
പ്രഗ്നാനന്ദ പൊരുതി വീണു, ടൈബ്രേക്കറില്‍ കാൾസൻ ചെസ് ചാമ്പ്യൻ
ബാകു: അല്‍പം നിരാശയെങ്കിലും ഇന്ത്യക്ക് മറ്റൊരു അഭിമാന നിമിഷം! ചെസ് ലോകകപ്പില്‍ തലമുറകളുടെ ഫൈനല്‍ പോരാട്ടത്തില്‍ നോർവേയുടെ മാഗ്നസ് കാള്‍സണോട് ആർ പ്രഗ്നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ കാള്‍സണെ സമനിലയില്‍ നിർത്തി വിറപ്പിച്ച പ്രഗ്നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു. 32കാരനും അഞ്ച് തവണ ലോക ജേതാവുമായ കാള്‍സണോട് 18 വയസ് മാത്രമുള്ള പ്രഗ്നാനന്ദ കാഴ്ചവെച്ച പോരാട്ടം ഇന്ത്യന്‍ കായികരംഗത്തിന് സുവർണ പ്രതീക്ഷകള്‍ നല്‍കുന്നതായി.ചെസ് ലോകകപ്പ് ചരിത്രത്തില്‍ മാഗ്നസ്…