മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണം : ഇസ്കഫ്
തിരുവനന്തപുരം : സംഘപരിവാർ ശക്തികളാൽ തകർക്കപ്പെടുന്ന മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് ഇസ്കഫ് പ്രസീഡിയം ചെയർമാൻ മുല്ലക്കര രത്നാകരൻ ആവശ്യപ്പെട്ടു. ഇൻഡ്യൻ സൊസെറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ് ) ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്കഫ് ജില്ലാ പ്രസിഡന്റ് പി എസ് രാജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എസ് ഹസൻ സ്വാഗതം പറഞ്ഞു. വൈഎംസിഎ ജില്ലാ പ്രസിഡന്റ് ജോർജ് കൊച്ചുമ്മൽ മുഖ്യപ്രഭാഷണം നടത്തി….

