കഥകളി കലാകാരൻ വേദിയിൽ കുഴഞ്ഞ് വീണു മരിച്ചു.

ആലപ്പുഴ: കഥകളി കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശി ആർഎൽവി രഘുനാഥ് മഹിപാൽ ആണ് മരിച്ചത്. ചേർത്തല മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് മരണം. പുലർച്ചെ 12:30 ഓടെയാണ് സംഭവം. കഥകളി പുറപ്പാടിന് ശേഷം രഘുനാഥ് ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോൾ പെട്ടെന്ന് വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ചേർത്തല കെവിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേൽ മഹിപാലിന്റെയും രതിയുടെയും മകനാണ്.

Read More

ഇന്ത്യക്ക് വീണ്ടും തോൽവി, രണ്ടാം ട്വന്റി20യിൽ വിൻഡീസിന് രണ്ട് വിക്കറ്റ് വിജയം

പ്രൊവിഡൻസ് :വെസ്റ്റിൻഡീസിന് എതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് പരാജയം. രണ്ട് വിക്കറ്റിന്റെ വിജയമാണ് വെസ്റ്റിൻഡീസ് നേടിയത്. ഇതോടെ പരമ്പരയിൽ വെസ്റ്റിൻഡീസ് 2-0ന് മുന്നിൽ എത്തി.വെസ്റ്റിൻഡീസിന് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 7 നഷ്ടത്തിൽ 152 റൺസ് മാത്രമാണ് എടുത്തത്. ആദ്യ മത്സരം പോലെ മുൻ നിരയിൽ തിലക് വർമ്മ അല്ലാതെ ആർക്കും വലിയ സ്കോർ നേടാൻ സാധിച്ചില്ല. ഓപ്പണർ ഗിൽ 7 റൺസ് എടുത്ത് തുടക്കത്തിൽ തന്നെ പുറത്തായി. പിന്നാലെ…

Read More

പ്രവാസികളുടെ നടുവൊടിക്കും നിരക്ക്; ഗൾഫിലേക്കുള്ള വിമാന ടിക്കറ്റിൽ ആറിരട്ടി വർദ്ധനവ്

കൊച്ചി: കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി കൂട്ടി വിമാനക്കമ്പനികൾ. മുംബൈയിൽ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടുമ്പോൾ കേരളത്തിൽ നിന്നുള്ള വിമാനങ്ങളിൽ 78,000 രൂപ വരെയാണ് ഈടാക്കുന്നത്. അവധി കഴിഞ്ഞ് കൂട്ടത്തോടെ മടക്കയാത്ര നടത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക് വർധന. നാട്ടിലേക്ക് വർഷാവർഷം അവധിക്ക് എത്തുന്ന പ്രവാസികൾ ഓണവും ആഘോഷിച്ച് ഗൾഫിലെ സ്കൂൾ തുറക്കുന്ന സമയം നോക്കിയാണ് മടങ്ങാറ്. ഗൾഫില്‍ സ്കൂൾ തുറക്കുന്നത് സെപ്തംബർ ആദ്യവാരത്തിലാണ്. സെപ്തംബർ ഒന്നാം…

Read More

അതിഥി പോർട്ടൽ രജിസ്ട്രേഷന് തുടക്കം; നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലെന്നു തൊഴിൽ മന്ത്രി

തിരുവനന്തപുരം :അതിഥി പോർട്ടൽ രജിസ്ട്രേഷന് തിങ്കളാഴ്ച (ഓഗസ്റ്റ് 7) തുടക്കം; നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലെന്നു തൊഴിൽ മന്ത്രി സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥിപോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ ഇന്ന് തുടക്കമാകും. അതിഥി തൊഴിലാളി രജിസ്‌ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടി സ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. പോർട്ടലിൽ ഒരു അതിഥി തൊഴിലാളി പോലും രജിസ്റ്റർ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴിൽ വകുപ്പ്…

Read More

തെലുങ്കു ജനതയുടെ ഹൃദയ സ്പന്ദനം: വിപ്ലവ ഗായകൻ ഗദ്ദർ അന്തരിച്ചു

ഹൈദ്രാബാദ്:എൻജിനീയറിങ് വിദ്യാര്‍ഥിയില്‍നിന്ന് ബാങ്ക് ജീവനക്കാരനായും വിപ്ലവ ഗായകനായും മാറിയ ഗദ്ദർ ഇനി പാട്ടോർമ. ഗുമ്മാടി വിട്ടല്‍ റാവു എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര്. രോഗബാധിതനായി ചികിത്സയില്‍ കഴിയവെ ഹൈദരബാദ് അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാലിൽ ചിലങ്കയും കയ്യിൽ മുളന്തണ്ടുമായി തെലങ്കാനയിലെ ഗ്രാമങ്ങളിൽ ദലിതർക്കും കർഷകർക്കുമായി വിപ്ലവം രചിച്ച ഗദ്ദർ തെലുങ്കു ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു. ആന്ധ്രപ്രദേശിലെ നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഗദ്ദർ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്–ലെനിനിസ്റ്റ് കൾച്ചറൽ വിഭാഗത്തിൽ സജീവമായിരുന്നു. 2010 വരെ പ്രസ്ഥാനത്തിന്റെ…

Read More

കൊല്ലം ചിതറയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ അഞ്ചു പേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം ചിതറയിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും ടിവിയും മോഷ്ടിച്ച അഞ്ചു പേർ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി കൊപ്ര ബിജുവും പൂജപ്പുര ജയിലിൽ വച്ച് പരിചയപ്പെട്ട മറ്റ് നാലു പേരുമാണ് പിടിയിലായത്. കഴിഞ്ഞ മാസം എട്ടിനാണ് ചിതറ മതിര സ്വദേശി ഹരിതയുടെ വീട്ടിൽ ആളില്ലാ തക്കംനോക്കി പ്രതികൾ കതക് കുത്തിത്തുറന്ന് മോഷ്ടിച്ചത്.ഒരു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും എൽ ഇ ഡി ടി വി യുമാണ് സംഘം മോഷ്ടിച്ചത്. വിരലടയാള വിദഗ്ദ്ധർ വീട്ടിൽ നടത്തിയ പരിശോധനയിൽ കൊപ്ര…

Read More

ഓസ്‌ട്രേലിയൻ ഓപ്പൺ 2023: പുരുഷ സിംഗിൾസ് ഫൈനലിൽ പ്രണോയ് ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് പൊരുതിതോറ്റു.

ആവേശകരമായ പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് എച്ച്എസ് പ്രണോയ് പൊരുതി തോറ്റു.90 മിനിറ്റ് നീണ്ട പോരാട്ടത്തിൽ, ലോക 24-ാം നമ്പർ താരമായ വെങ്ങിനെതിരെ 9-21, 23-21, 20-22 ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് പരാജയപ്പെട്ടത്. മൂന്നാം ഗെയിമിൽ പ്രണോയ് 19-17 ന് മുന്നിട്ടുനിന്നതാണ്. കിരീടത്തിലേക്ക് വെറും രണ്ട് പോയന്റ് മാത്രമായിരുന്നു ദൂരം. എന്നാൽ അത്ഭുതകരമായി തിരിച്ചടിച്ച ചൈനീസ് താരം സ്കോർ 20-20 ന് സമനിലയിൽ പിടിച്ചു. പിന്നാലെ തുടർച്ചയായി രണ്ട് പോയന്റുകൾ കൂടി നേടി…

Read More

പാലക്കാട് സിപിഐയിൽ കൂട്ടരാജി തുടരുന്നു ; മണ്ണാർക്കാട് മണ്ഡലത്തിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പെടെ അമ്പതോളം പേർ രാജിവച്ചു.

പാലക്കാട് : സിപിഐയിലെ വിഭാഗീയത മണ്ണാർക്കാട് മണ്ഡലത്തിൽ കൂടുതൽ പേർ രാജിയുമായി രംഗത്ത്.ജില്ലാ നേതൃത്വം ഒരു വിഭാഗം ജില്ലാ മണ്ഡലം നേതാക്കളുടെ പേരിൽ എടുക്കുന്ന എകപക്ഷീയമായ അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് മണ്ഡലത്തിലെ തെങ്കര കുരം പുത്തൂർ, കോട്ടോ പാടം തച്ചനാട്ടുകര അലനല്ലൂർ ലോക്കൽ കമ്മറ്റിയിലെ ലോക്കൽ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ബഹുജന സംഘടനാ ഭാരവാഹികളും പഞ്ചായത്ത് മെമ്പർ മാരും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ അൻപതോളം നേതാക്കളാണ് പാർട്ടിയിൽ തങ്ങൾ വഹിക്കുന്ന…

Read More

മൂവാറ്റുപുഴയാറിൽ അപകടം; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

കോട്ടയം: വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നു പേർ മുങ്ങി മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16), സഹോദരന്റെ മകൾ അരയൻകാവ് മുണ്ടയ്ക്കൽ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്.ഇറ്റലിയില്‍ നിന്നും അവധിയ്ക്കുവന്ന അരയന്‍കാവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത് ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോൺസന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ രക്ഷപെട്ടു. ഇതിൽ ജോബിയുടെ മകളാണ്…

Read More

നിർണ്ണായക തീരുമാനവുമായി ഗതാഗത വകുപ്പ്; പ്ലസ്ടു പാസായവർക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ്

തിരുവനന്തപുരം: പ്ലസ്ടു പാസായവർക്ക്‌ ഇനി മുതൽ ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന നിർണ്ണായക പദ്ധതിയുമായി ഗതാഗത വകുപ്പ്. റോഡ് സുരക്ഷാ പാഠങ്ങൾ ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനമായതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിലൂടെ റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ നിന്നു തന്നെ ആരംഭിക്കാനാകുമെന്നും പദ്ധതിക്കായി പുസ്തകങ്ങൾ തയ്യാറാക്കി കഴിഞ്ഞതായും ഇവ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിലബസിൽ ഉൾപ്പെടുത്തുന്നതോടെ ചെറു പ്രായത്തിൽ തന്നെ കുട്ടികൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial