Headlines

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; എട്ടുപേർക്ക് ദാരുണാന്ത്യം

ചെന്നൈ: ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 പേർക്ക് ദാരുണാന്ത്യം. ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ബസിൽ 54 പേർ യാത്ര ചെയ്തിരുന്നുവെന്നാണ് വിവരം.ഇതിൽ 30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ നില ഗുരുതരമാണ്. വി നിതിൻ (15), എസ് ബേബികല (36), എസ് മുരുഗേശൻ (65), പി മുപ്പിഡത്തേ (67), ആർ കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേർ. മരണപ്പെട്ടവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഊട്ടിയിൽ നിന്നു…

Read More

ട്രാവൻകൂര്‍ സിമന്റ്സിലെ മോഷണം; മൂന്നു ജീവനക്കാര്‍ പിടിയിൽ

ചിങ്ങവനം : നാട്ടകത്തെ ട്രാവൻകൂര്‍ സിമന്‍റ്സിലെ സ്റ്റോര്‍ റൂമില്‍നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ ജീവനക്കാരായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചാന്നാനിക്കാട് രാജേഷ് ഭവനില്‍ സി.ആര്‍. രാജീവ് (41), തിരുവനന്തപുരം അടിയന്നൂര്‍ സ്വദേശി എ.എല്‍. ജയലാല്‍ (49), തിരുവനന്തപുരം പനക്കോട് സ്വദേശി ജി.ആര്‍. രാകേഷ് (35) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാവൻകൂര്‍ സിമന്റ്സിന്റെ മെയിന്റനൻസ് വിഭാഗത്തിന്റെ സ്റ്റോറൂമില്‍ ഇവര്‍ സംഘം ചേര്‍ന്ന് അതിക്രമിച്ചുകയറുകയും അവിടെ ഉണ്ടായിരുന്ന മൂന്ന് ബാറ്ററികള്‍ മോഷ്ടിക്കുകയുമായിരുന്നു. സ്ഥാപനത്തിലെ മെയിന്റനൻസ് വിഭാഗത്തിലെ ഹെല്‍പര്‍…

Read More

ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവം; രണ്ട് ഡോക്ടർമാരെ പുറത്താക്കി.

പൊന്നാനി: പൊന്നാനിയിൽ ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് താത്കാലിക ഡോക്ടർമാരെ പുറത്താക്കി. സ്റ്റാഫ് നേഴ്സിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പോന്നാനി മാതൃ ശിശു ആശുപത്രിയിൽ ചികിത്സയിലിരിക്കെ പാലപ്പെട്ടി സ്വദേശിനി റുക്സാനക്ക് ആണ് രക്തം മാറി നൽകിയത്. ഒ-നെഗറ്റിവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമായിരുന്നു നൽകിയത്. സംഭവത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് താത്കാലിക ഡോക്ടർമാരെ…

Read More

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കാർട്ടൂണിസ്റ്റായ സുകുമാർ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനാണ്. 1996ൽ ഹാസ്യ സാഹിത്യത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കവിത, കഥ, നോവൽ ഉൾപ്പെടെ അൻപതിൽപരം പുസ്തകങ്ങൾ രചിച്ചു. തിരുവനന്തപുരത്തെ ആറ്റിങ്ങലിലായിരുന്നു സുകുമാറിന്റെ ജനനം. എസ്‌ സുകുമാരൻ പോറ്റി എന്നാണ് മുഴുവൻ പേര്. വിദ്യാർഥികാലം മുതൽ വരയുണ്ട്‌. 1950-ൽ വികടനിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്‌. 1957-ൽ പൊലീസ്‌ വകുപ്പിൽ ജോലിക്ക്‌ കയറി. 1987-ൽ വിരമിച്ചശേഷം മുഴുവൻസമയ…

Read More

ഓടിക്കൊണ്ടിരുന്ന എക്സൈസ് വാഹനം കാട്ടാനകുത്തി നശിപ്പിച്ചു

വായനാട് :കാട്ടിക്കുളത്ത് ഓടിക്കൊണ്ടിരുന്ന എക്സൈസ് വാഹനം കാട്ടാനകുത്തി നശിപ്പിച്ചു. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനമാണ് ആന നശിപ്പിച്ചത്. കാട്ടിക്കുളം-ബാവലി റോഡിലെ രണ്ടാംഗേറ്റിന് സമീപത്തായിരുന്നു സംഭവം.എക്സൈസ് ഉദ്യോഗസ്ഥർ ബാവലിയിൽനിന്ന് ജോലികഴിഞ്ഞ് മാനന്തവാടി ഭാഗത്തേക്ക് വരുകയായിരുന്നു. റോഡരികിൽനിന്ന് പെട്ടെന്ന് ഓടിയെത്തിയ ആന വാഹനത്തിന്റെ മുൻഭാഗം കുത്തിപ്പൊളിച്ചശേഷം വനത്തിലേക്ക് കയറിപ്പോയതിനാൽ വലിയ ദുരന്തം ഒഴിവായി. സിവിൽ എക്സൈസ് ഓഫീസർമാരായ ഹാഷിം, പ്രിൻസ്, ചന്ദ്രൻ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഡ്രൈവർ സജിയാണ് വാഹനം ഓടിച്ചിരുന്നത്

Read More

കൊച്ചി വാട്ടർ മെട്രോ ബോട്ട് കൊച്ചിക്കായലില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുന്നു; തലസ്ഥാനത്ത് ബോട്ടില്‍ കയറാം

തിരുവനന്തപുരം :കൊച്ചി വാട്ടർ മെട്രോ സർവീസിൽ ഉപയോഗിക്കുന്ന ബോട്ട് തന്നെയാവും തിരുവനന്തപുരത്ത് എത്തിക്കുക. കേരളീയത്തിന്റെ പ്രധാന വേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനിയിലാവും വാട്ടർ മെട്രോ ബോട്ടിന്റെ പ്രദർശനം. കേരളത്തിൽ ജലഗതാഗത സംവിധാനത്തിൽ ആധുനികതയുടെ വിപ്ലവപാത സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാന വാസികൾക്കും അവസരം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിളിച്ചോതിക്കൊണ്ട് അരങ്ങേറുന്ന കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടർ മെട്രോ കൊച്ചിക്കായലിൽ നിന്ന് തലസ്ഥാനനഗരിയിൽ പ്രദർശനത്തിനായി എത്തുന്നത്. കേരളീയത്തിന്റെ പ്രധാന തീമായി അവതരിപ്പിക്കുന്ന ജലസംരക്ഷണ…

Read More

2000 രൂപയുടെ നോട്ടുകള്‍ തിരികെ നല്‍കാനുള്ള സമയപരിധി നീട്ടി

രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു. നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീയതി ഒരാഴ്ച കൂടി നീട്ടിയത്. കഴിഞ്ഞ മെയ് 19 ന് ആണ് നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. 2018 -19 സാമ്പത്തിക വര്‍ഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചിരുന്നു. 2000 രൂപയുടെ…

Read More

തിരുവനന്തപുരം നഗരത്തിലെ ശേഷിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി : ജില്ലാ വികസന സമിതിയോഗം

തിരുവനന്തപുരം :നഗരത്തിലെ വെള്ളയമ്പലം ജംഗ്ഷനിലേതടക്കമുള്ള വെള്ളക്കെട്ട് നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വെള്ളയമ്പലം -ശാസ്തമംഗലം റോഡ്, കവടിയാര്‍ റോഡ്, വെള്ളയമ്പലം വഴുതക്കാട് റോഡ് എന്നിവിടങ്ങളില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പേരൂര്‍ക്കട ജംഗ്ഷനിലെ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് കല്ലുകള്‍ സ്ഥാപിച്ചത് സംബന്ധിച്ച അവ്യക്തമാറ്റണമെന്ന് വി.കെ പ്രശാന്ത് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്‍ വികസനത്തിന്റെ…

Read More

ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ പാകിസ്ഥാനെ തകർത്തു; ഇന്ത്യയ്ക്ക് പത്താം സ്വർണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് പത്താം സ്വർണം. സ്ക്വാഷ് പുരുഷ ടീം വിഭാഗത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ പത്താം സ്വർണം നേടിയത്. പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നേരത്തെ ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ ഋതുജ ഭോസ്ലെ സഖ്യമാണ് സുവർണ നേട്ടം തൊട്ടത്. ഫൈനലിൽ ചൈനീസ് തായ്പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എൻ ഷുവോ ലിയാങ് സഖ്യത്തെ വീഴ്ത്തിയാണ് സ്വർണം സ്വന്തമാക്കിയത്. പിന്നിൽ നിന്നു തിരിച്ചടിച്ചാണ് ഇന്ത്യൻ സഖ്യത്തിന്റെ സുവർണ നേട്ടം….

Read More

ജെഡിഎസിന് സിപിഎമ്മിന്‍റെ താക്കീത്; ‘ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാവില്ല’

തിരുവനന്തപുരം : ജെഡിഎസിന് സിപിഎമ്മിന്‍റെ താക്കീത്. ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്നാണ് മുന്നറിയിപ്പ്. അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്ന് ജെഡിഎസ് സംസ്ഥാന നേതൃത്വത്തിന് സിപിഎം നിര്‍ദ്ദേശം നല്‍കി. ഇതോടെ പ്രശ്‌നം പരിഹരിക്കാന്‍ ജെഡിഎസ് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി. ഒക്ടോബര്‍ ഏഴിന് എറണാകുളത്ത് ജെഡിഎസിന്‍റെ സംസ്ഥാന നേതൃയോഗം ചേരാന്‍ നേരത്തേ തീരുമാനിച്ചിരുന്ന ഘട്ടത്തിലാണ് സി പി എമ്മിന്റെ ഈ മുന്നറിയിപ്പ്. അതിനാൽ ഇതിന് മുന്നോടിയായി പാര്‍ട്ടി ദേശീയനേതൃത്വവുമായി സംസ്ഥാനത്തെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും മാത്യു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial