മധുര യാത്ര 90 ന്റെ നിറവിൽ

അറുപതു വർഷമായി മലയാള സിനിമയിൽ സജീവസാന്നിധ്യമായ മധുവിന് ഇന്ന് തൊണ്ണൂറാം ജന്മദിനം. കോളെജ് അധ്യാപകന്റെ തൊഴിൽ ഉപേക്ഷിച്ച് ചലച്ചിത്രഅഭിനേതാവായ മധു, നാനൂറിലധികം കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയിട്ടുണ്ട്. 12 സിനിമകൾ സംവിധാനം ചെയ്തു. 15 സിനിമകൾ നിർമ്മിച്ചു. നവതിയുടെ നിറവിലെത്തിയ മലയാളത്തിന്റെ മഹാനടന്റെ ജീവിതം ഒരു സുന്ദരചിത്രം പോലെ മനോഹരമായിരുന്നു… പ്രണയാതുരനായകനായും പ്രതിനായകനായുമൊക്കെ ആറ് പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമാണ് മധു എന്ന മാധവൻ നായർ. ആറു ദശാബ്ദങ്ങൾക്കു മുമ്പ് 1963ൽ എൻ എൻ പിഷാരടി സംവിധാനം ചെയ്ത…

Read More

പുത്തൂരിലേയ്ക്ക് പക്ഷിമൃഗാധികളെ എത്തിക്കുന്നത് ആഘോഷമാക്കും; മന്ത്രി കെ. രാജൻ

തൃശൂർ :ഒക്ടോബർ രണ്ടിന് നടക്കുന്ന സംസ്ഥാനതല വനം വന്യജീവിവാരഘോഷത്തോട് അനുബന്ധിച്ച് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. പുത്തൂരിലേയ്ക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് വരുന്നതിൻ്റെയും വനം വന്യജീവി വാരാഘോഷത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി രൂപീകരണയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൈയ്യപ്പള്ളി മൂല, കൊങ്ങമ്പറ എന്നിവിടങ്ങളിൽ നിന്നായി വർണ്ണഭമായ രണ്ട് ഘോഷയാത്രകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വാരാഘോഷത്തിൽ വനം-മൃഗശാല –…

Read More

മഴ മാറി, പാലക്കാട് പാലക്കയത്ത് ആശ്വാസം; കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 80 സെമി ഉയർത്തി

പാലക്കാട്: ഇന്നലെ ഉരുൾപൊട്ടലുണ്ടായ പാലക്കാട് പാലക്കയത്ത് രാത്രി മഴ മാറിനിന്നത് ആശ്വാസമായി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 2 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. മൂന്ന് ഷട്ടറുകൾ 80 വീതം ഉയർത്തിയിട്ടുണ്ട്. സാധാരണ നിലയിൽ ഷട്ടറുകൾ ഇത്രയും ഉയർത്താറില്ല. ഇന്നലെ കനത്ത മഴയാണ് ഈ മേഖലയിൽ പെയ്തത്. പാലക്കയത്ത് ഉരുൾപൊട്ടിയതിന് പിന്നാലെ ഡാമിലേക്ക് വെള്ളം കുത്തിച്ചെത്തുകയായിരുന്നു. സമീപത്തെ കടകളിലും മറ്റും വെള്ളം കയറിയത് വലിയ പ്രതിസന്ധിയാണ്…

Read More

പാലുവള്ളി പാലം യാഥാർത്ഥ്യത്തിലേക്ക് , നിർമ്മാണ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു

കല്ലറ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ പാലുവള്ളിയെ പാൽക്കുളവുമായി ബന്ധിപ്പിക്കുന്ന പാലുവള്ളി പാലം പുതുക്കി പണിയുന്നു. കനത്ത മഴയിൽ ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് ഡി.കെ മുരളി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 59 ലക്ഷം ചെലവഴിച്ചാണ് ആധുനിക രീതിയിൽ പുതിയ പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ നിർമാണോദ്ഘാടനം പാലുവള്ളി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളിഎം.എൽ.എ നിർവഹിച്ചു. മണ്ഡലത്തിലെ പി. ഡബ്ല്യൂ. ഡി റോഡുകളെല്ലാം ആധുനിക രീതിയിൽ നവീകരിക്കാൻ കഴിഞ്ഞതായി എം. എൽ. എ പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കുന്ന…

Read More

വിജയികള്‍ക്ക് 33 കോടി രൂപ;ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി.

2023 ക്രിക്കറ്റ് ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പിലെ ജേതാക്കള്‍ക്ക് നാല് മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 33 കോടി രൂപ) സമ്മാനമായി ലഭിക്കും. ആകെ 10 മില്യണ്‍ ഡോളറാണ് (ഏകദേശം 84 കോടി രൂപ) സമ്മാനത്തുകയായി നൽകുന്നത്. റണ്ണേഴ്‌സ് അപ്പാകുന്ന ടീമിന് 2 മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 16 കോടി രൂപ) സമ്മാനമായി ലഭിക്കും. ആകെ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിക്കുന്ന…

Read More

ബൈക്ക് നിയന്ത്രണം വിട്ടു മൈൽക്കുറ്റിയിൽ ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

കുട്ടനാട്: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. വേഴപ്ര ദേവസ്വംചിറ രാജുവിന്റെയും സിന്ധുവിന്റെയും മകൻ ഉണ്ണിക്കുട്ടൻ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15നു രാമങ്കരി- ഊരുക്കരി റോഡിൽ വേഴപ്ര ഇല്ലിക്കത്തറയ്ക്ക് സമീപമാണ് അപകടം. ഊരുക്കരി ഭാഗത്ത് നിന്നു വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മൈൽക്കുറ്റിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ പാടശേഖരത്തേയ്ക്കു തെറിച്ചു വീണ ഉണ്ണിക്കുട്ടനെ നാട്ടുകാർ ഉടൻ തന്നെ ചങ്ങനാശേരി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ഇടിയെ തുടർന്നു ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മൃതദേഹം…

Read More

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കണ്ണൂരിൽ രണ്ട് പേർക്ക് നഷ്ടമായത് ലക്ഷങ്ങൾ

കണ്ണൂർ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ രണ്ടു പേരുടെ പണം തട്ടിയെടുത്തു. കണ്ണൂർ ചാലാട് ജയന്തി റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന സംഗീത ജെ.പ്രഭു (38) വിൻ്റെ 4,75,000 രൂപയാണ് തട്ടിയെടുത്തത്.ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ മെയ് മാസം മുതലാണ് ബാങ്ക് അക്കൗണ്ട് വഴി പലതവണകളായി യുവതിയിൽ നിന്നും 4,75,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചത്.പളളിക്കുന്നിലെ രതിനിവാസിൽ വി.അമൃതരാജിനെ (38)യും തട്ടിപ്പ്സംഘം വഞ്ചിച്ചു. ഓൺലൈനിൽ പല ടാസ്കുകൾ നൽകിയാണ് ഇക്കഴിഞ്ഞ രണ്ടാം തീയതി മുതൽ പലതവണകളായി യുവാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ…

Read More

കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ

കാട്ടാക്കട ബസ്റ്റാന്റിൽ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച പ്രതിയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. അമ്പൂരി മായം കണ്ടംതിട്ട കാവുംമൂലവീട്ടിൽ സുരേഷ്(36)ആണ് പിടിയിലായത്. ഈ മാസം അഞ്ചിന് കാട്ടാക്കട ഡിപ്പോയിൽ നിറുത്തിയിരുന്ന ഡിപ്പോയിലെ ഡ്രൈവറുടെ ബൈക്ക് കടത്തി കൊണ്ട് പോയ കേസിലാണ് ഇയാള് പിടിയിലായത്.തുടർന്ന് ബൈക്കുമായി പൂഴനാട് ഭാഗത്തുകൂടി കറങ്ങി നടക്കുന്നത് സംശയം തോന്നിയ ആൾ പോലീസിനെ വിവരം ധരിപ്പിക്കുകയും പോലീസ് നിരീക്ഷണം നടത്തിയത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇയാൾക്കെതിരെ കേസുകൾ ഉള്ളതായി…

Read More

മുഹമ്മദ് ഷമി എറിഞ്ഞിട്ടു, നാല് അർദ്ധ സെഞ്ച്വറി; ഓസീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ജയം. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നിശ്ചിത ഓറവില്‍ 276ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റുതുരാജ് ഗെയ്കവാദ് (71), ശുഭ്മാന്‍ ഗില്‍ (74), കെ എല്‍ രാഹുല്‍ (58), സൂര്യകുമാര്‍ യാദവ് (50) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ…

Read More

കെ എം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യം; ഡിവൈഎഫ്ഐ

തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നടത്തിയ പ്രസ്താവനസ്ത്രീവിരുദ്ധവും പിന്തിരിപ്പൻ രാഷ്ട്രീയത്തിന്റെ ജീർണത വെളിവാക്കുന്നതുംപ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐസംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. പുരോഗമന രാഷ്ട്രീയത്തിന്എതിരായി, വർഗീയമായും മാത്രംസംസാരിക്കുന്ന കെഎം ഷാജി കേരളത്തിലെരാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് ഈപ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്.ഇത്തരത്തിലുള്ളവരെ നിലക്കുനിർത്തുവാൻ മുസ്ലിം ലീഗ് തയ്യാറാവണം. ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്നുംഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial