
സൈക്കിളിൽ പോകവെ യുവാക്കൾ ഷാൾ പിടിച്ചു വലിച്ചു; റോഡിൽ വീണ ബൈക്ക് പാഞ്ഞുകയറി മരിച്ചു
ലഖ്‌നൗ: യുവാക്കളുടെ ആക്രമണത്തിൽ സ്‌കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. സ്കൂൾ വിട്ട് വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ യുവാക്കൾ വിദ്യാർത്ഥിയുടെ ഷാളിൽ പിടിച്ചുവലിച്ചു നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കയറി പതിനേഴുകാരി മരിച്ചു. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് സംഭവം. അക്രമികൾ ഷാൾ പിടിച്ചുവലിച്ചതോടെ സ്കൂളിന് സൈക്കിളിൻറെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഉടനെ കുട്ടി റോഡിലേക്ക് വീണു. ആൺകുട്ടിയെ ശല്യം ചെയ്തവരിൽ ഒരാൾ ഓടിച്ച ബൈക്ക് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു….