സംസ്ഥാനത്ത് നബിദിനം പ്രമാണിച്ചുള്ള പൊതു അവധിയിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. നബിദിനം പ്രമാണിച്ചുള്ള അവധിയിൽ ആണ് മാറ്റം. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് എംഎൽഎ കത്ത് നൽകിയിരുന്നു. കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം ആണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. നേരത്തെ സെപ്റ്റംബര്‍ 27നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന്…

Read More

ലഹരിക്കെതിരേ പോലീസിന്റെ ‘ഓപ്പറേഷൻ ഡി-ഹണ്ട്’; സംസ്ഥാന വ്യാപക പരിശോധന, 244 പേർ അറസ്റ്റിൽ

ലഹരിക്കെതിരേ പോലീസിന്റെ ‘ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാന വ്യാപക പരിശോധന, 244 പേർ അറസ്റ്റിൽ തിരുവനന്തപുരം:ലഹരിമരുന്ന് ഉപയോഗവും വിൽപനയും തടയാനായി ഓപ്പറേഷൻ ഡി-ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച നടന്ന പരിശോധനയിൽ 244 പേർ അറസ്റ്റിലായി. ലഹരിമരുന്ന് കൈവശം വെച്ചതിന് 246 കേസുകളും രജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എ.യും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട് സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതായുള്ള വിലയിരുത്തലിലാണ് ഞായറാഴ്ച പോലീസ് വിപുലമായ പരിശോധന നടത്തിയത്. തിരുവനന്തപുരം റൂറലിൽമാത്രം…

Read More

പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു

നെടുമങ്ങാട് : പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. പനയമുട്ടം സ്വദേശി കൃഷ്ണൻ നായർ(78) ആണ് മരിച്ചത്. ചേപ്പിലോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. പാലുമായി ക്ഷീരസംഘത്തിലേക്ക് പോകുന്നതിനായി ബസ് കയറാൻ എത്തിയആളാണ് മരിച്ച കൃഷ്ണൻ നായർ. ഇയാളുടെ തലയിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. കൃഷ്ണൻനായർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. 3.20ന് ചേപ്പിലോട്ടുനിന്നും നെടുമങ്ങാട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിപെട്ടത്. ബസിൻ്റെ മുൻഭാഗം എങ്ങനെയോ തട്ടിയ കൃഷ്ണൻ…

Read More

തീയേറ്ററിലെ വാക്ക് തർക്കം കലാശിച്ചത് വടിവാൾ ആക്രമണത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു;തിരുവല്ലയിൽ യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: സിനിമ തീയേറ്ററിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. പാണ്ടനാട് സ്വദേശി സുധീഷ്, പ്രതികളെ ഒളിവിൽ താമസിപ്പിച്ച കീഴ്ച്ചേരി മേൽ സ്വദേശി സുജിത്ത് കൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ കടപ്ര സ്വദേശി നിഷാദ് ഒളിവിലാണ്. സിനിമ കാണുമ്പോൾ തുടങ്ങിയ വാക്ക് തർക്കമാണ് ഒടുവിൽ വടിവാൾ ആക്രമണത്തിൽ കലാശിച്ചത്. പരുമല സ്വദേശികളായ മൂന്ന് പേരെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. തിരുവല്ല കടപ്രയിൽ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. സിനിമ കാണുന്നതിനിടെ ഉണ്ടായ…

Read More

യുവതലമുറയെ കായികമേഖലയിലേക്ക് ആകര്‍ഷിച്ച് ലഹരിഉപയോഗത്തില്‍ നിന്ന് അകറ്റണം:മുഖ്യമന്ത്രി

കണ്ണൂർ: യുവതലമുറയെ കായിക മേഖലയിലേക്ക് ആകര്‍ഷിച്ച് ലഹരി മരുന്ന് ഉപയോഗത്തില്‍ നിന്നും അകറ്റി നിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിന്റെയും ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മേഖലക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 1000 കേന്ദ്രങ്ങളിലായി അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കും. അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുക. മൂന്ന് ഫുട്‌ബോള്‍ അക്കാദമി സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും…

Read More

നബിദിന അവധി മാറ്റണം: മുഖ്യമന്ത്രിക്ക് കത്തയച്ച് കാന്തപുരം

മലപ്പുറം: സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതു അവധി സെപ്തംബർ 28 ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐക്യകണ്‌ഠ്യേന തീരുമാനിച്ച പശ്ചാത്തലത്തിലാണ് പൊതു അവധി നിലവിലെ 27ല്‍ നിന്ന് 28ലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നത്. വിഷയം ഉന്നയിച്ച് കേരള മുസ്ലിം ജമാ അത്തിന്റെ…

Read More

മുദാക്കലിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരും കുടുംബാംഗങ്ങളും സിപിഎമ്മിൽ ചേർന്നു.

ആറ്റിങ്ങൽ : മുദാക്കലിൽ ബി ജെ പി പഞ്ചായത്ത് ജനറൽ സെക്രട്ടറി അടക്കം ഏഴോളം ആർ എസ് എസ്, ബി ജെ പി പ്രവർത്തകരും കുടുംബാംഗങ്ങളും സിപിഎമ്മിൽ ചേർന്നു. ബി ജെ പി മുദാക്കൽ പഞ്ചായത്ത് ജനറൽ സെക്രട്ടറിയും മുൻ ആറ്റിങ്ങൽ മണ്ഢലം പ്രസിഡന്റ് സി ജെ പിള്ളയുടെ മകനുമായ ജ്യോതിസ്, ആർ എസ് എസ് അയിലം ശാഖാ മുഖ്യ ശിക്ഷക് അമൽ ബി ജെ പി ചെമ്പൂര് വാർഡ് ഭാരവാഹികളായ പൊന്നൂസ്, രതീഷ് കുമാർ, വിമൽ,…

Read More

കോളജ് വിനോദയാത്രക്കിടെ ഗോവൻ മദ്യം കടത്തി: പ്രിൻസിപ്പൽ അടക്കം നാലുപേർ അറസ്റ്റിൽ

കൊച്ചി: കോളജില്‍നിന്നു വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ ഗോവയിൽനിന്ന് അനധികൃതമായി മദ്യം കടത്തിയതിന്‌ കൊല്ലത്തെ ടീച്ചേഴ്‌സ്‌ ട്രെയിനിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രിൻസിപ്പലടക്കം നാലുപേർ കൊച്ചിയില്‍ അറസ്റ്റില്‍. പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ബാഗുകളില്‍ നിന്നാണ് 50 കുപ്പികളിലായി 32 ലിറ്റര്‍ മദ്യം കണ്ടെടുത്തത്.ഗോവയില്‍നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസില്‍നിന്നാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യം എക്സൈസ് സംഘം പിടികൂടിയത്. ഡി.എൽ.എഡ് വിദ്യാർഥികളായ 33 പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരുമാണ്…

Read More

പ്രശസ്ത ചലചിത്ര സംവിധായകൻ കെ. ജി ജോർജ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകൻ കെ ജി ജോർജ് (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ദീർഘകാലമായി അൽഷിമേഴ്സ് എന്ന രോഗവും അദ്ദേഹത്തിനുണ്ടായിരുന്നു. 1946 മെയ് 24 ന്‌ തിരുവല്ലയില്‍ ജനിച്ചു. 1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ സഹായിയായി…

Read More

തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; മൃതദേഹം വീട്ടുകിണറ്റില്‍ 

തൃശ്ശൂർ: കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കുഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ – ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) ആണ് വീട്ടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു. ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച ആർദ്ര. കുട്ടിയെ കാണാതെ ആയതിനെ തുടർന്ന് കാട്ടൂർ പോലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ അന്വേഷിച്ച് ആലപ്പുഴയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial