Headlines

വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കും; വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വൈദ്യുതി വാങ്ങുമ്പോള്‍ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരുമെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ രണ്ട് മാസം മുന്‍പേ ബോര്‍ഡിന് നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കരാര്‍ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതോടെ കൂട്ടേണ്ടിവരുന്ന വൈദ്യുത നിരക്കിന് കേന്ദ്രം അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ വലിയ തോതില്‍…

Read More

ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ കോർപ്പറേറ്റ് ഓഫീസിന് നേരെ വീണ്ടും ആക്രമണം

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ കോർപ്പറേറ്റ് ഓഫീസിനു നേരെ ആക്രമണം..പുലർച്ചെ നലരയോടെയാണ് ആക്രമണമുണ്ടായത്. കല്ലുമായെത്തിയ പ്രതി സൂരജ്, കോർപ്പറേറ്റ് ഓഫീസിന്റെ മുന്നിലെ സെക്യൂരിറ്റി ക്യാബിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചു. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീവനക്കാരന്റെ വാഹനത്തിന്റെ ചില്ലും പ്രതി അടിച്ചു പൊട്ടിച്ചു. ഏറെ നേരം ഹൗസിങ്ങ് ബോർഡിലെ ഓഫീസിന് മുന്നിൽ പരാക്രമം നടത്തിയ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. നേരത്തെയും സമാനമായ രീതിയിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ കോർപ്പറേറ്റ് ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു….

Read More

വിഭാഗീയത :എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയിൽ വെട്ടി നിരത്തൽ

മലപ്പുറം : സിപിഐ പാലക്കാട് ഘടകത്തിലെ കൂട്ടരാജിയും തരംതാഴ്ത്തലുമായി വിഭാഗീയത നീറിനിൽക്കുന്നതിനിടെ,പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ എഐഎസ്എഫിലും വെട്ടി നിരത്തൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. മലപ്പുറത്ത് നടന്ന സംസ്ഥാന ക്യാംപിന്റെ ഭാഗമായി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. ജില്ലാ കമ്മിറ്റികളുടെ എതിർപ്പ് മറികടന്നാണു നടപടിയെന്നാണു സൂചന. സ്ഥാനം നഷ്ടപ്പെട്ടവരെല്ലാം പാർട്ടിയിലെ എതിർചേരിയിൽ നിൽക്കുന്നവരാണ്. നടപടിക്കെതിരെ മേൽഘടകങ്ങളെ സമീപിക്കാനുള്ള ആലോചനയിലാണ് ഒഴിവാക്കപ്പെട്ടവർ. സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണൻ എസ്…

Read More

ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം :2022ലെ ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾക്ക് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിതവ്യക്തി, മികച്ച സംരക്ഷക കർഷകൻ / കർഷക, Best Custodian Farmer (Animal/Bird), ജൈവവൈവിധ്യ പത്രപ്രവർത്തകൻ (അച്ചടി മാധ്യമം), ജൈവവൈവിധ്യ മാധ്യമപ്രവർത്തകൻ (ദൃശ്യ, ശ്രവ്യ മാധ്യമം), മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ജൈവവൈവിധ്യ സ്കൂൾ, ജൈവവൈവിധ്യ കോളജ്, ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം എന്നീ മേഖലകളിലാണ് പുരസ്കാരങ്ങൾ. അവാർഡ് അപേക്ഷകൾ / നാമനിർദ്ദേശങ്ങൾ തപാൽ വഴി അയക്കണം. അപേക്ഷകളും, അനുബന്ധ രേഖകളും ഒക്ടോബർ 10ന്…

Read More

കഴക്കൂട്ടം കഠിനംകുളത്ത് ബന്ധുവിന്റെ കുത്തേറ്റ് . മത്സ്യത്തൊഴിലാളി മരിച്ചു

കഠിനംകുളം:വാക്ക് തർക്കത്തിനിടയിൽ ബന്ധുവിന്റെ കുത്തേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. കഠിനംകുളം ശാന്തിപുരം റീനു ഹൗസിൽ റിച്ചാർഡ് (52) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട റിച്ചാർഡിന്റെ ഭാര്യാ സഹോദരിയുടെ മകൻ സനിൽ ലോറൻസ് (31) നെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് അടിയേറ്റ സനിൽ ലോറൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. റിച്ചാർഡിന്റെ മൃതദേഹം കഠിനംകുളം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറി യിൽ മാറ്റിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം . കുടുംബപ്രശ്നവുമായി…

Read More

കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ;കൊലപാതകം

കല്ലമ്പലം : തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ചിറ്റായിക്കോട് സ്വദേശി രാജുവിനെ കൊലപ്പെടുത്തിയത് സുഹൃത്ത് സുനിൽ എന്ന് പൊലീസ്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് രാജുവിനെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമെന്നു ആദ്യം സംശയിച്ച കേസിൽ സുനിലിന്റെ മൊഴിയിലെ വൈരുധ്യമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ബന്ധുക്കൾ ദുരൂഹത സംശയിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. രാജുവിന്റെ നാലു സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം…

Read More

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി; ആം ആദ്മി സംസ്ഥാന പ്രസിഡന്റിനെതിരെ പൊലീസ് കേസ്

മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആം ആദ്മി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസണെതിരെ കേസെടുത്തു. ഇന്നലെ രാത്രി കൊല്ലം കാങ്കത്തുമുക്കിലായിരുന്നു അപകടം. വിനോദ് മാത്യു സഞ്ചരിച്ച വാഹനം സിഗ്നൽ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇയാളെ നാട്ടുകാർ ആണ് പൊലീസിന് കൈമാറിയത്. വൈദ്യപരിശോധനയിൽ വിനോദ് മദ്യപിച്ചതായി കണ്ടെത്തുകയും ചെയ്തു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുമായി വഴക്കിട്ടത്തിനെ തുടർന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതെന്ന് പൊലീസ് പറയുന്നു. കൊല്ലം വെസ്റ്റ്‌ പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Read More

ഡോക്ടർമാരുടെ കുറിപ്പടി നിരീക്ഷിക്കാൻ സർക്കാർ ആശുപത്രികളിൽ സമിതി

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ മരുന്നുകുറിക്കലിൽ പിടിമുറുക്കി സർക്കാർ. കുറിപ്പടി നിരീക്ഷിക്കാനായി എല്ലാ സർക്കാർ ആശുപത്രികളിലും പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുകയാണ് പ്രധാനലക്ഷ്യം. ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകൾ കുറിക്കുന്നതിനും നിയന്ത്രണംവരും. ആശുപത്രികളിലുള്ള ജനറിക് മരുന്നുകൾ പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് ഓഡിറ്റ് കമ്മിറ്റി ഉറപ്പാക്കണമെന്നാണ് നിർദേശം. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിറക്കി. എല്ലാ സ്ഥാപനങ്ങളിലും ഇതു നിരീക്ഷിക്കുന്നതിനായി ഓഡിറ്റ് കമ്മിറ്റിയുണ്ടാക്കണം.സ്ഥാപനമേധാവി ചെയർമാനായും റീജണൽ മെഡിക്കൽ ഓഫീസർ (ആർ.എം.ഒ), ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയർ…

Read More

പ്രാദേശിക കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റു മരിച്ചു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വൽസലമാണ് മരിച്ചത്. കുടുംബ തർക്കത്തെ തുടർന്ന് ഇന്നലെയാണ് സാം ജെ വൽസലാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റത്. ചികിത്സയിലിരിക്കെ, ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരണം. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസൻ്റായിരുന്നു.സംഭവത്തില്‍ മൂന്നുപേർ കാഞ്ഞിരംകുളം പൊലിസിന്‍റെ കസ്റ്റഡിയിലായിട്ടുണ്ട്

Read More

കേരളത്തിലേക്ക് ഓണം സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു

ഓണത്തിന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയതിനെ തുടർന്നാണ് ട്രെയിൻ അനുവദിച്ചത് പൻവേൽ-നാഗർകോവിൽ സ്‌പെഷ്യൽ ട്രെയിൻ ഈ മാസം 22ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും, 24 ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്തംബർ 7 വരെ ആകെ മൂന്ന് സർവീസാണ് കേരളത്തിലേക്കുണ്ടാകുക….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial