Headlines

മുഖംമൂടി ധരിച്ച് പ്രാങ്ക്: പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകരയിലാണ് സംഭവം. ആനാവൂർ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ വച്ചാണ് ഇവർ പെൺകുട്ടികളോട് മോശമായി പെരുമാറിയത്. മുഖം മൂടി ധരിച്ചെത്തി സ്കൂൾ വിദ്യാർത്ഥിനികളെ സമ്മതം ഇല്ലാതെ സ്പർശിക്കുകയായിരുന്നു. നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങൾ അടക്കം ചേർത്ത് പൊലീസിൽ പരാതി നൽകിയത്.

Read More

മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള ആർബിഐ പുതിയ മാർഗനിർദേശങ്ങൾ അറിഞ്ഞിരിക്കാം

രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. എന്നാൽ ഉപഭോക്താവിനെ അറിയിക്കാതെയോ, നെഗറ്റീവ് ബാലൻസ് വരുത്തികൊണ്ടോ പിഴ ഈടാക്കാൻ കഴിയില്ല. ഉപയോക്താക്കൾ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. സേവിങ്സ് അക്കൗണ്ട് ഉള്ളവർ ഇത് അറിഞ്ഞിരിക്കണം. മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള ആർബിഐ മാർഗനിർദേശങ്ങൾ ആർബിഐ സർക്കുലർ അനുസരിച്ച്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്…

Read More

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാർഥിനിയായ മീര (16) ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിയോടെയാണ് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസിക സമ്മർദം മൂലമാണ് ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കുട്ടി ചികിത്സയിലായിരുന്നെന്ന് റിപ്പോർട്ട്

Read More

പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഖലിസ്ഥാന്‍ ഭീകര സംഘടന

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ മോഗ ജില്ലയിലെ ദാല ഗ്രാമത്തിലാണ് സംഭവം. അജിത്വാളിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായ ബൽജീന്ദർ സിംഗ് ബല്ലിയെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവ ദിവസം വീട്ടിൽ മുടിവെട്ടിക്കൊണ്ടിരുന്ന ബൽജീന്ദർ സിംഗ് ബല്ലിക്ക് ഒരു അജ്ഞാതനിൽ നിന്ന് ഫോൺ കോൾ വന്നു. ചില രേഖകളിൽ ഒപ്പിടാൻ അഭ്യർത്ഥിച്ചയാളെ കാണാൻ ബല്ലി…

Read More

പരിശീലനവും തയ്യാറെടുപ്പുമില്ലാതെ ഇന്ത്യ ; ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ന് ചെെനയോട്

ഹാങ്ചൗ : പരിശീലനമോ തയ്യാറെടുപ്പോ നടത്താതെ ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ ഗെയിംസിനിറങ്ങുന്നു. ആദ്യ മത്സരത്തിൽ ഇന്ന് ആതിഥേയരായ ചൈനയാണ് എതിരാളി. വൈകിട്ട് അഞ്ചിന് സോണി നെറ്റ്വർക്കിൽ കാണാം. ഐഎസ്എൽ ക്ലബ്ബുകൾ കളിക്കാരെ വിട്ടുനൽകാത്തതിനെത്തുടർന്നാണ് ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പ് താളംതെറ്റിയത്. ഇന്നലെയാണ് ടീം ചൈനയിൽ എത്തിയത്. വിമാനത്താവളത്തിൽവച്ചാണ് കളിക്കാർ പരസ്പരം ആദ്യമായി കാണുന്നത്. കിക്കോഫിനുമുമ്പ് ഒന്നിച്ച് പന്തുതട്ടാനാകാതെയാണ് എത്തുന്നത്. മിക്ക കളിക്കാരും ഒന്നിച്ച് കളിക്കുന്നത് ആദ്യം. സുനിൽ ഛേത്രി നയിക്കുന്ന നിരയിൽ പ്രതിരോധക്കാരൻ സന്ദേശ് ജിങ്കനാണ് മറ്റൊരു…

Read More

ഇന്ന് മുതൽ പാർലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിൽ; പ്രധാനമന്ത്രി ഭരണഘടന കൈയ്യിലേന്തി പ്രവേശിക്കും

ഇന്ന് മുതൽ പാർലമെന്റ് സമ്മേളനം പുതിയ മന്ദിരത്തിൽ നടക്കും. രാവിലെ ഒമ്പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനം ചേരുകയും, തുടർന്ന് പ്രധാനമന്ത്രി ഭരണഘടനയുമായി പഴയ മന്ദിരത്തിൽ നിന്ന് പുതിയ മന്ദിരത്തിലേക്ക് എത്തുകയും ചെയ്തു. കേന്ദ്രമന്ത്രിമാരും ലോക്സഭകളും അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്യും. ശേഷം പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്സഭയും രാജ്യസഭയും ചേരും. 1.15 ന് ലോക്സഭയും 2.15 ന് രാജ്യസഭയും ചേരും. രണ്ട് അജണ്ടകൾ മാത്രമാണ് ഇന്നത്തെ യോഗത്തിലുള്ളത്. വനിതാ സംവരണ…

Read More

ബാലഗോപാല ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിതുറന്ന് മോഷണം; അരലക്ഷം രൂപ കവർന്നു.

കണ്ണൂർ: കണ്ണൂർ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിൽ വൻ കവർച്ച. ഭണ്ഡാരങ്ങൾ കുത്തിതുറന്ന്അരലക്ഷത്തിലകം രൂപ കവർന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തല തോർത്ത് മുണ്ടു കൊണ്ട് മൂടിയാണ് മോഷ്ടാവ്എത്തിയത്. ശനിയാഴ്ച്ച പുലർച്ചെ മൂന്നുമണിയോടെയാണ് കറുത്ത വസ്ത്രം അണിഞ്ഞ് ക്ഷേത്രത്തിലെത്തിയത്. മതിലിനോട് ചേർന്ന ഭണ്ഡാരങ്ങളാണ് ആദ്യം കുത്തിതുറന്നത്. ശ്രീകൃഷ്ണ ജയന്തിയടക്കം ഉത്സവങ്ങൾക്ക് ശേഷം ഭണ്ഡാരം തുറന്നിരുന്നില്ല. ക്ഷേത്രത്തിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കൃത്യമായി പതിഞ്ഞിട്ടുണ്ട്. മതിലിന്റെ ഇടതും വലതുമുള്ള ഭണ്ഡാരങ്ങൾ ആദ്യം കുത്തിത്തുറന്നു. ക്ഷേത്രത്തിന് പുറത്തുള്ള…

Read More

പാറശാല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പുതിയ ലാബുകളും സെമിനാര്‍ ഹാളും

പാറശാല :പാറശാല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വി.എച്ച്.എസ്.ഇ വിഭാഗത്തിനുള്ള പുതിയ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (എന്‍.എസ്.ക്യൂ.എഫ്) ലാബുകളുടെയും സെമിനാര്‍ ഹാളിന്റെയും ശിലാസ്ഥാപനം സി.കെ.ഹരീന്ദ്രന്‍ എം. എല്‍. എ നിര്‍വഹിച്ചു. അക്കാദമിക് വിഷയങ്ങള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസവും നല്‍കാന്‍ ഉദ്ദേശിച്ചാണ് എന്‍.എസ്.ക്യൂ.എഫ് ലാബുകള്‍ സ്ഥാപിക്കുന്നത്. പുതിയ മന്ദിരം ഉള്‍പ്പെടെ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പത്തു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എം. എല്‍. എ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം…

Read More

പി എസ് സി നിയമന തട്ടിപ്പ് കേസ്; ഒന്നാം പ്രതി രാജലക്ഷ്മി പൊലീസിൽ കീഴടങ്ങി

പിഎസ് സി നിയമന തട്ടിപ്പ് ഒന്നാം പ്രതി അടൂർ സ്വദേശിനി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. അതെസമയം ഇന്റർവ്യൂ നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പിഎസ് സി ഉദ്യോഗസ്ഥയെന്ന വ്യാജേന ഇന്റർവ്യൂ നടത്തിയ കോട്ടയം സ്വദേശിനി ജോയിസി ജോർജാണ് പിടിയിലായത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉദ്യോഗാര്‍ത്ഥികളെ കബിളിപ്പിച്ച് ഓണ്‍ലൈന്‍ അഭിമുഖം നടത്തിയ പ്രതിയുടെ ചിത്രങ്ങൾ ലഭിച്ചിരുന്നു. പിഎസ് സിയിലെ ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്തിയത്….

Read More

വിതുരയിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി ലൈറ്റുകൾ ഇടുന്നതിനിടെ അപകടം ; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: വിതുരയിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തൊളിക്കോട് തുരുത്തി സ്വദേശി സനോഫർ (24) ആണ് മരിച്ചത്. നബിദിനാഘോഷത്തിന്റെ ഭാഗമായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ് വൈദ്യുതഘാതമേറ്റത്. സീരിയൽ ലൈറ്റ് മരത്തിൽ എറിഞ്ഞപ്പോൾ ഇലക്ട്രിക്ക് ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ തന്നെ സനോഫറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial