Headlines

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്; അറിയാം ഇന്നത്തെ നിരക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5485 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 43,880 രൂപയാണ്.18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 15 രൂപ കുറഞ്ഞ് 4543 രൂപയുമായി. സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത് മെയ് 5നായിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5720 രൂപയും ഒരു പവൻ സ്വർണത്തിന് വില 45760 രൂപയുമായിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി…

Read More

കേരളീയം കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം: മുഖ്യമന്ത്രി

തിരുവനന്തപുരം :കേരളീയം 2023 ലോഗോ പ്രകാശനം, വെബ്‌സൈറ്റ് ഉദ്ഘാടനം, സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം എന്നിവ മുഖ്യമന്ത്രി നിർവഹിച്ചു കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവമാണ് കേരളീയം 2023 പരിപാടിയിലൂടെ തലസ്ഥാന നഗരിയിൽ നടക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന നഗരിയിൽ നവംബർ ഒന്നു മുതൽ ഏഴു വരെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ പരിപാടിയുടെ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനവും വെബ്‌സൈറ്റിന്റെയും ലോഗോയുടെയും പ്രകാശനവും കനകക്കുന്ന് പാലസ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വരാൻ പോകുന്ന…

Read More

ലഹരി മാഫിയയുടെ പിടിയില്‍ തലസ്ഥാനം; ശൃംഖലയില്‍ സ്ത്രീകളും വിദ്യാര്‍ഥികളും

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ലഹരി മാഫിയയുടെ സാന്നിധ്യം ശക്തമാകുന്നു. യുവാക്കളെയും സ്കൂള്‍ വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് വൻതോതില്‍ ലഹരിവസ്തുക്കള്‍ കടത്തുന്നത് സമീപകാലത്തായി വര്‍ധിക്കുന്നത് ആശങ്കയോടെയാണ് അധികൃതർ നോക്കിക്കാണുന്നത്.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് കഞ്ചാവും മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും വൻതോതിൽ കടത്തുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ ദിവസമാണ് ആന്ധ്രയില്‍ നിന്നെത്തിച്ച 50 കിലോ കഞ്ചാവ് കോവളത്ത് എക്സൈസ് സംഘം പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരത്തിൽ ലഹരി വസ്തുക്കൾ നിത്യേന പിടികൂടുന്നുണ്ട്. ജില്ലയില്‍ അതിര്‍ത്തി പ്രദേശം…

Read More

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും:മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം :മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെ ഉപഭോക്താക്കളെ അറിയിച്ചതാണ് ഇക്കാര്യം. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ 90,493 പിഎച്ച്എച്ച് (പിങ്ക്) കാർഡുകളും, 2,96,455…

Read More

പ്രതിഷേധങ്ങൾക്കൊടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പാൽ വിതരണം പുനരാരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടപ്പു രോഗികൾക്കുള്ള പാൽവിതരണം ഇന്നു മുതൽ പുനരാരംഭിക്കും. മന്ത്രിതലത്തിൽ നടത്തി ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിതരണം തടസ്സപ്പെട്ടിരുന്നു. തുടർന്ന് ശക്തമായ പ്രതിക്ഷേധ പരിപാടികൾ ഇതിനെതിരെ നടന്നിരുന്നു.രോഗികൾക്ക് പാൽ നൽകിയ വകയിൽ മിൽമയ്ക്ക് 1.14 കോടി രൂപ കുടിശികയായതിനാൽ പാൽ വിതരണം നിർത്താൻ തീരുമാനിച്ചു. പാൽവിതരണം പ്രതിസന്ധിയിലായതോടെ മന്ത്രമാരായ വീണാജോർജും ജെ.ചിഞ്ചുറാണിയും ചർച്ച നടത്തി. 3 ദിവസത്തിനകം പണം നൽകാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാൽ വിതരണം പുനരാരംഭിച്ചത്.

Read More

മലയാളി വിദ്യാർത്ഥിനിയെ ബംഗളൂരുവിൽ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്വദേശിനിയായ ആയിഷത് ഷാനിയ ബാനു (17) ആണ് മരിച്ചത്. നാകരാജെ സാലത്വഡുക്ക വീട്ടില്‍ അബ്ദുല്‍ മുത്വലിഫിന്റെയും ഫൗസിയയുടെയും മകള്‍ ആണ് ഷാനിയ. രണ്ടു വര്‍ഷമായി കമലനഗറില്‍ ബന്ധുവീട്ടില്‍ താമസിച്ചു വരികയായിരുന്നു ഷാനിയ ബാനു. മജസ്റ്റിക് ഏരിയ എ.ഐ.കെ.എം.സി.സി ഭാരവാഹികള്‍ പോസ്റ്റ്‌മോര്‍ട്ടം, പൊലീസ് സ്‌റ്റേഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ശിഹാബ് തങ്ങള്‍ സെന്‍ററില്‍ വെച്ച് മയ്യിത്ത് പരിപാലന കര്‍മ്മങ്ങള്‍ നിര്‍വഹിച്ച ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍:…

Read More

പാറശാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു; സഹപാഠികള്‍ക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത സംഘർഷങ്ങളിൽ വിദ്യാർത്ഥികൾക്ക് മർദ്ദനം. പാറശ്ശാല ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരന്റെ കൈയ്യാണ് സഹപാഠികൾ തല്ലി ഒടിച്ചത്. അതേസമയം കാരോട് ബൈപാസിന്റെ പാലത്തിനു താഴെ വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാരോട് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന്ആക്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്പെഷ്യൽ ബ്രാഞ്ച് സംഭവം അന്വേഷിച്ചു. എന്നാൽ, ഇരു കൂട്ടർക്കും പരാതിയില്ലാത്തതിനെ തുടർന്ന് പൊലീസ് കേസെടുത്തില്ല. അതേസമയം പാറശാല ഹയർസെക്കന്ററി സ്കൂളിലുണ്ടായ സംഘർഷത്തിലാണ്…

Read More

ബൈക്ക് ബസുമായി കൂട്ടിയിടിച്ചു; പരീക്ഷ കഴിഞ്ഞ് മടങ്ങിയ കോളേജ് വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട് മരിച്ചു

കൊച്ചി: പരീക്ഷയെഴുതി മടങ്ങിയ വിദ്യാർത്ഥികളുടെ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. ആലുവ ഇരുമ്പനത്ത് വീട്ടിൽ ജിസ്മി(19) ആണ് മരിച്ചത്. പറവൂർ മാല്യങ്കര എസ്എൻഎം കോളജിൽ പരീക്ഷ എഴുതിയ ശേഷം ബന്ധുവും സഹപാഠിയുമായ ഇമ്മാനുവേലിനൊപ്പം ബൈക്കിൽ മടങ്ങവെയാണ് അപകടമുണ്ടായത്. ബസ്സിടിച്ച് ജിസ്മി തൽക്ഷണം മരിച്ചു. ഇമ്മാനുവൽ പരിക്കുകളോട് രക്ഷപ്പെട്ടു. അയ്യമ്പിള്ളി റാംസ് കോളജിന്റെ സബ് സെന്ററായ ആർഇസി സെന്ററിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ് ജിസ്മി. പരീക്ഷാകേന്ദ്രം മാല്യങ്കര കോളജിലായിരുന്നു. പരീക്ഷ എഴുതിയ ശേഷം ഇരുവരും…

Read More

സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ; ജനസദസ് പര്യടനം മുഖ്യ അജണ്ട

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലങ്ങളിലും പങ്കെടുക്കുന്ന ജനസദസ് പര്യടനപരിപാടിയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രധാന അജണ്ട. പരിപാടി ജനകീയമാക്കാൻ ഇന്നലെ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. പരിപാടിയുടെ പ്രചാരണം ബൂത്ത് തലം മുതൽ ആരംഭിക്കണം എന്നാണ് സെക്രട്ടറിയേറ്റിലെ തീരുമാനം. സർക്കാരിന്റെ പരിപാടിയായ ജന സദസ്സ്സംഘടിപ്പിക്കുന്നതിൽ പാർട്ടി ഘടകങ്ങളുടെ പൂർണ പിന്തുണ വേണമെന്ന് സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. പുതുപ്പള്ളിഉപതെരഞ്ഞെടുപ്പിന്റെ അവലോകനവും സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടക്കും.

Read More

കർഷക കടാശ്വാസത്തിന് ഡിസംബർ 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം :വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 31-08-2020 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 31-03-2016 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ കർഷക കടാശ്വാസ കമ്മീഷനിൽ 2023 ഡിസംബർ 31 വരെ സ്വീകരിക്കും. അപേക്ഷകൾ നിർദ്ദിഷ്ട “സി” ഫോറത്തിൽ ഫോൺ നമ്പർ അടക്കം പൂരിപ്പിച്ച് ഡിസംബർ 31നകം കർഷക കടാശ്വാസ കമമീഷനിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം.റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്നതിനു വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial