Headlines

കേരള പി എസ് സി രാജ്യത്തിന് ആകെ മാതൃകയാണെന്ന് മുഖ്യമന്ത്രി

കേരള പി എസ് സി രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ് സിയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നത്. സമൂഹത്തിന്റെ ഇടതുപക്ഷ മനോഭാവമാണ് അതിന് കാരണം. മറ്റ് സംസ്ഥാനങ്ങളിൽ പിഎസ്‌സി ദുർബലമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന് പുറത്ത് പി എസ്‌ സി പോലുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഇവർക്ക് സർക്കാർ സർവീസ് വേണമോ എന്ന ചിന്താഗതി ശക്തിപ്പെട്ടിട്ടുണ്ട്. ശരിയായ രീതിയിൽ കേരളത്തിൽ സാമൂഹ്യനീതി…

Read More

19 വയസുളള യുവതിയുടെ മൃതദേഹം പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ; തലശ്ശേരി–കുടക് അന്തർസംസ്ഥാന പാതയിലാണ് സംഭവം

കണ്ണൂർ : തലശ്ശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 19 വയസുള്ള യുവതിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്. കേരള അതിർത്തിയായ കൂട്ടുപുഴയിൽനിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. അമേരിക്കയിൽനിന്നുള്ള പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന…

Read More

തമിഴ്നാട്ടിൽ എൻഡിഎ യിൽ പൊട്ടിത്തെറി; ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിൽ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് എ.ഐ.എ.ഡി.എം.കെ. ദേശീയ തലത്തിൽ എൻ.ഡി.എയിൽ തുടരും. സംസ്ഥാനത്ത് ഇനി എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും സഖ്യകക്ഷികളല്ലെന്നും പാർട്ടി വക്താവും മുൻ മന്ത്രിയുമായ ഡി.ജയകുമാർ പറഞ്ഞു. ‘എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യത്തിലില്ല. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാകും ഇനി സഖ്യം തീരുമാനിക്കുക. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ നേതാക്കളെ വിമർശിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ തൊഴിൽ’-ഡി. ജയകുമാർ പറഞ്ഞു. മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയെക്കുറിച്ചുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ പരമർശമാണ് എ.ഐ.എ.ഡി.എം.കെയുടെ പെട്ടെന്നുള്ള…

Read More

സംസ്ഥാനത്ത് 2000 പൊതു ഇടങ്ങളില്‍ക്കൂടി സൗജന്യ ഇന്റര്‍നെറ്റ്

സംസ്ഥാനത്ത് കൂടുതല്‍ പൊതു ഇടങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി. നിലവില്‍ ലഭ്യമായ സേവനത്തിന് പുറമെ 2000 പൊതു ഇടങ്ങളിലാണ് ഐടി മിഷന്‍ മുഖാന്തരമുള്ള കെ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഒരുക്കുക. തീരദേശ ഗ്രാമങ്ങള്‍ക്കും ആദിവാസി ഊരുകള്‍ക്കും മുന്‍ഗണന നല്‍കും. സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന ലക്ഷ്യം അതിവേഗം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് കെ ഫൈ ഹോട്ട്സ്പോട്ടുകള്‍ വ്യാപിപ്പിക്കുന്നത്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണ കേന്ദ്രങ്ങള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന…

Read More

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു.

തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒന്നാംവർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു. ഈ മാസം 25ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. ഒക്ടോബർ 9,10,11,12,13 തീയതികളിൽ പരീക്ഷ നടക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തീയതികളിലായി നടത്തും. ആകെ നാലു ലക്ഷത്തി നാലായിരത്തി എഴുപത്തിയഞ്ച് പേർ (4,04,075) പരീക്ഷ എഴുതും. ഇതിൽ കോഴിക്കോട് നിന്നുള്ളവർ നാൽപ്പത്തി മൂവായിരത്തി നാന്നൂറ്റി എഴുപത്തിയാറ് (43,476) പേരാണ്. വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12,…

Read More

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലുമുതല്‍; ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍

തിരുവന്തപുരം: ഈ അധ്യനവർഷത്തെ എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാർച്ച് നാലുമുതൽ മാർച്ച് 25വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രാവിലെ 9.30 മുതലാണ് പരീക്ഷ. മൂല്യനിർണയക്യാമ്പ് ഏപ്രിൽ 3 മുതൽ 17വരെ പത്ത് ദിവസം നീണ്ടുനിൽക്കുന്നതായിരിക്കുമെന്നും ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത്തവണ വളരെ നേരത്തെയാണ് എസ്എസ്എൽസി പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുന്നത്. കുട്ടികൾ നല്ലരീതിയിൽ പഠിക്കുന്നതിനായാണ് നേരത്തെ തീയതി പ്രഖ്യാപിക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എൽസി മോഡൽ ഫെബ്രുവരി 19 മുതൽ 23വരെയായിരിക്കും….

Read More

വായ്പ തിരിച്ചടവ് മുടങ്ങിയാൽ പേടിക്കേണ്ട! കൃത്യമായി ഓർമ്മപ്പെടുത്താൻ ചോക്ലേറ്റുമായി എസ്ബിഐ ഇനി വീട്ടിൽ എത്തും

ബാങ്കുകളിൽ നിന്ന് വായ്പ എടുത്തവർ എല്ലാ മാസവും തിരിച്ചടവ് തുക കൃത്യമായി ബാങ്കിൽ അടയ്ക്കേണ്ടതുണ്ട്. തിരിച്ചടക്കാൻ മതിയായ പൈസ കയ്യിലില്ലെങ്കിൽ ബാങ്കിൽ നിന്നും ഫോൺ കോളോ, മെസേജോ വന്നാൽ മിക്ക ആളുകളും അവ അറ്റൻഡ് ചെയ്യാൻ മടിക്കും. ഇത്തരത്തിലുള്ളവരെ ഓർമ്മപ്പെടുത്താൻ വേറിട്ട മാർഗ്ഗവുമായി എത്തുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ. വായ്പ തിരിച്ചടവ് കൃത്യമായി തന്നെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ചോക്ലേറ്റുമായി വീടുകളിൽ എത്താനാണ് എസ്ബിഐയുടെ തീരുമാനം. പ്രതിമാസ തവണകളിൽ വീഴ്ച വരുത്താൻ സാധ്യതയുള്ളവരെ ഒരു പായ്ക്കറ്റ്…

Read More

പാരിപ്പള്ളി അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ജീവനൊടുക്കി; ജയിൽ മോചിതനായത് 3 നാൾ മുമ്പ്

കൊല്ലം: പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കർണ്ണാടക കൊടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഹീമിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുണ്ടായത്. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു നദീറ. നിരവധി കേസുകളിലെ പ്രതിയാണ്…

Read More

പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു. ആസിഡാക്രമണ ഭീഷണിയും; യുവാവ് പിടിയിൽ

പത്തനംതിട്ട: പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പന്തളം ഉളനാട് സ്വദേശി അനന്തു അനിലിനെ കഴിഞ്ഞദിവസമാണ് എറണാകുളത്ത് നിന്ന് പിടികൂടിയത്. ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ച്, രണ്ടുവർഷമായി പരിചയത്തിലായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച്തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തെന്നാണ് കേസ്. കഴിഞ്ഞവർഷം ഡിസംബറിൽ അടൂരിലെ ഒരു ലോഡ്ജിൽ എത്തിച്ചും, തുടർന്ന് വിവിധയിടങ്ങളിലെത്തിച്ചും ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി.പീഡനവിവരം പുറത്തു…

Read More

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്

കോഴിക്കോട് : നിപ്പായുടെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്‌കൂളുകള്‍ 23 വരെ അടച്ചിട്ട സാഹചര്യത്തില്‍ ഇന്ന് മുതൽ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കും. കൈറ്റ് വിക്ടേഴ്‌സിന്റെ ജി സ്യൂട്ട് സംവിധാനമാണ് പ്രധാനമായും ഇതിനായി ഉപയോഗിക്കുക. ജി സ്യൂട്ട് ഉപയോഗിച്ചുള്ള പരിശീലനം സ്‌കൂളുകളില്‍ നേരത്തേ നല്‍കിയതാണ്. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാനുള്ള പ്ലാറ്റ്‌ഫോമാണ് ജി സ്യൂട്ട്. ഗൂഗിള്‍ മീറ്റ്, സൂം, വാട്‌സ് ആപ്പ്, ടീച്ചര്‍ വിന്‍ഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ക്ലാസ്സുകള്‍ക്കായി ഉപയോഗിക്കും. ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial