
ജയിലില്‍ കഴിയവെ പരിചയത്തിലായ സഹതടവുകാരന്‍റെ ഭാര്യയെ പീഡിപ്പിച്ചു, മലപ്പുറം സ്വദേശിക്ക് 15 വര്‍ഷം കഠിന തടവ്
മലപ്പുറം: ജയിലില്‍ ഒപ്പം കഴിഞ്ഞിരുന്ന തടവുകാരൻ്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും 15,000 രൂപയും ശിക്ഷ വിധിച്ചു. മലപ്പുറം മഞ്ചേരി കരുവമ്പ്രം ചാടിക്കല്ല് മങ്കരത്തൊടി മുഹമ്മദിനെയാണ് (45) ജഡ്ജി എസ്. രശ്മി ശിക്ഷ വിധിച്ചത്. പീഡനത്തിന് പത്ത് വര്‍ഷം കഠിന തടവ്, 10,000 രൂപ പിഴ, വീട്ടില്‍ അതിക്രമിച്ച് കയറിയതിന് മൂന്ന് വര്‍ഷം കഠിന തടവ്, 5000 രൂപ പിഴ, ഭീഷണിപ്പെടുത്തിയതിനും തടഞ്ഞുവെച്ചതിനും ഒരു വര്‍ഷം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ…