എ എം ആരിഫ് എം പി യുടെ ഉമ്മ അന്തരിച്ചു.

ആലപ്പുഴ: എ എം ആരിഫ് എംപിയുടെ ഉമ്മ വട്ടയാൽ വാർഡിൽ തങ്കത്തിൽ പരേതനായ മജീദിൻ്റെ ഭാര്യ സുബൈദ (84) അന്തരിച്ചു.മൃതദേഹം ആരിഫ് എം പി യുടെ വീടായ ആലപ്പുഴ ഇരവുകാട് വാർഡിൽ ആരുണ്യം വീട്ടിൽ. ഖബറടക്കം ഞായറാഴ്ച്ച രാവിലെ എട്ടിന് ആലപ്പുഴ കിഴക്കേ ജുമാമസ്ജിദ് (മസ്താൻപള്ളി) ഖബർസ്ഥാനിൽ. മറ്റ് മക്കൾ: എ എം അൻവാസ്, എ എം അൻസാരി. മരുമക്കൾ: ഡോ. ഷഹ്നാസ് ആരിഫ് (പ്രൈം ഹോമിയോപ്പതിക് ഹെൽത്ത് കെയർക്ലിനിക്സ്, ഇരവുകാട്), റോഷ്നി, ഖയർനിസ

Read More

തെറ്റ് വന്നാല്‍ ചൂണ്ടിക്കാണിക്കേണ്ടത് എന്റെ ഉത്തരവാദിത്വം ;മുഖ്യമന്ത്രി

കാസര്‍ഗോഡ്: കുണ്ടംകുഴിയില്‍ പ്രസംഗത്തിനിടെ അനൗണ്‍സ്‌മെന്റ് വന്ന സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.സഹകരണ മേഖലയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് കുണ്ടംകുഴിയില്‍ പ്രസംഗിച്ചത്. പ്രസംഗം തീരുന്നതിന് മുമ്പ് അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ആ തെറ്റ് ചൂണ്ടിക്കാട്ടിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്.ഒരു തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.മാധ്യമങ്ങളിങ്ങനെ വാര്‍ത്ത കൊടുത്തുവെന്നത് കൊണ്ട് നാളെ പറയാതിരിക്കില്ല.വല്ലാത്ത ചിത്രമുണ്ടാക്കാനാണ് ശ്രമമെന്നും എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ അത്തരമൊരു ചിത്രമുണ്ടാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

നിപ ആശങ്ക ഒഴിയുന്നു; കോഴിക്കോട് സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ തുറക്കും

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്ക്.കണ്ടെയ്ൻമെന്റ് സോണിലെത് ഒഴികെയുള്ള സ്‌കൂളുകളാണ് തുറന്ന് പ്രവർത്തിക്കുക. കണ്ടൈൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ അവസാനിക്കുന്നതുവരെ ഓൺലൈൻ ക്ലാസ് തുടരും. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളും അധ്യാപകരും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ സ്ഥാപിക്കും. കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക ഒഴിയുകയാണ്. ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് ആണ്. നിലവിൽ…

Read More

സഹകരണ മേഖലയിൽ ആശങ്ക സ്വഷ്ടിക്കാൻ എത്ര ഉന്നതർ ശ്രമിച്ചാലും നടപ്പില്ല: മുഖ്യമന്ത്രി

കാസർകോട് :സഹകരണ മേഖലയിൽ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ ആരായാലും എത്ര ഉന്നതരായാലും കേരളത്തിൽ വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുണ്ടംകുഴിയിൽ ബേഡഡുക്ക ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ മുഖ്യ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നു. സഹകരണ മേഖലയെ തകർക്കാൻ ദുഷ്ടലാക്കോടെ ചിലർ രംഗത്ത് വരികയാണ്. എല്ലാ നല്ല കാര്യങ്ങളിൽ നിന്നും മാറി നടക്കുന്ന ചിലരുണ്ടാവും. അവരുടെ പ്രചാരണത്തിന്റെ ഭാഗമായി…

Read More

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹമെന്ന് കെ സുധാകരൻ

രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുൽ മത്സരിക്കരുതെന്ന സിപിഐയുടെ ആവശ്യം ഔചിത്യ കുറവ്. രാഹുൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് സിപിഐയല്ലെന്നും കെ സുധാകരൻ പറഞ്ഞു. ‘രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കരുതെന്നത് തെറ്റായതും അന്യായവും അധാർമികവുമായ ആവശ്യമാണ്. രാഹുൽ കേരളത്തിൽ മത്സരിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. കെ സുധാകരൻ പറഞ്ഞു. കെപിസിസി ആവശ്യപ്പെടുന്നതും ഇന്ത്യയിലെ കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നതും രാഹുൽ കേരളത്തിൽ നിന്ന് മത്സരിക്കണമെന്നതാണ്. ദേശീയതലത്തിൽ മുന്നണി ഉണ്ടെന്നു കരുതി…

Read More

ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. നീർവേലി സ്വദേശി സിനാൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു സംഭവം. കുത്തുപറമ്പ് മുരിയാടുളള ടർഫിൽ വെച്ച് ഫുട്ബാൾ കളിക്കുന്നതിനിടെ സിനാൻ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Read More

പ്രസംഗം തീരുംമുന്‍പേ അനൗണ്‍സ്‌മെന്റ്; ക്ഷുഭിതനായി മുഖ്യമന്ത്രി പൊതുവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

കാസര്‍കോട്: കാസര്‍കോട് പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസാരിച്ചുതീരും മുന്‍പേ അനൗണ്‍സ്‌മെന്റ് നടത്തിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ബേഡടുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഔപചാരികമായി പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞുതീരും മുന്‍പേ വേദിയില്‍ അനൗണ്‍സ്‌മെന്റ് കേട്ടതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. ‘താന്‍ സംസാരിച്ച് തീരും മുന്‍പേ അനൗണ്‍സ്‌മെന്റ് നടത്തുന്നത് ശരിയായ ഏര്‍പ്പാട് അല്ലല്ലോ. താന്‍ സംസാരിച്ച് തീര്‍ത്തിട്ടല്ലേ അനൗണ്‍സ്‌മെന്റ് വേണ്ടത്’ എന്ന് സംഘാടകരില്‍ ഒരാളോട് വേദിയില്‍ വച്ച് പറയുകയും ചെയ്തതിന്…

Read More

പ്രതിശ്രുതവരനൊപ്പം നടക്കാൻ ഇറങ്ങിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി, 5 പേർ അറസ്റ്റിൽ

ഝാർഖണ്ഡിൽ പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പീഡനത്തിന് ശേഷം 22 കാരിയുടെ ബാഗും മൊബൈൽ ഫോണും പ്രതികൾ കവർന്നു. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെസ്റ്റ് സിംഗ്സും ജില്ലയിലെ മുഫാസിൽ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബരിജൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ഒരുസംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം യുവാവിനെ മർദിച്ച് അവശനാക്കിയ പ്രതികൾ, 22 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പിന്നീട് യുവതിയുടെ ബാഗും…

Read More

സനാതനനം അല്ല സമത്വമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് : AlSF

തൃശൂർ :ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുന്ന ജാതീയ വേർതിരിവിനെതിരെ എ ഐ എസ് എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു എ ഐ എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എ അഖിലേഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു , സമൂഹത്തിന്റെ എല്ലാ മേഖലകളിലും നാം നേടിയെടുത്ത മുന്നേറ്റത്തെ ഒറ്റുകൊടുക്കുന്നതിനുവേണ്ടി സനാതന വാദികൾ തക്കംപാർത്തിരിക്കുകയാണെന്നും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് സമത്വമാണെന്നും അല്ലാതെ സനാതനമല്ല എന്നും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും പച്ചത്തുരുത്തായ കേരളത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങൾക്ക് പോലും ജാതീയമായ…

Read More

എൻ.ഡി.എയിൽ ചേർന്നതിന് പിന്നാലെ ജെ.ഡി.എസിൽ പൊട്ടിത്തെറി; സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു

ബംഗളൂരു: എൻ.ഡി.എ സഖ്യത്തിൽ ചേർന്നതിന് പിന്നാലെ കർണ്ണാടക ജെ.ഡി.എസിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷഫീഉല്ലാ ഖാൻ രാജിവെച്ചു. സംസ്ഥാന പ്രസിഡന്റ് സി.എം ഇബ്രാഹീമും രാജിവെക്കുമെന്ന് സൂചന. പാർട്ടി വിടുന്ന ജെ.ഡി.എസ് നേതാക്കൾ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ബംഗളൂരുവിൽ യോഗം ചേർന്നു.12 ജെ.ഡി.എസ് എം.എൽ.എമാർ സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് വിവരം. പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജെ.ഡി.എസ് എം.എൽ.എമാരുമായി ചർച്ച നടത്തുന്നുണ്ട്.വെള്ളിയാഴ്ച വൈകീട്ടാണ് ജെ.ഡി.എസ് എൻ.ഡി.എ സഖ്യത്തിൽ ചേരുന്നതായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial