
സിപിഎമ്മിന് മറുപടിയുമായി ടി ജെ ആഞ്ചലോസ്; സിപിഐ ഇല്ലാതാകും എന്ന് പ്രസംഗിച്ചയാൾ പൊട്ടക്കുളത്തിലെ തവള ;സിപിഎമ്മിന് മുഖ്യമന്ത്രി സ്ഥാനം കിട്ടിയത് സിപിഐയ്ക്ക് ഒപ്പം നിന്നപ്പോൾ
ആലപ്പുഴ :ബിജെപി സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെയുള്ള കുട്ടനാട്ടിലെ ജാഥകളെ സിപിഐ വിരുദ്ധ ജാഥകളാക്കി മാറ്റിയ ചില സിപിഐ ( എം ) നേതാക്കളുടെ ലക്ഷ്യം ദുരൂഹമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്പ്രസ്താവിച്ചു. ആദ്യകാലത്ത് വലതു പക്ഷ രാഷ്ട്രീയത്തിനൊപ്പം സിപിഐ കൂട്ടുകൂടി യെന്ന വികല ഗവേഷണം നടത്തുന്നവർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലും, തൃപുരയിലും കോൺഗ്രസ്സിനൊപ്പമായിരുന്നുവെന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്. കേരളത്തിൽ സിപിഐ യോടൊപ്പം നിന്ന ഘട്ടങ്ങളിൽ മാത്രമാണ് സിപിഐ( എം ) ന്…