Headlines

ബൈക്കില്‍ അമിത വേഗത്തില്‍ പാഞ്ഞ യുവാവ് ടിപ്പര്‍ ഇടിച്ച് മരിച്ചു; അപകടം പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നെന്ന് ആരോപണം

കൊല്ലം: പൊലീസിനെ ഭയന്ന് അമിത വേഗത്തിൽ ബൈക്ക് ഓടിച്ച് അപകടത്തിൽപെട്ട് യുവാവ് മരിച്ചു. കടയ്ക്കൽ കുമ്പളം ചരുവിള പുത്തൻ വീട്ടിൽ സുബിൻ (36) ആണു മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസ് പിന്തുടരുന്നതു കണ്ട് സുബിൻ അമിത വേഗത്തിൽ സഞ്ചരിക്കുകയായിരുന്നു. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബിജുവിനെ റോഡിൽ ഇറക്കിയ ശേഷം സുബിൻ ബൈക്ക് ഓടിച്ചു പോയപ്പോഴാണ് അപകടം ഉണ്ടായത്. ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സുബിൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണെന്ന് അറിഞ്ഞു കസ്റ്റഡിയിൽ എടുത്ത ബിജുവിനെ…

Read More

പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ തുടരും, ഇന്ന് ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും. മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഇന്ന്…

Read More

നൂറ് പെൺകുട്ടികളെ സൂപ്പറാക്കാൻ തിരുവനന്തപുരം ജില്ലാ ഭരണകൂടം:കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം :നൂറ് പെൺകുട്ടികളെ സൂപ്പറാക്കാൻ ജില്ലാ ഭരണകൂടം:കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കംആദിവാസി, തീരദേശ മേഖലകളിലെ സ്‌കൂളുകളിലെ ഒൻപത്,പത്ത്,പ്ലസ് വൺ,പ്ലസ്ടു ക്ലാസ്സുകളിൽ നിന്ന് തിരഞ്ഞെടുത്ത 100 പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രോജക്ട് എറൈസിന്റെ ഭാഗമായി നടപ്പാക്കുന്ന കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കം. പ്രോജക്ട് എറൈസിന്റെ ഭാഗമായി സംഘടിപ്പിച്ച കളക്ടേഴ്‌സ് സൂപ്പർ 100 ന്റെയും അക്ഷരം ബുക്കത്തോൺ ക്യാമ്പയിന്റെ സമാപന ചടങ്ങിന്റെയും ഉദ്ഘാടനം ജില്ലാ കലക്ടർ ജെറോമിക് ജോർജ്ജ് നിർവഹിച്ചു. ആദിവാസി, തീരദേശ മേഖലകളിലെ പെൺകുട്ടികളുടെ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

വൈത്തിരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് ഭാരവാഹി കണ്ണാടിച്ചോല സ്വദേശി മനോജ് (39) ആണ് അറസ്റ്റിലായത്. വൈത്തിരി എസ്‌ഐ എംകെ സലീമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പോക്‌സോ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാനന്തവാടി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു

Read More

ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്കില്ല; സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യമുന്നണിയിലെ ഏകോപന സമിതിയിലേക്ക്പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഎംപോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം.മുന്നണിയുടെ ശക്തി 28 പാർട്ടികളുംഅവയുടെ നേതാക്കളുമാണ്. അതിന് മുകളിൽഒരു സമിതി രൂപീകരിച്ചതിനോട് യോജിപ്പില്ലെന്ന്സിപിഎം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി പറഞ്ഞു. ‘രാജ്യത്തിന്റെ ഭരണഘടനയും മതേതര ജനാധിപത്യ സ്വഭാവവും സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതിന് വേണ്ടി ഇന്ത്യാ ബ്ലോക്കിന്റെ ഏകീകരണത്തിനും വിപുലീകരണത്തിനും വേണ്ടി പാർട്ടി പ്രവർത്തിക്കും. കേന്ദ്ര, സംസ്ഥാന ഭരണങ്ങളിൽ നിന്ന് ബിജെപിയെ അകറ്റിനിർത്തേണ്ടത് അത്യാവശ്യമാണ്. രാജ്യത്തുടനീളം പൊതുയോഗങ്ങൾ സംഘടിപ്പിക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പരാജയം…

Read More

തെരുവ് നായയുടെ നഖം തട്ടി മുക്കിൽ മുറിവേറ്റ സ്ത്രീ പേവിഷബാധയേറ്റ് മരിച്ചു

പാലക്കാട്: തെരുവ് നായയുടെ നഖം തട്ടി മൂക്കിൽ മുറിവേറ്റ സ്ത്രീ പേവിഷബാധയേറ്റ് മരിച്ചു. വെള്ളിനേഴി എർളയത്ത് ലതയാണ് (60) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇവരുടെ വീട്ടിൽ സ്ഥിരം എത്തുകയും കൂട്ടാവുകയും ചെയ്തിരുന്ന തെരുവ് നായയും പൂച്ചയും തമ്മിൽ കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് നഖം തട്ടിയത്. എന്നാൽ, മുറിവേറ്റിട്ടും പ്രതിരോധ കുത്തിവെപ്പെടുക്കാൻ ലത ആശുപത്രിയിൽ പോയിരുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ടതോടെയാണ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രദേശത്തെ…

Read More

വിതുരയിൽ വാഹനാപകടം ആറുപേർക്ക് പരിക്ക്

വിതുര ചേന്നൻപാറയില്‍ വാഹനാപകടം. 6 പേര്‍ക്ക് പരുക്ക്. വിതുരയില്‍ നിന്നും അമിത വേഗത്തില്‍ വന്ന പിക് അപ്പ് വാൻ നെടുമങ്ങാട് ഭാഗത്ത് നിന്നും വന്ന ജീപ്പ്, കാര്‍ എന്നിവയില്‍ കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പില്‍ ഉണ്ടായിരുന്നവര്‍ക്കും പിക് അപ്പ് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More

ഏഷ്യയുടെ രാജാക്കന്മാർ ഇന്ത്യ തന്നെ; ലങ്കൻ പടയെ ‘ എറിഞ്ഞോടിച്ച് ‘ സിറാജ്

കൊളംബോ: ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഏഷ്യാ കപ്പ് ചാമ്പ്യന്മാരായി ഇന്ത്യ. ശ്രീലങ്ക ഉയര്‍ത്തിയ 50 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടമാവാതെ വെറും 6.1 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ എട്ടാമത് കിരീടമാണിത്. ഇന്ത്യക്കായി 23 റണ്‍സുമായി ഇഷാന്‍ കിഷനും 27 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും പുറത്താവാതെ നിന്നു. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയരെ 15.2 ഓവറില്‍ 50ന് ഇന്ത്യ പുറത്താക്കി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്….

Read More

നിലമ്പൂരിലെ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവം; ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിലെ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ. ബൈക്കിന്റെ ആർസി ഓണർ ആയ പോത്തുകല്ല് കോടാലിപ്പൊയിൽ പഞ്ചിലി മുഹമ്മദ് അജ്നാസ് (25) ആണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷംഇയാളെ ജാമ്യത്തിൽ വിട്ടു. ഗുഡ്സ് ജീപ്പ് ഡ്രൈവർ കർണാടക ഗുണ്ടൽപേട്ട് സ്വദേശി ശേഷരാജി(34)നെതിരെയും കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ ഉപ്പട ആനക്കല്ല് ആച്ചക്കോട്ടിൽ ഷിബുവിന്റെ മകൻ ഷിബിൻരാജ് കൃഷ്ണ(14), പാതിരിപ്പാടം അയ്യപ്പശേരിൽ സന്തോഷിന്റെ മകൻ എ.എസ്.യദു(14) എന്നിവരാണു മരിച്ചത്. ഇരുവരും ചുങ്കത്തറ…

Read More

പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലയിടാനുള്ള തീരുമാനം ഫാസിസ്റ്റ് വാഴ്ച്ച; എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ

പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലയിടാനുള്ള തീരുമാനം ഫാസിസ്റ്റ് വാഴ്ച്ചയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ. പ്രകടനം നടത്താൻ അനുമതിക്ക് 10,000 രൂപ വരെ ഫീസ് ഈടാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണ്.പ്രക്ഷോഭങ്ങളിലൂടെയും നവോത്ഥാന പോരാട്ടങ്ങളിലൂടെയും മുന്നോട്ട് വന്ന പ്രബുദ്ധമായ കേരളത്തിന്റെ സമര ചരിത്രത്തെ റദ്ദ് ചെയ്യാനുള്ള ശ്രമമാണിത്.വിമർശനങ്ങളോടും വിയോജിപ്പുകളോടുമുള്ള ഈ അസഹിഷ്ണുതയാണ് ഫാസിസം.പ്രതിഷേധങ്ങളെ ഭയക്കുന്നത് സ്വേഛാധിപത്യമാണ്. അവശ്യ സേവനങ്ങൾക്ക് ഫീസ് ഈടാക്കിഇടതു സർക്കാർ ജനാധിപത്യത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട രേഖകൾ മുതൽ മൈക്ക് പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിക്ക് വരെ ഭീകരമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial