കാൽ തെന്നി വെള്ളച്ചാട്ടത്തിലേക്ക് വീണു; ഇടുക്കി തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കിയിൽ നെടുങ്കണ്ടത്തിനടുത്തുള്ള തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന്‍ സജി (19)പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന്‍ (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവര്‍ തൂവല്‍ വെള്ളച്ചാട്ടത്തിലെത്തിയത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാല്‍ കാല്‍ തെന്നി താഴേക്കുവീണാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടെന്ന സംശയത്തെത്തുടര്‍ന്ന് രാത്രിയിൽത്തന്നെ നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിനു സമീപത്തുനിന്ന് യുവാവും യുവതിയും എത്തിയ ബൈക്കും…

