
ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ? കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാൾ
രാജ്യത്തിന്റെ പേരുമാറ്റൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ എന്ന ചോദ്യമുയർത്തി കെജ്രിവാൾ, രാജ്യം 140 കോടി ജനങ്ങളുടേതാണെന്നും പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി സർക്കാർ രാജ്യത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചതെന്നും ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കെജ്രിവാൾ ആരോപിച്ചു. “ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ? 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യ ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്, ഭാരതം നമ്മുടെ ഹൃദയത്തിലാണ്,…