
എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ; ജിതിൻ ബാബുവും സ്റ്റെഫിയും ലഹരിമരുന്ന് എത്തിച്ചത് ബെംഗളുരുവിൽ നിന്ന്
കോഴിക്കോട്: തൊട്ടില്‍പാലത്ത് എം ഡി എം എ യുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. 96.44 ഗ്രാം എം.ഡി എം.എ ഇവരില്‍ നിന്ന് പിടികൂടി. ബംഗ്ലൂളൂരുവിൽ നിന്നും വടകരയ്ക്ക് കടത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വടകര ഭാഗത്ത് വിൽപ്പന നടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലണ് കുറ്റ്യാടി ചുരം ഭാഗത്ത് പൊലീസ് വാഹനപരിശോധന നടത്തിയിയത്. സംശയം തോന്നാതിരിക്കാൻ നാല് വയസുള്ള കുഞ്ഞിനെയും…