത്രീകള്‍ രാജ്യത്തിന് വേണ്ടിയുള്ള വികസനത്തിലും സേവനത്തിലും എല്ലാ മേഖലകളിലും വിപുലമായ സംഭാവനകള്‍ നല്‍കുകയും രാജ്യത്തിന്റെ അഭിമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവരുടെ പങ്കാളിത്തം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഇന്ന് നമ്മുടെ സ്ത്രീകള്‍ അത്തരം നിരവധി മേഖലകളില്‍ സ്ഥാനം നേടിയിട്ടുണ്ടെന്നും സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും ദ്രൗപതി മുര്‍മു…

Read More

കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കിളിമാനൂർ : കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം 2023 സംഘടിപ്പിച്ചു. തുടർന്ന് ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും,അമർജ്യോതി സ്ക്വയർ സമർപ്പണവും നടന്നു. ആറ്റിങ്ങൽഎം പി അഡ്വ: അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക അദ്ധ്യക്ഷതവഹിച്ചു.സ്കൂൾ പിടിഎ പ്രസിഡന്റ് യുഎസ് സുജിത്ത് സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ എ നൗഫൽ റിപ്പോർട്ട് അവതരിപ്പിച്ചു.ജനറൽ കൺവീർ എം.നൗഷാദ് പദ്ധതി വിശദീകരണം നടത്തി. എസ് എസ് എൽ സി,…

Read More

സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ‘ആദിത്യ എൽ1’ തയ്യാർ; ഓഗസ്റ്റ് അവസാനം വിക്ഷേപണം

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ സ്‌പേസ്‌പോർട്ടിൽ എത്തിച്ചേർന്നു. ഓഗസ്റ്റ് അവസാനം അല്ലെങ്കിൽ സെപ്‌തംബർ ആദ്യം ആദിത്യ എൽ ഒന്നിന്റെ വിക്ഷേപണം നടത്താൻ കഴിയുമെന്നാണ് ഐ എസ് ആർ ഒ പ്രതീക്ഷിക്കുന്നത്. 400 കിലോ ഭാരമുള്ള ആദിത്യ ഉപഗ്രഹത്തിൽ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വി.ഇ.എല്‍.സി) ഉൾപ്പെടെ ഏഴ് ഉപകരണങ്ങളാണുള്ളത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാൻജിയൻ പോയിന്റ് ഒന്നിൽ സ്ഥിരമായി നിന്ന് സൂര്യനെ പഠിക്കുകയാണ് ആദിത്യ എൽഒന്നിന്റെ ദൗത്യം. കൊറോണൽ മാസ് എജക്ഷനുകളുടെ ചലനാത്മകതയും…

Read More

സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്, 2750 രൂപ ഉത്സവബത്ത

തിരുവനന്തപുരം:ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകും.സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം-കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീം തൊഴിലാളികൾ ഉൾപ്പെടെ…

Read More

ക്ഷേമരാഷ്ട്ര സങ്കല്പം ഇല്ലാതാക്കാൻ ശ്രമമെന്ന് മന്ത്രി ജി.ആർ. അനിൽ

ആലുവ: ക്ഷേമരാഷ്ട്ര സങ്കല്പം അവസാനിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുകയാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. മൻമോഹൻ സിംഗിന്റെ കാലം മുതലാരംഭിച്ച വെള്ളം ചേർക്കൽ ഇപ്പോഴും ശക്തമായി തുടരുകയാ ണെന്നും കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി. യു.സി) സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിതരണ സംവിധാനത്തെക്കുറിച്ച് ജനങ്ങളും ലൈസൻസികളും ആശങ്ക പെടേണ്ട കാര്യമില്ല. എല്ലാ പ്രതിസന്ധികളും മറികടന്ന് സർക്കാർ മുന്നോട്ട് പോകും. രാജ്യത്ത് റേഷൻ ഭക്ഷ്യധാന്യം ചെറുവിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial