Headlines

ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി; 20 രൂപയുടെ ഊണിന് ഇനിമുതൽ 30, പാഴ്സലിന് 35

ജനകീയ ഹോട്ടലിലെ ഊണിന് വിലയുയർത്തി സർക്കാർ. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിന് ഇനിമുതൽ 30 രൂപയാണ് നൽകേണ്ടത്. പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപ നൽകണം. ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു 20 രൂപ നൽകി ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുടുംബശ്രീ പ്രവർത്തകരാണ് ജനകീയ ഹോട്ടലുകൾ നടത്തുന്നത്. സാധാരണ ഗതിയിൽ ഓരോ ജനകീയ ഹോട്ടലിനും…

Read More

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിൽ; വൈകി പ്രവേശനം നേടിയവർക്ക് പ്രത്യേക ക്ലാസുകൾ

തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിൽ. ഇതുവരെയുള്ള വിവിധ അലോട്ട്മെന്റുകൾ പൂർത്തീകരിച്ചപ്പോൾ ആകെ 3,84,538 പേർ ഹയർസെക്കണ്ടറിയിൽ മാത്രം പ്രവേശനം നേടുകയുണ്ടായി. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 26,619 പേരും പ്രവേശനം നേടി. ഇത്തരത്തിൽ ആകെ പ്ലസ് വൺ പ്രവേശനം നേടിയവർ 4,11,157 വിദ്യാർത്ഥികളാണ്. ജില്ലാ/ജില്ലാന്തര, സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്‍ഫറിനുള്ള അപേക്ഷകൾ 2023 ആഗസ്ത് 10,11 തീയതികളിലായി ഓൺലൈനായി സ്വീകരിച്ച് അലോട്ട്മെന്റ് റിസൾട്ട് 2023 ആഗസ്ത് 16ന് പ്രസിദ്ധീകരിച്ച് പ്രവേശനം 2023…

Read More

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. ആയിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയാണ് ഫസീലയെ പാട്ടിന്‍റെ ലോകത്തെത്തിച്ചത്.കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവ്‌മെന്‍റ് അവാർഡ്‌, ഫോക് ലോര്‍ അക്കാദമി…

Read More

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ – മലേഷ്യ ഫൈനൽ

ചെന്നൈ:ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ – മലേഷ്യ ഫൈനൽ. ഇന്നലെ നടന്ന രണ്ടാം സെമിയിൽ ഏഷ്യൻ ഗെയിംസ് ചാംപ്യൻമാരായ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം. ലീഗ് റൗണ്ടിൽ ജപ്പാനോട് വഴങ്ങിയ 1-1 സമനിലയുടെ നിരാശ മറന്നാണ് സെമിയിലെ തകർപ്പൻ വിജയം. ആദ്യ സെമിയിൽ മലേഷ്യ നിലവിലെ ചാംപ്യൻമാരായ ദക്ഷിണ കൊറിയയെ 6-2ന് തോൽപ്പിച്ചു. ഞായറാഴ്ചയാണ് ഫൈനൽ. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയയെ നേരിടും .

Read More

കളിക്കുന്നതിനിടെ വെളളക്കുഴിയിൽ വീണു; രണ്ടു വയസുകാരിക്കു ദാരുണാന്ത്യം

ചാലക്കുടി: വെള്ളക്കുഴിയിൽ വീണ് രണ്ടു വയസുകാരിക്കു ദാരുണാന്ത്യം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഷെഡിനോടു ചേർന്നുള്ള വെള്ളക്കുഴിയിൽ വീണാണ് കുട്ടി മരിച്ചത്. ജാർഖണ്ഡ് സ്വദേശികളായ ചന്ദ്രദേവിന്റെയും അനുവിന്റെയും മകൾ അനന്യയാണു മരിച്ചത്. കോട്ടാറ്റുള്ള ഗംഗ ടൈൽ ഫാക്ടറി വളപ്പിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. ടൈൽ കമ്പനി തൊഴിലാളികളായ ചന്ദ്രദേവും അനുവും ഇന്നു ജോലിക്കു പോയിരുന്നില്ല. ഇവർ താമസസ്ഥലത്തു വിശ്രമിക്കുന്നതിനിടെ കുട്ടി കളിച്ചു പുറത്തേയ്ക്കിറങ്ങിയപ്പോൾ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണു പൊലീസിന്റെ നിഗമനം. ഉടൻ താലൂക്ക് ആശുപത്രിയിൽ…

Read More

ഇന്ത്യൻ പീനൽ കോഡ് ഇനി ഭാരതീയ ന്യായ് സംഹിത: ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റം

ന്യൂഡൽഹി: കോളോണിയൽ കാലത്തെഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതാൻ കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വെള്ളിയാഴ്ച മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. ഇന്ത്യൻ പീനൽ കോഡ് 1860, ക്രിമിനൽ പ്രൊസീജിയർ ആക്ട് -1898, ഇന്ത്യൻ എവിഡൻസ് ആക്ട്, 1872 എന്നിവയ്ക്ക് പകരം പുതിയ നിയമങ്ങൾ കൊണ്ടു വരുന്ന മൂന്ന് ബില്ലുകളാണ് കേന്ദ്രം അവതരിപ്പിച്ചത്. നിലവിലുള്ള വ്യവസ്ഥയെ പൂർണമായും മാറ്റി മറിക്കുന്നതാണ് ഈ ബില്ലുകൾ. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബിൽ 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത…

Read More

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവുകൊണ്ടെന്ന് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തതാണ് മരണ കാരണമെന്ന് കുടുംബത്തിന്റെ പരാതി. കൊല്ലം ചടയമംഗലം സ്വദേശി 32 വയസുള്ള അശ്വതിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാൻ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജൂലൈ 24നാണ് കൊട്ടാരക്കര താലൂക്ക്…

Read More

ഓണാഘോഷം: വിദ്യാലയങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കോളേജുകളിലും സ്‌കൂളുകളിലും ഓണത്തിന്വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ രാജീവ് അറിയിച്ചു. കാ‌ര്‍, ജീപ്പ്, ബെെക്ക് എന്നിവയ്ക്ക് രൂപമാറ്റം വരുത്തി റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സ്കൂളുകളിലും കോളേജുകളിലും മിന്നല്‍ പരിശോധനകള്‍ നടത്തും. രക്ഷിതാക്കളും അദ്ധ്യാപകരും ഇത്തരം പരിപാടികള്‍ നടത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആര്‍ രാജീവ് വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതാത് സ്ഥലത്തെ…

Read More

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഒൻപതിടത്ത് യുഡിഎഫ്, ഏഴിടത്ത് എൽഡിഎഫ്, കൊല്ലത്ത് സിപിഎം വാർഡ് പിടിച്ച് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിൽ. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു. സിപിഎമ്മിൽ നിന്നാണ് ഒരു വാർഡ് ബിജെപി പിടിച്ചെടുത്തത്. ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. 22 വനിതകൾ അടക്കം ആകെ 54 സ്ഥാനാർത്ഥികളാണ് ജനവിധി…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. ലോകായുക്തയുടെ മൂന്നംഗ ബഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നല്‍കിയെന്നാണ് ഹര്‍ജിക്കാരായ ആര്‍.എസ്.ശശികുമാറിൻെറ ആരോപണം. ഈ ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍പ്പെടുന്നതാണോയെന്ന് പരിശോധിക്കണെമെന്ന് കഴിഞ്ഞ പ്രാവശ്യം ഹര്‍ജി പരിഗണിച്ചപ്പോള്‍ മൂന്നംഗ ബഞ്ച് വിലയിരുത്തിയിരുന്നു. എന്നാല്‍ ജസ്റ്റിസ് പയസ് കുര്യക്കോസ് അധ്യക്ഷനായ ലോകായുക്ത മൂന്നംഗബഞ്ച് ഇക്കാര്യം മുമ്ബ് പരിശോധിച്ച്‌ തീര്‍പ്പാക്കിതയാണെന്നും ഇനി പരിശോധന വേണ്ടെന്നുമുള്ള ഇടക്കാല ഹര്‍ജി ഇന്നലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial