ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ധ സാധ്യത; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതനിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതതെക്ക് പടിഞ്ഞാറൻരാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങി.സെപ്റ്റംബർ 29 ഓടെ വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടേക്കാം. തുടർന്ന് 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായിന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ഉത്തർപ്രദേശ്, തെക്കൻ ഛത്തീസ്ഗഡ്, തീരദേശ തമിഴ്നാട്, വടക്കൻ ഒഡിഷ എന്നിവയ്ക്ക് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താൽ ഇനിയുള്ള അഞ്ച് ദിവസം മഴ…

Read More

വന്യജീവി വാരാഘോഷം; ഒക്ടോബർ രണ്ടു മുതൽ എട്ടുവരെ കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Read More

സംവിധായകൻ കെ.ജി ജോർജിൻ്റെ സംസ്കാരം ഇന്ന് ;എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം

സംവിധായകൻ കെ.ജി ജോർജിൻ്റെ സംസ്കാരം ഇന്ന് മൃതദേഹം രാവിലെ 11 മണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും കൊച്ചി: അന്തരിച്ച സംവിധായകൻ കെ.ജി ജോർജിൻ്റെ സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് രവിപുരം ശ്മശാനത്തിൽ നടക്കും. മൃതദേഹം രാവിലെ 11 മണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും ടൗൺ ഹാളിൽ അന്തിമോപചാരം അർപ്പിക്കാം. ഉച്ചയ്ക്ക് മൂന്ന് മണി വരെയാണ് പൊതുദർശനം.മമ്മൂട്ടി അടക്കമുള്ളവർ കഴിഞ്ഞ ദിവസം എത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. ഞായറാഴ്ച…

Read More

ബാങ്കുകൾക്ക് നാളെ പ്രവൃത്തിദിനം ;വ്യാഴാഴ്ച അവധി

തിരുവനന്തപുരം: നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. മുൻപ് അവധി പ്രഖ്യാപിച്ചിരുന്ന 27ന് പ്രവൃത്തിദിവസമായിരിക്കും. 28ന് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ച് ബാങ്കുകൾക്കും അവധിയാണ്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധി ബാധകമായിരിക്കും.

Read More

കാക്കി യൂണിഫോമിലേക്ക് തിരിച്ചു പോകാൻ കെഎസ്ആർടിസി; ഡ്രൈവർക്കും കണ്ടക്ടർക്കും ഇനി കാക്കി യൂണിഫോം

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും കാക്കി യൂണിഫോം. രണ്ടുമാസത്തിനകം യൂണിഫോം വിതരണം പൂർത്തിയാക്കും. നിലവിലെ ആകാശ നീല ഷർട്ടും നീല പാന്റുമാണ് മാറ്റുന്നത്. ജോലിക്ക് ഇണങ്ങുന്നത് കാക്കി പാന്റ്‌സും ഷർട്ടുമാണെന്ന് ജീവനക്കാരുടെ യൂണിയനുകൾ പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് യൂണിഫോം മാറ്റുന്നത്. ഇരുപതിനായിരത്തിലേറെ ജീവനക്കാർക്ക് യൂണിഫോം നൽകും. വർഷങ്ങൾക്കു ശേഷമാണ് പഴയ കാക്കി യൂണിഫോമിലേക്ക് തിരിച്ചുവരുന്നത്. രണ്ടുജോടി യൂണിഫോം ജീവനക്കാർക്ക് സൗജന്യമായി നൽകും. മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് നിലവിലെ നീല യൂണിഫോം തുടരും. പത്തുവർഷത്തിനിടെ ഇതാദ്യമായാണ് സൗജന്യമായി കെഎസ്ആർടിസി യൂണിഫോം…

Read More

മെഡിക്കൽ കോളേജിൽ പുതുക്കിയ ഐസിയു, വെന്റിലേറ്റർ നിരക്കുകൾ പിൻവലിക്കും

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ഐസിയുവിനും വെന്റിലേറ്ററിനുമുള്ള പുതുക്കിയ നിരക്കുകൾ പിൻവലിക്കുമെന്ന് സൂപ്രണ്ട് ഡോ എ നിസാറുദീൻ അറിയിച്ചു. അതേസമയം എ പി എൽ കാർഡ് ഒഴികെയുള്ള എല്ലാവർക്കും ഇവ സൗജന്യമാണ്.  കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലാണ് ഐസിയുവിലെ ഫീസ് ഈടാക്കൽ താൽക്കാലികമായി നിർത്തി വച്ചത്. കഴിഞ്ഞ ദിവസമാണ് ആശുപത്രി വികസന സമിതി ഫീസ് പുനരാംഭിക്കാൻ തീരുമാനിച്ചത്. ആശുപത്രിയിൽ ലഭ്യമായ വിവിധ ചികിത്സാ പദ്ധതികളിൽ അവയുടെ പാക്കേജിലുൾപ്പെട്ടിട്ടുള്ളതിനാൽ ഫീസ് ഈടാക്കില്ല.മോർച്ചറിയിൽ ഫീസ് ഈടാക്കി മൃതദേഹം സൂക്ഷിക്കുന്നതു…

Read More

എല്ലാ സ്‌കൂൾ അദ്ധ്യാപകരെയും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റണം; സർക്കാരിനോട് ആവശ്യപ്പെട്ട് നിയമസഭാ സമിതി

തിരുവനന്തപുരം: എല്ലാ സ്‌കൂൾഅദ്ധ്യാപകരെയും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് സർക്കാരിനോട് നിയമസഭാ സമിതി ആവശ്യപ്പെട്ടു. കഴിവുള്ള അദ്ധ്യാപകരുടെ സേവനം എല്ലാ സ്‌കൂളിലും ലഭ്യമാക്കാനാണ് ഇത്. കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ ശുപാർശ. ഇപ്പോൾ ഹയർ സെക്കൻഡറി അദ്ധ്യാപകർക്കുമാത്രമാണ് നിർബന്ധിത സ്ഥലംമാറ്റമുള്ളത്. എൽ.പി., യു.പി., ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റംനടത്തുന്നത് പരിഗണിക്കണം. ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റമുണ്ടാവും. അദ്ധ്യാപകതസ്തികകളിലെ പ്രശ്‌നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയനവർഷംതന്നെ തസ്തികനിർണയംനടത്തി ഇംഗ്ലീഷ് അദ്ധ്യാപകർ…

Read More

മൃഗസംരക്ഷണ വകുപ്പ് ഓഫീസിൽ ജീവനക്കാരന്റെ ആത്മഹത്യാ ശ്രമം; ഈച്ചക്കുള്ള വിഷമരുന്ന് മദ്യത്തിൽ കലർത്തി കഴിച്ച ജീവനക്കാരൻ ആശുപത്രിയിൽ

കുമളി: മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഈച്ചക്കുള്ള വിഷമരുന്ന് മദ്യത്തിൽ കലർത്തി കഴിച്ചത്. കുമളിയിൽ ആണ് സംഭവം. പൊലീസ് ആണ് ഇയാൾക്ക് രക്ഷകനായത്. ജീവനക്കരനെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം ഉണ്ടായത്. ഓഫീസ് അസിസ്റ്റൻറായ ജീവനക്കാരനാണ് വിഷം കഴിക്കുന്നത് മൊബൈലിലൂടെ വീട്ടുകാരെ കാണിച്ചതോടെ പരിഭ്രാന്തരായ ബന്ധുക്കൾ കുമളി പൊലീസിനെ അറിയിച്ചു. ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമായിട്ടില്ല. അവശനിലയിലായിരുന്ന ജീവനക്കാരനെ കുമളി ഇൻസ്പെക്ടർ ജോബിൻ…

Read More

ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി

ആലപ്പുഴ: ആലപ്പുഴയിൽ പ്രസവത്തെ തുടർന്നു യുവതി മരിച്ചു. പൊന്നാട് പുത്തൻപുര വെളി രവീന്ദ്രൻ- രേണുക ദമ്പതികളുടെ മകൾ രജിത(33)യാണ് ഇന്ന് മരിച്ചത്. കുമരകം സ്വദേശി നിധീഷിന്റെ ഭാര്യയാണ് മരിച്ച രജിത .കഴിഞ്ഞ വ്യാഴാഴ്ചാണ് വനിതാ, ശിശു ആശുപത്രിയിൽ രജിത പ്രസവിച്ചത്. പ്രസവത്തെ തുടർന്ന് അബോധാവസ്ഥയിലായ രജിതയെ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. സംഭവത്തിൽ ആലപ്പുഴ വനിതാ, ശിശു ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി. വനിതാ, ശിശു ആശുപത്രിയിൽ നൽകിയ…

Read More

കൊല്ലത്തു നിന്നും പത്ത് ലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടി

കൊല്ലത്ത് ലക്ഷങ്ങൾ വിലയുള്ള പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കിളികൊല്ലൂർ മുറിയിൽ ഷാജഹാൻ(42) വാടകയ്ക്ക് താമസിച്ച വീട്ടിലായിരുന്നു നാൽപത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 880 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലാണ് നിരോധിത ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ബിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.കൊല്ലം നഗരസഭാ പരിധിയിലുള്ള പെട്ടമംഗലത്ത് ശോഭിത എന്ന വാടക വീട്ടിലായിരുന്നു പത്ത് ലക്ഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial