Headlines

കസ്റ്റഡിയിൽ എടുക്കുന്നവരെ വൈദ്യപരിശോധനക്ക് ഹാജരാക്കുമ്പോൾ വിലങ്ങ് നിർബന്ധം; ആശങ്കയിലായിരുന്ന ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസമേകി ആഭ്യന്തര വകുപ്പിന്റെ പുതിയ 22 മാർഗനിർദേശങ്ങൾ

തിരുവനന്തപുരം:ഡോ. വന്ദനാ ദാസിന്റെ മരണത്തെ തുടർന്ന് ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. കസ്റ്റഡിയിൽ എടുക്കുന്നവരുടെ വൈദ്യ പരിശോധനയ്ക്കുള്ള ആഭ്യന്തര വകുപ്പിന്റെ മാർഗനിർദേശങ്ങൾ അംഗീകരിച്ച് മന്ത്രിസഭാ യോഗം. യോ​ഗത്തിൽ 22 മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇത് നടപ്പിലാക്കാൻ 2022 ലെ മെഡിക്കോ-ലീഗൽ പ്രോട്ടോകോൾ ഭേദഗതി ചെയ്യും. ഡോ. വന്ദനാ ദാസിന്റെ മരണത്തെ തുടർന്ന് ഡോക്ടർമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയസഭ പാസ്സാക്കിയ…

Read More

പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ  ഇടുക്കി അതിവേഗ കോടതി രണ്ടാനച്ഛന് ശിക്ഷ വിധിച്ചു

ചെറുതോണി: പതിനേഴുകാരിയെ ബാലാത്സംഗം ചെയ്ത കേസിൽ ഇടുക്കി അതിവേഗ കോടതി രണ്ടാനച്ഛന് ശിക്ഷ വിധിച്ചു. 43 വർഷം തടവും 39,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസാണ് ശിക്ഷ വിധിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിയായ 43കാരനെയാണ് ശിക്ഷിച്ചത്. 2018 ലാൻ കേസിനാ സ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ പ്രതി പെൺകുട്ടി തനിച്ചുള്ള സമയം പീടിപ്പിക്കുകയായിരുന്നു. കാഞ്ഞാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രോസിക്യൂഷൻ 14 സാക്ഷികളേയും 15 പ്രമാണങ്ങളും കോടതി…

Read More

കേന്ദ്ര അവഗണന: രാജ്ഭവനുമുന്നിൽ എൽഡിഎഫ് സത്യഗ്രഹം ഇന്ന്

തിരുവനന്തപുരം: കേന്ദ്ര അവ ഗണനയ്ക്കെതിരെ ഇടതുമുന്നണിയുടെ സത്യ ഗ്രഹ സമരം ഇന്ന്. രാജ്ഭവനു മുന്നിൽ രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് സമരം. ജനപ്രധിനിധികൾ സത്യാഗ്രഹത്തിൽ പങ്കെടുക്കും.എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും മറ്റു ഘടകകക്ഷി നേതാക്കളും സത്യാഗ്രഹത്തിൽ പങ്കെടുക്കും. കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമപ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്…

Read More

മുതിർന്ന മാധ്യമ പ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു.

തിരുവനന്തപുരം :മുതിർന്ന മാധ്യമ പ്രവർത്തകനും, ജനയുഗം മുൻ കോർഡിനേറ്റിംഗ് എഡിറ്ററും, സി പി ഐ നേതാവുമായ യു വിക്രമൻ (66) അന്തരിച്ചു. നവയുഗം പത്രാധിപ സമിതി അംഗമായിരുന്നു.കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവും, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ ഭാരവാഹിയും ആയിരുന്നു. കമ്മ്യൂണിസ്റ്റ്‌ ആചാര്യൻ സി ഉണ്ണിരാജയുടെയും, മഹിളാ സംഘം നേതാവായിരുന്ന രാധമ്മ തങ്കച്ചിയുടെയും മകനാണ്.സീതാ വിക്രമനാണ്ഭാര്യ. സന്ദീപ് വിക്രമൻ മകനും.ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

Read More

പതിനൊന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ചു; മുക്കുപണ്ടം പകരം വെച്ചു, ഹോം നഴ്‌സും മകനും അറസ്റ്റില്‍

കടുത്തുരുത്തി: കടുത്തുരുത്തിയിലെ വീട്ടിൽ നിന്നു പതിനൊന്നര പവൻ സ്വർണം മോഷ്ടിച്ച കേസിൽ ഹോംനഴ്സും മകനും അറസ്റ്റിൽ. ഇടുക്കി വാഗമൺ കൊച്ചുകരിന്തിരി ഭാഗത്ത് നെല്ലിക്കുന്നോരത്ത് മലയിൽപുതുവേൽ വീട്ടിൽ കുഞ്ഞുമോൾ എന്ന അന്നമ്മ (63), മകൻ എൻഡി ഷാജി (40) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടുചിറ ഇടുക്കുമറ്റം ഭാഗത്തുള്ള വീട്ടിൽ ഹോംനഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന അന്നമ്മ ഈ വീട്ടിലെ വയോധികയായ അമ്മയുടെയും ഇവരുടെ മരുമകളുടെയും മാല, വള എന്നിവയടക്കം ഏകദേശം നാലര ലക്ഷം രൂപ…

Read More

കിടിലൻ അപ്ഡേറ്റുമായി മെറ്റ ;യുപിഐ ഇടപാട് മാത്രമല്ല, എല്ലാ പണമിടപാടും ഇനി വാട്ട്സ്ആപ്പ് വഴി

ദില്ലി: ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇനി മുതൽ വാട്ട്സ്ആപ്പ് വഴി പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമാണ് മെറ്റ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്. രാജ്യത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്സാപ്പിൽ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്. പുതിയ അപ്ഡേറ്റിലൂടെ വാട്ട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് അവർ നല്കുന്ന സേവനങ്ങൾക്കുള്ള തുക വാട്ട്സാപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ പ്രത്യേക സൗകര്യവും കമ്പനി അവതരിപ്പിച്ചു. യുപിഐ ഇടപാടിന് പുറമെ പേയു, റേസർ പേ എന്നിവയുമായി സഹകരിച്ച്…

Read More

തിരുവനന്തപുരം വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു.

തിരുവനന്തപുരം : വെള്ളയമ്പലം സിഗ്നലിന് സമീപം ബുധനാഴ്ച അഞ്ചരയോടെ കൂടി ഓടിക്കൊണ്ടിരുന്ന സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡറുടെ KL01BQ1767 മഹീന്ദ്ര സൈലോ വാഹനത്തിന്റെ എസിയുടെ ഗ്യാസ് ലീക്ക് ആയതിനെ തുടർന്ന് കത്തി. നിമിഷ നേരം കൊണ്ട് വാഹനം പൂർണ്ണമായും കത്തുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം അഗ്നിശമന നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് ജയകുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ചന്ദ്രൻ എ, ജസ്റ്റിൻ എസ് ഇ, സനിത്ത് ആർഎസ്, ശരത്ത് ആർ എന്നിവർ…

Read More

‘ഒത്തുചേർന്നു രക്തക്കുതിപ്പിനായ്’;
‘ജീവദ്യുതി’ രക്തദാന ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി കിളിമാനൂർ ഗവ: എച്ച്. എസ്. എസിലെ എൻ. എസ്. എസ് യൂണിറ്റ്

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂർ ഗവ: ഹയർസക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്, കേരള പോലീസ് പോൾ – ബ്ലഡിന്റെയും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും സഹകരണത്തോടെ ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് യു.എസ് സുജിത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്യാമ്പിന്റെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. മനോജ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ എ. നൗഫൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കൊട്ടറ മോഹനകമാർ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി…

Read More

വർക്കലയിൽ സ്വകാര്യ ബസിടിച്ച് 11 വയസ്സുകാരന് ദാരുണ അന്ത്യം

വർക്കലയിൽ ടൂവീലറിൽ സ്വകാര്യ ബസിടിച്ച് 11 വയസ്സുകാരന് ദാരുണ അന്ത്യം. കല്ലമ്പലം കാട്ടുചന്ത സ്വദേശി മുഹമ്മദ് ഫർഹാൻ ആണ് മരണപ്പെട്ടത്. വർക്കല ആയുർവേദ ആശുപത്രിക്ക് മുന്നിൽ വച്ച് ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. മാതാവ് താഹിറയോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കവേയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനത്തെ സ്വകാര്യ ബസ് അലക്ഷ്യമായി ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ്സിന്റെ പുറകിലെ ടയറിന്റെ ഭാഗം സ്കൂട്ടിയിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫർഹാന്റെ തലയിലൂടെ ബസിന്റെ പിൻവശത്തെ ചക്രം കയറി ഇറങ്ങുകയായിരുന്നു….

Read More

ഓണം ബംബർ ടിക്കറ്റിനെച്ചൊല്ലി തർക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി

കൊല്ലം : ഓണം ബമ്പർ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വെട്ടേറ്റ് ഒരാൾ മരിച്ചു.കൊല്ലം തേവലക്കരയിൽ ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ് ദേവദാസും അജിത്തും.ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു.ഈ സമയം ഇരുവരും മദ്യലഹരിയിൽ ആയിരുന്നു.വാക്കു തർക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യിൽ വെട്ടുകയായിരുന്നു.വെട്ടേറ്റ് കുറെ സമയങ്ങൾക്കു ശേഷമാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ആശുപത്രിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial