Headlines

പത്തനംതിട്ടയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

പത്തനംതിട്ട: കുളനട മാന്തുക പെട്രോൾ പമ്പിന് സമീപം നടന്ന അപകടത്തിൽ രണ്ട് മരണം. കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. തിരുവോണ ദിനത്തിൽ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ജീപ്പ് ഡ്രൈവർ ബിജു വിലാസത്തിൽ അരുൺ കുമാർ (29), ജീപ്പ് യാത്രികയായ കൊല്ലം കോട്ടയ്‌ക്കൽ ലതിക ഭവനിൽ ലതിക (50) എന്നിവരാണ് മരിച്ചത്. അഞ്ചലിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ജീപ്പ് മാന്തുക പെട്രോൾ പമ്പിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് തൃശൂരിൽ നിന്നും കളിയിക്കാവിളയിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി…

Read More

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവുമുണ്ട്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…

Read More

തിരുവോണദിനത്തില്‍ ‘തിരക്കോണം’;നിറഞ്ഞ് കലാവേദികള്‍,ജനനിബിഢമായി നഗരം

തിരുവനന്തപുരം:വരണ്ട അന്തരീക്ഷത്തിന് അവധി കൊടുത്ത് മഴ ചൊരിഞ്ഞെങ്കിലും തിരുവോണ നാളില്‍ തിരുവനന്തപുരം നഗരത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. ഓണം വാരാഘോഷങ്ങളുടെ മുഖ്യ കേന്ദ്രമായ കനകക്കുന്നിന് പുറമെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ വേദികളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. അയല്‍ജില്ലകളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളും തിരുവോണസദ്യയ്ക്ക് ശേഷം ഓണക്കാഴ്ചകള്‍ കാണാന്‍ നഗരത്തിലേക്കൊഴുകിയെത്തി.ജില്ലയിലെ ഏതാണ്ടെല്ലാ കേന്ദ്രങ്ങളും വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് കൃത്യമായ ക്രമീകരണങ്ങള്‍ എല്ലായിടങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നു.നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് മഫ്തിയിലും യൂണിഫോമിലുമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്….

Read More

സി.പി.എം നേതാവ് സരോജിനി ബാലാനന്ദൻ അന്തരിച്ചു

കൊച്ചി: സിപിഎം മുന്‍ സംസ്ഥാന സമിതി അംഗം സരോജിനി ബാലാനന്ദന്‍ അന്തരിച്ചു. 86 വയസ് ആയിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. എറണാകുളം വടക്കൻ പറവൂരിലെ മകൾ സുലേഖയുടെ വീട്ടിലായിരുന്നു അന്ത്യം. സി.പി.എം പി ബി അംഗവും എംപി യുമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. മൃതദേഹം പറവൂർ ഡോൺ ബോസ്കൊ ആശുപത്രി മോർച്ചറിയൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഇന്ന് കളമശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 2012 ല്‍ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മഹിള അസോസിയേഷന്‍…

Read More

ഉത്രാടദിനം വിറ്റത് 116 കോടിയുടെ മദ്യം

ഉത്രാട ദിനത്തില്‍ 116 കോടിയുടെ മദ്യ വില്‍പ്പന. സംസ്ഥാനത്തു ബെവ്കോ ഔട്ലെറ്റ് വഴി മാത്രമാണ് 116 കോടിയുടെ മദ്യം വിറ്റത്. കഴിഞ്ഞ വര്‍ഷം 112 കോടിയുടെ വില്‍പ്പനയാണ് നടന്നത്. നാലു കോടിയുടെ അധിക വില്‍പന ഈ വര്‍ഷം നടന്നു. ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ നിന്നും വിറ്റത്. കൊല്ലം ആശ്രാമം ഔട്ലെറ്റില്‍ 1.01 കോടിയുടെ വില്‍പ്പന നടന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 25 % ഡിജിറ്റല്‍ പെയ്‌മെന്റും ലക്ഷ്യമിട്ടിട്ടുണ്ട്.

Read More

ബിജെപി ദേശീയ വക്താവായി അനിൽ ആന്റണിയെ നിയമിച്ചു; തീരുമാനം പ്രഖ്യാപിച്ചത് ജെപി നദ്ദ

അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തീരുമാനം പ്രഖ്യാപിച്ചു. നേരത്തെ സെക്രട്ടറിയായി നിയമിച്ച അനിൽ ഇനി ദേശീയ വക്താവും തുടരും. നേരത്തെ ബിജെപിയിൽ സജീവമാകുന്നതിന് മുന്നോടിയായി അനിൽ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനിൽ ആന്റണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തിൽ അനിൽ ആന്റണി മുൻനിരയിൽ ഇടം പിടിച്ചിരുന്നു. അനിൽ ആന്റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പാർട്ടിക്കും…

Read More

ബത്തേരി എറളോട്ടുകുന്നിൽ  മൂരിക്കിടാവിനെ കടുവ കൊന്നു

ബത്തേരി എറളോട്ടുകുന്നിൽ  മൂരിക്കിടാവിനെ കടുവ കൊന്നു. എറളോട്ടുകുന്ന് ചൂരിമനയ്ക്കൽ ബിനുവിന്റെ മൂരിക്കിടാവാണ് ചത്തത്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് കടുവ വീട്ടുമുറ്റത്തെ തൊഴുത്തിലെത്തി ഇരപിടിക്കാൻ ശ്രമം നടത്തിയത്. മൂരിക്കിടാവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ബഹളം വച്ചതോടെ കടുവ ഇരുളിൽ മറഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ ഡപ്യുട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം മൂരിക്കിടാവിനെ രാത്രി തന്നെ തൊഴുത്തിൽ നിന്നു മാറ്റി.  വിവരമറിഞ്ഞെത്തിയ നാട്ടുകാർ മൂരിക്കിടാവിനെ മാറ്റിയതിൽ പ്രതിഷേധമറിയിച്ചു.പ്രതിഷേധത്തിനിടെ പിന്നീട് സമീപത്തെ കൃഷിയിടത്തിൽ തന്നെ മൂരിക്കിടാവിനെ കണ്ടെത്തി. തുടർന്ന് മുത്തങ്ങ, കുറിച്യാട്…

Read More

ബലാത്സംഗത്തെ തുടര്‍ന്ന് 19 കാരി മരിച്ചു; സൂപ്പര്‍വൈസര്‍ അറസ്റ്റില്‍

ഗാസിയാബാദ്: ഉത്തർപ്രദേശിൽ ബലാത്സംഗത്തെ തുടർന്ന് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വനിതാ സെക്യൂരിറ്റി ഗാർഡ് മരിച്ചു. 19കാരിക്ക് നേരെ സൂപ്പർവൈസറാണ് ലൈംഗികാതിക്രമം നടത്തിയത്. പ്രതി അജയിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ഹൗസിങ് സൊസൈറ്റിയിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്തിരുന്ന പെൺകുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. ബലാത്സംഗത്ത തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് പെൺകുട്ടി മരിച്ചത്. കൂടെ ജോലി ചെയ്യുന്നവരാണ് 19കാരിയെ ആശുപത്രിയിൽ എത്തിച്ചത്….

Read More

ഓണസദ്യ വിളമ്പുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട രീതിയും

ഇന്ന് തിരുവോണം. ഈ ദിനത്തില്‍ തൂശനിലയില്‍ സദ്യ കഴിക്കുക എന്നത് മലയാളികള്‍ക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സദ്യയ്ക്കായി ഇലയിടുന്നതിനും ചില രീതികളുണ്ട്. ഇലയുടെ അറ്റം ഊണ് കഴിക്കുന്ന ആളുടെ ഇടതുഭാഗത്തും മുറിഞ്ഞ ഭാഗം അഥവാ വീതിയുള്ളത് വലതുവശത്തും വരുന്ന രീതിയിൽ വേണം ഇലയിടാൻ. ആദ്യം വിളമ്പേണ്ടത് കഴിക്കുന്നയാളുടെ ഇടതു വശത്ത് നിന്നാണ്. ഉപ്പും പഞ്ചസാരയും തൊട്ടു വിളമ്പുന്നതാണ് ഇപ്പോഴുള്ള സമ്പ്രദായം. പിന്നെ ഉപ്പേരി ,ശർക്കര ,പുരട്ടി, പപ്പടം ,പഴം, നാരങ്ങഅച്ചാർ , മാങ്ങാ അച്ചാർ. തുടർന്ന് ചെറുകറികൾ…

Read More

ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും വിലക്ക് നീക്കി

ചലച്ചിത്രതാരങ്ങളായ ഷെയിൻ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും സിനിമയിലെ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമാപണം നടത്തി കത്ത് നൽകുകയും ഷെയിൻ അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ച ചെയ്യുകയും ചെയ്തതോടെയാണ് വിലക്ക് നീക്കാനുള്ള തീരുമാനമായത്.ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് സൂചന.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial