Headlines

സിനിമാ ഛായാഗ്രാഹകന്‍ അരവിന്ദാക്ഷന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം :പ്രമുഖ ഛായാഗ്രാഹകനും ചലച്ചിത പ്രവർത്തകനുമായ കുളത്തൂർ പുളിമൂട്ടു വിളാകത്ത് വീട്ടിൽ വി അരവിന്ദാക്ഷൻ നായർ (അയ്യപ്പൻ) (72) അന്തരിച്ചു. കേരള ഫിലിം ഡവലപ്മെന്റ് കോർപറേഷനിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സീനിയർ ക്യാമറാമാൻ ആയിരുന്നു. സംസ്ഥാന സർക്കാറിന്റെ ഒട്ടേറെ ഡോക്യുമെന്ററികളും സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്. നൂറനാട് രാമചന്ദ്രന്റെ ‘അച്ഛൻ പട്ടാളം’ (സംസ്ഥാന അവാർഡ് ചിത്രം), ജോർജ് കിത്തു സംവിധാനം ചെയ്ത ‘ശ്രീരാഗം’, കെ എസ് ശശിധരൻ സംവിധാനം ചെയ്ത ‘കാണാതായ പെൺകുട്ടി’, ആലപ്പി അഷറഫിന്റെ ‘ഇണപ്രാവുകൾ’, അനിലിന്റെ ‘പോസ്റ്റ് ബോക്സ്…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ്: എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി. മൊയ്തീന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഇഡിക്ക് കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മൊയ്തിന്‍ ഇഡിയെ അറിയിച്ചു. എന്നാൽ മൊയ്തീന് ഇഡി ഉടന്‍ പുതിയ നോട്ടീസ് നല്‍കി. തിങ്കളാഴ്ച്ച 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. അതേസമയം തട്ടിപ്പ് കേസിൽ ബിനാമി ഇടപാടുകാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുന്‍ മാനേജര്‍ ബിജു കരീം,…

Read More

എഷ്യകപ്പ്;നേപ്പാളിനെ 238 റൺസിന് തകര്‍ത്ത് പാകിസ്ഥാൻ

മുൾട്ടാൻ :2023 ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ നേപ്പാൾ ടീമിനെതിരെ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി പാക്കിസ്ഥാൻ. മത്സരത്തിൽ പൂർണ്ണമായും ആധിപത്യം നേടിയെടുത്ത പാക്കിസ്ഥാൻ 238 റൺസിന്റെ വമ്പൻ വിജയമാണ് നേടിയിരിക്കുന്നത്. മത്സരത്തിൽ പാക്കിസ്ഥാനായി ബാബർ ആസാം, ഇഫ്തിക്കാർ അഹമ്മദ് എന്നിവർ വെടിക്കെട്ട് സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി.ഇവർക്കൊപ്പം ബോളർമാരെല്ലാം മികവ് പുലർത്തിയതോടെ കൂറ്റൻ വിജയം പാകിസ്താനെ തേടിയെത്തുകയായിരുന്നു. ഇതോടെ 2023 ഏഷ്യാകപ്പിൽ മികച്ച തുടക്കമാണ് പാക്കിസ്ഥാന് ലഭിച്ചിട്ടുള്ളത്. മറുവശത്ത് ഏഷ്യാകപ്പിൽ ആദ്യമായി അണിനിരക്കുന്ന നേപ്പാളിനെ സംബന്ധിച്ച് കുറച്ചധികം പുരോഗമിക്കേണ്ടതുണ്ട്….

Read More

ജയിലർ ടെലഗ്രാമിൽ; ചോർന്നിരിക്കുന്നത് എച്ച്ഡി പ്രിന്റ്

ചെന്നൈ: ഒടിടി റിലീസിനൊരുങ്ങവെ രജനികാന്ത് ചിത്രം ജയിലറിന്റെ എച്ച്ഡി പ്രിന്റ് ചോർന്നു. ബോക്‌സോഫീസിൽ വമ്പൻ ഹിറ്റായിരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചിത്രം ഒടിടിയിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രിന്റ് ടെലഗ്രാമിൽ അടക്കം ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ രംഗങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിന്റെ പൂർണഭാഗം ഇത്തരത്തിൽ ടെലഗ്രാമിൽപ്രചരിക്കുന്നതിനാൽ ഇത് തിയറ്ററുകളിലെ പ്രദർശനത്തെ ബാധിക്കും. ആഗോളതലത്തിൽ കളക്ഷൻ 500 കോടിയും കടന്ന് കുതിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ പ്രിന്റ്…

Read More

പെട്രോൾ പമ്പിൽ അടിപിടി; കൊല്ലം ചിതറയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം: ചിതറ പെട്രോൾ പമ്പിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ദർപ്പക്കാട് സ്വദേശി സെയ്ദലി എന്ന ബൈജുവാണ് (34) മരിച്ചത്. സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആറേകാലോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു കൊലപാതകം. പെട്രോൾ അടിക്കാൻ കാറിലെത്തിയതായിരുന്നു ബൈജുവും നാല് സുഹൃത്തുക്കളും. പെട്രോൾ അടിച്ച ശേഷം വാഹനം മാറ്റി ഇവർ തമ്മിൽ വാക്കുതർക്കവും ബഹളവും ഉണ്ടായി. തർക്കത്തിനിടെ തൊട്ടു പിന്നാലെ കാറിൽ നിന്നിറങ്ങിയ രണ്ടു പേർ ബൈജുവിനെ വലിച്ചിറക്കി ഇന്റർലോക് തറയോട് കൊണ്ട് തലയ്ക്കടിച്ച് വീഴുകയായിരുന്നു….

Read More

ചിതറയിൽ പെട്രോൾ പമ്പിൽ വാഹനത്തിൽ എത്തിയ ഒരു സംഘം തമ്മിൽ സംഘർഷം;ദർപ്പക്കാട് സ്വദേശി കൊല്ലപ്പെട്ടു

കൊല്ലം :ചിതറ പെട്രോൾ പമ്പിൽ വാഹനത്തിൽ എത്തിയ ഒരു സംഘം തമ്മിൽ സംഘർഷം. സംഘർഷത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ദർപ്പക്കാട് സ്വദേശി മരണപ്പെട്ടു. വാഹനത്തിൽ എത്തിയ ഇവർ സംഘർഷം ഉണ്ടാക്കുകയും അടുത്തുണ്ടായിരുന്ന ഇന്റർ ലോക്ക് കട്ട ഉപയോഗിച്ചു കൂടെ ഉണ്ടായിരുന്ന യുവാവിന്റെ തലക്കടിച്ചു പൊട്ടിക്കുകയും, വാഹനത്തിൽ നിന്നും കയ്യിൽ കിട്ടിയ കമ്പി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഇതിനുശേഷം വാഹനത്തിൽ ഉണ്ടായിരുന്ന ബാക്കി ഉള്ളവർ രക്ഷപെടുകയും ചെയ്തു . രണ്ട് പേരെ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു.മർദനം ഏറ്റ…

Read More

ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നതിന് പുരോഹിതരുടെ സാന്നിധ്യം അനിവാര്യമല്ലെന്ന് സുപ്രീം കോടതി

ഡൽഹി: ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നതിന് പുരോഹിതരുടെ സാന്നിധ്യം അനിവാര്യമല്ലെന്ന് സുപ്രീം കോടതി. ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മുന്നില്‍വെച്ചുള്ള വിവാഹവും സാധുവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകന്റെ ചേംബറില്‍ വച്ചുനടത്തിയ വിവാഹം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതി വിധി. അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി ഏതൊരാളെയും സാക്ഷിയാക്കി ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം നടത്താം. നിയമത്തിന്റെ ഏഴാം വകുപ്പ് അനുസരിച്ച് സാധുവായ വിവാഹത്തിന് പുരോഹിതന്റെ സാന്നിധ്യം അനിവാര്യമല്ലെന്നും കോടതി…

Read More

തരുവണയിൽ വയോധികന്റെ മരണം: മരം മുറിക്കുന്ന മെഷീൻ കൊണ്ട് കഴുത്തറുത്ത നിലയിൽ

തരുവണ: വയനാട് ജില്ലയിലെ തരുവണ കരിങ്ങാരിയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പീച്ചങ്കോട് കണ്ടോത്ത് അമ്പലത്തിനടുത്ത് താമസിക്കുന്ന കാട്ടൂര്‍മാക്കില്‍ അനിരുദ്ധന്‍ ആണ് മരിച്ചത്. കുഞ്ഞേട്ടൻ എന്ന് വിളിപ്പേരുള്ള ഇദ്ദേഹത്തിന് 70 വയസ്സായിരുന്നു.ഇദ്ദേഹം ആത്മഹത്യ ചെയ്തതായാണ് നിഗമനം. മുന്‍പും ഇത്തരത്തിലുള്ള സൂചനകളുണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. മരംമുറിക്കുന്ന മെഷീന്‍ കൊണ്ട് കഴുത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹമുള്ളത്. മരംവെട്ട് തൊഴിലാളിയായ അനിരുദ്ധന്‍ ഇന്നലെ മരംവെട്ട് മെഷീനുമായി വീട്ടില്‍ നിന്നും പോയതിന് ശേഷം വൈകീട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം…

Read More

മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു; അപകടം അച്ഛന്റെ കൺമുന്നിൽ

പാലക്കാട്: മണ്ണാർക്കാട് ഭീമനാട് മൂന്ന് സഹോദരിമാർ മരിച്ചു. റംഷീന (23) നാഷിദ (26) റിൻഷി (18) മുങ്ങി മരിച്ചത്. അച്ഛനൊപ്പം കുളത്തിൽ എത്തിയതായിരുന്നു മൂന്നുപേരും. അച്ഛൻ അലക്കുന്നതിനിടെ കുറച്ച് മാറി ഇവർ വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. കുളിയ്ക്കുന്നതിനിടെ കൂട്ടത്തിൽ ഒരാൾ വെള്ളത്തിൽ മുങ്ങി താഴ്ന്നു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തിൽ പെട്ടു. വിവരം അറിഞ്ഞ് നാട്ടുകാരാണ് ഇവരെ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ചത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ…

Read More

ആറ്റിങ്ങലിൽ ദേശീയ പാത നിർമ്മാണത്തിന് എടുത്ത കുഴിയിൽ കാർ മറിഞ്ഞു; യുവാവ് മരിച്ചു 5 പേർക്ക് പരിക്ക്.

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ബൈപ്പാസിൽ ദേശീയ പാത റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial