ബദിയടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കാസർകോഡ്: കാസർകോഡ് ബദിയടുക്കയിൽ‌ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 മരണം. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പള്ളത്തടക്കം എന്ന സ്ഥലത്ത് വെച്ചാണ് ഓട്ടോയും സ്കൂൾ ബസും കൂട്ടിയിടിച്ചത്. ഓട്ടോയുടെ ഒരു ഭാഗം നിശ്ശേഷം തകർന്നു. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്ദുൽ റഊഫ്, ബീഫാത്തിമ, നബീസ, ബീഫാത്തിമ മൊഗർ, ഉമ്മു ഹലീമ എന്നിവരാണ് മരിച്ചത്. കുട്ടികളെ വീട്ടിലെത്തിച്ചതിന് ശേഷം തിരികെ വരികയായിരുന്നു സ്കൂള്‍ബസ്, അതു കൊണ്ട്…

Read More

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15 ന് എത്തും; മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15-ന് എത്തും. ഒക്ടോബർ 15-വൈകിട്ട് മൂന്നു മണിക്ക് ആണ് കപ്പൽ എത്തുകയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നേരത്തെ ഒക്ടോബർ നാലിനാണു ഉദ്ഘാടന തിയതി പ്രഖ്യാപിച്ചിരുന്നത്.എന്നാൽ കാലാവസ്ഥ വ്യതിയാനമനുസരിച്ചു കപ്പലിന്റെ വേഗതയിൽ കുറവു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഗുജറാത്തിൽ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് തീയതിയിൽ മാറ്റം. ഒക്ടോബർ 13നോ 14നൊ കപ്പൽ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്ക്കു വേണ്ടിയാണ് 15-ന് തീയതി നിശ്ചയിച്ചതെന്നു മന്ത്രി പറഞ്ഞു. സ്വപ്ന പദ്ധതിയുടെ പൂർത്തീകരണം…

Read More

എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ

ചെന്നൈ: എഐഎഡിഎംകെ എൻഡിഎ സഖ്യം ഉപേക്ഷിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് തീരുമാനം. എൻഡിഎ സഖ്യം വിടാനുള്ള പ്രമേയം യോഗം അംഗീകരിച്ചു. ജയലളിതയേയും അണ്ണാദുരൈയേയും ബിജെപി അപമാനിച്ചു എന്ന് എഐഎഡിഎംകെ ആരോപിച്ചു.ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരുവർഷമായി തങ്ങളുടെ മുൻ നേതാക്കളെയും ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയേയും അധിക്ഷേപിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നു.ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും എഐഎഡിഎംകെയും തമ്മിൽ പോര് രൂക്ഷമായിരുന്നു. ഇതിന് പിന്നാലെ,…

Read More

മുഖ്യമന്ത്രി നേതൃത്വം നൽകുന്ന മേഖലാ യോഗങ്ങൾ നാളെ മുതൽ ആരംഭിക്കും

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥ ചർച്ചയുടെ മേഖലാ യോഗങ്ങൾ നാളെ മുതൽ ആരംഭിക്കും. നാളെ തിരുവനന്തപുരത്താണ് ആദ്യ യോഗം. രാവിലെ ചീഫ് സെക്രട്ടറിയും വകുപ്പ് മേധാവിമാരും ജില്ലാ കളക്ടർമാരുടെയും യോഗം. ഉച്ചക്കു ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. വ്യാഴാഴ്ച തൃശൂർ മേഖല യോഗം ചേരും. മൂന്നിന് എറണാകുളവും അഞ്ചിന് കോഴിക്കോടും മേഖല യോഗങ്ങൾ ചേരും. 9.30 മുതൽ 1.30 വരെ പ്രധാന പദ്ധതികളുടെ അവലോകനമായിരിക്കും. 3.30 മുതൽ…

Read More

മാധ്യമങ്ങൾ ഭാവന സൃഷ്‌ടിയിൽ കഥകൾ മെനയുന്നു: സിപിഐ എം

തൃശൂർ :സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംബന്ധിച്ചു ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണ് സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ്. ‘ഒറ്റുകാരാകരുതെന്ന് സംസ്ഥാന സെക്രട്ടറി ജില്ലാ നേതാക്കളെ താക്കീത് ചെയ്‌തു’ എന്ന് പല മാധ്യമങ്ങളിലും വാർത്തയായി വന്നിരിക്കുന്നു. ഇത് കഥകൾ മെനയുന്നവരുടെ ഭാവനസൃഷ്‌ടി മാത്രമാണ്. സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യുകയോ നേതാക്കൾ പറയുകയോ ചെയ്യാത്ത കാര്യങ്ങൾ വാർത്തയായി വരുന്നത് സത്യാനന്തര കാലത്തെ മാധ്യമ…

Read More

വീട്ടില്‍ എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

എറണാകുളം :ആലുവയില്‍ ചാരായവും വാഷും പിടികൂടിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. സിവില്‍ പൊലീസ് ഓഫീസര്‍ ജോയ് ആന്റണിയെ സസ്പന്‍ഡ് ചെയ്തു. എറണാകുളം റൂറൽ എസ്.പി വിവേക് കുമാറാണ് സസ്പെൻഡ് ചെയ്തത്. എക്സൈസിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷുമാണ് കഴിഞ്ഞ ദിവസം ഇയാളുടെ വീടിന്റെ ഷെഡില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. ജോയ് ആന്റണിയുടെ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ നിന്നാണ് ഇവ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസുകാരന്‍ ഒളിവില്‍ പോയിരുന്നു. ഒളിവില്‍ പോയ ഇയാളെ…

Read More

ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്കു ജാമ്യം

കൊച്ചി: പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഷായത്തിൽ കീടനാശിനി കലർത്തി കൊലപാതകം നടത്തിയെന്ന കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. മറ്റു പ്രതികളായ അമ്മയ്ക്കും അമ്മാവനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവു ചോദ്യം ചെയ്താണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചത്.കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പ്രണയബന്ധത്തിൽ നിന്നും ഒഴിവാകാൻ ഗ്രീഷ്മ കഷായത്തിൽ കളനാശിനി ചേർത്ത് നൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്….

Read More

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം; ഇന്ത്യൻ ജയം 19 റൺസിന്

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം. ശ്രീലങ്കയെ ഇന്ത്യ 19 റൺസിനാണ് തോൽപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു. 25 റൺസ് നേടിയ ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. 18കാരിയായ യുവ പേസർ ടിറ്റസ് സാധുവിൻ്റെ തകർപ്പൻ പ്രകടനം ശ്രീലങ്കയുടെ മുൻ നിരയെ കടപുഴക്കി. അനുഷ്ക സഞ്ജീവനി (1), വിഷ്മി ഗുണരത്നെ (0), അപകടകാരിയായ ക്യാപ്റ്റൻ…

Read More

കരിപ്പൂരിൽ വൻ സ്വർണ വേട്ട; അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. പരിശോധനയിൽ അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. 5 പേർ കസ്റ്റംസിന്റെ കസ്റ്റഡിയിലായി. 3 കോടിയോളം വില വരുന്ന സ്വർണമാണ് പിടിച്ചത്. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികൾ ആയ സമീർ, അബ്ദുൽ സക്കീർ എന്നിവർ പിടിയിലായി. മറ്റൊരു പ്രതി ആയ ലിഗേഷിനെ സിഐഎസ്എഫ് കസ്റ്റംസിനെ ഏൽപ്പിച്ചിരുന്നു.

Read More

നായ വളർത്തലിന്റെ മറവിൽ കോട്ടയത്ത് കഞ്ചാവ് കച്ചവടം, പോലീസ് എത്തിയതോടെ നായകളെ അഴിച്ചുവിട്ട് പ്രതി ഓടി രക്ഷപ്പെട്ടു

കോട്ടയം: നായ വളർത്തലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നിടത്തു നിന്നും കഞ്ചാവ് പിടികൂടി. കുമാരനല്ലൂർ വല്യാലിൻചുവടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന റോബിന്റെ വീട്ടിൽ നിന്നുമാണ് 17 കിലോ എട്ട് ഗ്രാം കഞ്ചാവ് പിടികൂടിയത്. വിദേശ ബ്രീഡ് 13 നായയ്ക്കളെയാണ് ഇയാൾ വീട്ടിൽ പാർപ്പിച്ചിരുന്നത്. നായ വളർത്തലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തുന്ന വിവരം എക്സൈസിനും പോലീസിനും ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു, കോട്ടയം ജില്ലാ മേധാവിയുടെ പ്രത്യേക സംഘം ഇന്നലെ അർദ്ധരാത്രിയ്ക്ക് ശേഷം എത്തി പരിശോധന നടത്തിയത്. പോലീസ് എത്തിയതോടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial