Headlines

ന്യൂനമര്‍ദ്ദം: ഇന്നും ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം മിതമായ ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ ഝാർഖണ്ഡിന് മുകളിലാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. കോമോറിൻ മേഖലക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ…

Read More

സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏഴ് വര്‍ഷത്തിനിടെ ചെലവിട്ടത് 3800 കോടി;മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം :സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ 3800 കോടിരൂപ ചെലവാക്കിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഒരുകോടി രൂപ ചെലവിട്ട് കുന്നപ്പുഴ ഗവണ്‍മെന്റ് എല്‍.പി.എസില്‍ നിര്‍മിക്കുന്ന ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടിസ്ഥാന സൗകര്യ വികസന മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം തുടരുമെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ നേമം മണ്ഡലത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും പുതിയ കെട്ടിടങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.എന്തൊക്കെ തടസങ്ങളുണ്ടായാലും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.എല്ലാ…

Read More

വെട്ടുകാട് പള്ളി തിരുന്നാള്‍ നവംബര്‍ 17 മുതല്‍ 26 വരെ;വിപുലമായ ഒരുക്കങ്ങള്‍ നടത്തും

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി,ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു,ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. നവംബര്‍ 17 മുതല്‍ 26 വരെ നടക്കുന്ന തിരുന്നാള്‍ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക. വെട്ടുകാട് പള്ളിയോട് ചേര്‍ന്ന് വിനോദസഞ്ചാര വകുപ്പ് നിര്‍മ്മിച്ച ടൂറിസം അമിനിറ്റി സെന്റര്‍ തിരുന്നാളിന് മുമ്പ്…

Read More

സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഫിലിം ആന്റ് ടെലിവിഷൻ അധ്യക്ഷനായി ചലച്ചിത്ര താരവും മുൻ എംപിയുമായ സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ നിയമിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗൺസിൽ ചെയർമാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. മൂന്നുവർഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം എക്സ് പ്ലാറ്റ് ഫോമിലൂടെ അറിയിച്ചത്. അടുത്തിടെ നടനും സംവിധായകനുമായ ആ മാധവനെ പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, ഗവേണിങ് കൗൺസിൽ ചെയർമാൻ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ നിയമിച്ചിരുന്നു.

Read More

മുട്ടുകുത്തിച്ച് ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരത്തിൽ ബംഗളൂരുവിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി∙ കൊച്ചിയിൽ ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം. കനത്ത മഴയിലും തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ്, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചുകയറിയത്. ബെംഗളൂരു താരം കെസിയ വീൻഡോർപ് (സെല്‍ഫ് ഗോൾ 52–ാം മിനിറ്റ്), ക്യാപ്റ്റൻ അഡ്രിയൻ ലൂണ (69–ാം മിനിറ്റ്) എന്നിവരുടെ ഗോളുകളിലാണ് ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. ബെംഗളൂരുവിനായി 90–ാം മിനിറ്റിൽ കുർട്ടിസ് മെയ്നാണു ലക്ഷ്യം കണ്ടത്. ആദ്യ പകുതിയിലെ ഗോൾ വരൾച്ചയ്ക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.

Read More

കോട്ടയത്ത് മലയോര മേഖലകളിൽ കനത്ത മഴ; വെള്ളാനിയിൽ ഉരുൾപൊട്ടൽ

കോട്ടയം : കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ കനത്ത മഴ. വൻ തോതിൽ കൃഷിനാശമുണ്ടായി. ഒരു റബ്ബർ മെഷീൻപുര ഒഴുകിപ്പോയി. റോഡിൽ മുഴുവൻ കല്ലും മണ്ണും നിറഞ്ഞ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തലനാട് വെള്ളാനിയിൽ ഉരുൾപൊട്ടലുണ്ടായി.വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ആളപായമില്ലെന്നാണ് വിവരം. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ തീക്കോയി വില്ലേജിലെ വെളിക്കുളം സ്കൂളിൽ റവന്യൂ വകുപ്പ് ക്യാമ്പ് തുറന്നു.കനത്ത മഴയെത്തുടർന്ന് വാഗമൺ റോഡിലും മണ്ണിടിച്ചിലുണ്ടായി. മംഗളഗിരിയിൽമണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു….

Read More

60 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.

തിരുവനന്തപുരം:കച്ചവടത്തിനായി ആന്ധ്രയിൽ നിന്നും കാറിൽ കഞ്ചാവുകടത്തി കൊണ്ടുവന്ന നെടുമങ്ങാട് സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ ഇവരിൽ നിന്നും കഞ്ചാവ് ഏറ്റുവാങ്ങാൻ വന്ന സൂത്രധാരനുമായ ബീമാപള്ളി സ്വദേശി മുജീബ് റാഫി യെയും പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്ത് വെച്ച് പിടികൂടി. ഇവരിൽ നിന്നും ഉദ്ദേശം 60 കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…

Read More

ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്സാപ്പ് നമ്പർ നിലവിൽ വന്നു

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ…

Read More

അറബ് ലോകത്ത് ഒന്നാമൻ ബഹ്റൈൻ; സ്വതന്ത്ര സമ്പത്ത് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഒന്നാമതെത്തിയത്

മനാമ: സ്വതന്ത്ര സമ്പദ് വ്യവസ്ഥയുളള രാജ്യങ്ങളുടെ പട്ടികയിൽ അറബ് ലോകത്ത് ബഹ്റൈൻ വീണ്ടും ഒന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ 45-ാം സ്ഥാനവും ബഹ്റൈൻ സ്വന്തമാക്കി. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട 165 രാജ്യങ്ങളുടെ പട്ടികയിലാണ് ബഹ്റൈൻ നേട്ടം വ്യക്തമാക്കുന്നത്. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023 ലെ ഇക്കണോമിക് ഫ്രീഡം ഓഫ് വേൾഡ് റിപ്പോർട്ടിലാണ് അറബ് ലോകത്ത് മികച്ച സ്വതന്ത്ര സമ്പദ് വ്യവസ്ഥയുള്ള രാജ്യമെന്ന സ്ഥാനം ബഹ്റൈൻ നിലനിർത്തിയത്. കഴിഞ്ഞ വർഷവും ഈ അംഗീകാരം ബഹ്റൈൻ…

Read More

ഓണം ബംബർ; 25 കോടി അടിച്ച തമിഴ് നാട് സ്വദേശികൾ ടിക്കറ്റുമായി ഒന്നിച്ചെത്തി

തിരുവനന്തപുരം: ഓണം ബംബർ ഒന്നും സമ്മാനമായ 25 കോടി അടിച്ച ഭാഗ്യശാലികൾ ടിക്കറ്റ് ലോട്ടറി ഓഫീസിൽ സമർപ്പിച്ചു. ലോട്ടറി എടുത്ത നാല്ല് പേരും ചേര്‍ന്നാണ് സംസ്ഥാന ലോട്ടറി ഓഫീസിൽ എത്തിച്ചത്. ഇന്ന് ഉച്ചക്കാണ് ഭാഗ്യശാലികളായ തമിഴ്നാട് സ്വദേശികൾ ഓഫീസിലെത്തിയത്. നാല് പേരും ഒന്നിച്ച് എത്തിയാണ് ടിക്കറ്റ് സമർപ്പിച്ചത്.25 കോടിയുടെ രൂപയുടെ ഓണം ബംബർ അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്കെന്നായിരുന്നു പുറത്തുവന്ന വിവരം. നാല് പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തതെന്നാണ് പുറത്തുവന്നത്. എന്നാൽ ടിക്കറ്റുമായി ആരും എത്തിയിരുന്നില്ല. നടരാജൻ എന്നയാളാണ് വാളയാറിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial