
സാഹിത്യകാരൻ എം.സുധാകരൻ അന്തരിച്ചു
വടകര: കഥാകൃത്തും നോവലിസ്റ്റുമായ എം. സുധാകരൻ അന്തരിച്ചു. 64 വയസ്സായിരുന്നു. ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെയും ദേവകിയമ്മയുടെയും മകനാണ്. 1975 മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി. ‘ബെനഡിക്റ്റ് സ്വസ്ഥമായുറങ്ങുന്നു’ എന്ന ആദ്യ കഥാസമാഹാരത്തിന് 1992ല്‍ ചെറുകഥയ്ക്കുള്ള അങ്കണം അവാര്‍ഡ് ലഭിച്ചു. നാലു കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ക്ഷത്രിയന്‍’, ‘ആറാമിന്ദ്രിയം’, ‘പ്യൂപ്പ’, ‘വ്യഥ’, ‘കാലിഡോസ്‌കോപ്പ്’ എന്നിവ ശ്രദ്ധേയമായ കൃതികളാണ്.ജ്ഞാനപ്പാന പുരസ്കാരം ഉൾപ്പെടെ ലഭിച്ചു. വടകര ചെറുശ്ശേരി റോഡ് സ്വദേശിയാണ്. ബുധനാഴ്ച രാവിലെ പത്തു മണിക്ക് വടകരയില്‍ വെച്ചാണ് സംസ്‌കാരം.