മധുരയിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിന് തീപിടിച്ച് ഒമ്പതുപേർ മരിച്ചു

മധുര: മധുരയിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിന് തീപിടിച്ച് ഒമ്പതുപേർ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പർ കോച്ചിലാണ് തീപിടിത്തം. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.63 പേരാണ് കോച്ചിലുണ്ടായിരുന്നത്. ശബ്ദമാൻ സിങ്(65), മഥിലേശ്വരി(64) എന്നിവരുടെ മൃതദേഹങ്ങൾ നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ യു.പി സ്വദേശികളാണ്. കോച്ചിനുള്ളിൽ യാത്രക്കാർ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് തീപിടത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തിൽ കോച്ച് പൂർണമായും കത്തി നശിച്ചു….

Read More

യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം എൽഡിഎഫ് പിന്തുണച്ചു; കല്ലുവാതുക്കൽ പഞ്ചായത്തിൽ ബിജെപി ക്ക് ഭരണം നഷ്ടമായി

കൊല്ലം: കല്ലുവാതുക്കൽ പഞ്ചായത്തിൽ ബി.ജെ.പിക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എൽ ഡി എഫ് പിന്തുണച്ചതോടെ പാസായി. 23 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ബി ജെ പിക്ക്‌ 9, യു ഡി എഫിന് 8, എൽ ഡി എഫിന് 6 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസ പ്രമേയത്തിൽ എൽ ഡി എഫ് പിന്തുണച്ചതോടെ 14 വോട്ടിനാണ് പ്രമേയം പാസായത്.ഇതോടെ ബി ജെ പിയുടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ എന്നിവർ…

Read More

ഹിറ്റ് സിനിമകളുടെ ചിത്ര സംയോജകൻ കെ. പി ഹരിഹരപുത്രൻ വിട വാങ്ങി

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ ചിത്ര സംയോജകൻ കെ. പി ഹരിഹരപുത്രൻ (79) അന്തരിച്ചു. 50 വർഷക്കാലമായി സിനിമയിൽ സജീവമായിരുന്ന ഹരിഹരപുത്രൻ 80 സിനിമകളിലധികം പ്രവർത്തിച്ചിട്ടുണ്ട്. 1979 ൽ പുറത്തിറങ്ങിയ സിനിമയിലാണ് ആദ്യം പ്രവർത്തിച്ചത്. തുടർന്ന് സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയിരുന്നു കെ പി ഹരിഹര പുത്രൻ.മലയാള ചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ അദ്ദേഹം…

Read More

പിറകെ വന്ന ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

എറണാകുളം: പെരുമ്പാവൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും ഇടിച്ച് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. കാഞ്ഞൂർ പൈനാടത്ത് വീട്ടിൽ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. ക്രിസ്റ്റിയും പിതാവ് ജോസും സ്കൂട്ടറിൽ സഞ്ചരിക്കവെ ഇന്ന് രാവിലെ ഒൻപത് മണിയ്ക്ക്‌ എം സി റോഡിൽ വല്ലത്ത് വെച്ച് പിറകെ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ക്രിസ്റ്റിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവിനെ പരിക്കുകളോടെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്കൽ ഗവ.ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറാണ് ക്രിസ്റ്റി ജോസ്. അവിവാഹിതയാണ്.മാതാവ്: മേരി,…

Read More

കരകുളം കായ്പ്പാടിയിൽ കെ-സ്റ്റോർ തുറന്നു

കരകുളം ഗ്രാമപഞ്ചായത്തിലെ കായ്പ്പാടിയിൽ ഓണസമ്മാനമായി കെ-സ്‌റ്റോർ തുറന്നു. കായ്പ്പാടിയിലെ 347ആം നമ്പർ റേഷൻകട കെ-സ്റ്റോറായി ഉയർത്തിയതിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. പൊതുവിതരണ രംഗത്തെ വിപ്ലവമാണ് പരമ്പരാഗത റേഷൻ കടകളിൽ നിന്നും കെ-സ്റ്റോറിലേക്കുള്ള മാറ്റമെന്ന് മന്ത്രി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് രണ്ടാംഘട്ടമായി 200 കെ- സ്റ്റോറുകളാണ് ആരംഭിക്കുന്നത്. അതിൽ നെടുമങ്ങാട് താലൂക്കിലെ അഞ്ചു റേഷൻ കടകളെ കൂടി ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. നിലവിൽ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങളും,…

Read More

ജനങ്ങളെ സഹായിക്കാൻ സഹകരണമേഖലയ്ക്ക് കഴിയണം: സ്പീക്കർ എ.എൻ ഷംസീർ

ഉഴമലയ്ക്കൽ :അരുവിക്കര നിയോജക മണ്ഡലത്തിലെ ഉഴമലയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കുളപ്പട ശാഖക്കായി ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. സഹകരണ ബാങ്കുകളുടെ സജീവ സാന്നിധ്യമാണ് കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്നതെന്നും സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നതെന്നും സ്പീക്കർ പറഞ്ഞു. സഹകരണ ബാങ്കുകൾ വൈവിധ്യവത്കരണത്തിന്റെ പാതയിലാണ്. ആരോഗ്യ, വിദ്യാഭ്യാസ, ഐ.ടി മേഖലകളിലുൾപ്പെടെ സഹകരണബാങ്കുകൾ ഇടപെടലുകൾ നടത്തുന്നുണ്ട്. സഹകരണമേഖല ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സഹായിക്കാനും…

Read More

പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

തൃശൂര്‍: പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് മദ്യം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവും മലപ്പുറം പുതുപൊന്നാനി സ്വദേശിയും ഇപ്പോള്‍ മുണ്ടൂര്‍ പെരിങ്ങന്നൂരില്‍ താമസക്കാരനുമായ ഷംനാദി (28)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്‌കൂളില്‍ വിജയിച്ചതിന്റെ സന്തോഷം പങ്കിടാനെന്ന പേരില്‍ പെണ്‍കുട്ടി അറിയാതെ നല്‍കിയ പാനീയത്തില്‍ മദ്യം ചേര്‍ക്കുകയും തുടര്‍ന്ന് മദ്യലഹരിയിലായ പെണ്‍കുട്ടിയെ…

Read More

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണു
യുവാവ് മരിച്ചു. അപകടം ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിച്ച് മടങ്ങും വഴി

ആറ്റിങ്ങൽ:ആലംകോട് കടവിളയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരൻ മരിച്ചു . നഗരൂർ കോട്ടയ്ക്കൽ വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആലംകോട് കിളിമാനൂർ റോഡിൽ കടവിളയിലാണ് സംഭവം. കിളിമാനൂർ ഭാഗത്തേക്ക്‌ പോയ ഷിബിൻ ബസ്സിൽ നിന്നാണ് യാത്രക്കാരനായ ദേവരാജൻ റോഡിലേക്ക് തെറിച്ചു വീണത്. നഗരൂർ വെള്ളംകൊള്ളിയിലേക്ക് ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ദേവരാജ്‌. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. കടവിള വളവിൽ വെച്ച് ബസ്സിൽ…

Read More

പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം നിർത്തി വയ്ക്കാൻ നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വി. ഡി സതീശൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഓണകിറ്റ് വിതരണം നിർത്തിവെക്കാനുള്ള നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. കിറ്റ് വിതരണം തടയുന്നത് ഓണത്തിന് കിറ്റിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ കുറിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടിക വര്‍ഗക്കാര്‍ക്ക് ഓണ സമ്മാനമായി 1000 രൂപ നല്‍കുന്ന പദ്ധതിയില്‍ നിന്നും കോട്ടയം ജില്ലയെ തല്‍ക്കാലത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഈ തീരുമാനവും പിന്‍വലിക്കണമെന്നും…

Read More

കരകുളം കാർണിവലിന് തിരശീലവീണു.

കരകുളം:ഓണത്തെ വരവേൽക്കാൻ കരകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘കരകുളം കർണിവൽ 2023’ ന് ആവേശകരമായ സമാപനം. സമാപന സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. കരകുളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 11 ദിവസം നീണ്ട് നിന്ന ആഘോഷ പരിപാടികൾ അരങ്ങേറിയതെന്ന് മന്ത്രി പറഞ്ഞു. വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വ്യാപാരത്തിന്റെയും സംഗമമായിരുന്നു കരകുളം കാർണിവൽ. കാർണിവല്ലിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കുടുംബശ്രീ പ്രവർത്തകരെ മന്ത്രി അനുമോദിച്ചു. ആഗസ്റ്റ്‌ 14 ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial