ആശ്വാസമേകി നിപ പരിശോധന ഫലം; ഹൈറിസ്‌ക് വിഭാഗത്തിലുള്ള 94 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവ്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള 94 പേരുടെ ഫലം ഇതോടെ നെഗറ്റീവായി. പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരുടെ സാമ്പിളുകളാണ് അയച്ചത്. ഇതുവരെ രോഗം ബാധിച്ചത് ആകെ 6 പേർക്കാണ്. ഐഎംസിഎച്ചിൽ 2 കുഞ്ഞുങ്ങൾ ചികിത്സയിലുണ്ട്. 21 പേർ നിരീക്ഷണത്തിലാണ്. ആദ്യം മരിച്ചയാളുടെ കുട്ടി വെന്റിലേറ്ററിലാണ്. കുട്ടിയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അവസാനം പോസിറ്റീവായ ആളുടെ കോണ്ടാക്റ്റ് ലിസ്റ്റ് തയാറാക്കൽ നടക്കുകയാണ്. രോഗികൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ…

Read More

യുപിഐ ഇടപാടുകൾ ഇനി വളരെ വേഗത്തിൽ

ന്യൂഡൽഹി: ബാങ്ക് സെർവറിനു തകരാറുണ്ടായാൽ പോലും യുപിഐ പണമിടപാട് ഇനി എളുപ്പത്തിൽ നടക്കും. ഗൂഗിൾ പേ, ഫോൺപേ, പേയിം, ഭീം തുടങ്ങിയ ആപ്പുകൾ വഴി, ഒരു ഇടപാടിൽ 500 രൂപ വരെ ‘പിൻ നമ്പർ’ പോലും നൽകാതെ അതിവേഗം അയയ്ക്കാം. യുപിഐ ലൈറ്റ് സേവനത്തിന്റെ പരിധി ഉയർത്തിയ ആർബിഐ തീരുമാനം പ്രാബല്യത്തിൽ വന്നു. ഇതുവരെയുള്ള പരിധി 200 രൂപയായിരുന്നു. പരിധി ഉയർത്തിയതോടെ ഭൂരിഭാഗം പേരുടെയും ദൈനംദിന ഇടപാടുകളിൽ ഏറിയ പങ്കിനും പിൻ നമ്പർ ആവശ്യമില്ലാതായി. വോലറ്റുകൾക്ക് സമാനമാണ്…

Read More

സൗദി അറേബ്യൻ വനിതയെ ഹോട്ടലിൽ പീഡിപ്പിക്കാൻ ശ്രമിച്ചു; മല്ലു ട്രാവലർക്കെതിരെ പരാതി

കൊച്ചി : അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി വ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.  വെള്ളിയാഴ്ചാണ് പരാതി നൽകിയത്. ഇവരെ അഭിമുഖത്തിനായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്നാണ് പരാതി. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്നും പരാതിയിൽ പറയുന്നു. 

Read More

കൊല്ലത്ത് റോഡ് റോളര്‍ കയറി യുവാവ് മരിച്ചു: ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം അഞ്ചലിൽ റോഡ് റോളർ തലയിലൂടെ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചൽ അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിമല രാജേന്ദ്രൻ ദേമ്പതികളുടെ മകൻ വിനോദ് (37)ആണ് മരിച്ചത്.ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത്. രാത്രിയിൽ റോഡ് പണിക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെ വാഹനത്തിനോട് ചേർന്ന് കിടക്കുകയായിരുന്ന വിനോദിന്റെ തലയിലൂടെ റോഡ് റോളർ കയറി ഇറങ്ങുകയായിരുന്നു. റോഡ് റോളർ ഓടിച്ചിരുന്ന ഡ്രൈവറേ അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തു മൃതദേഹത്തിന് അടുത്ത് കിടന്നിരുന്ന മൊബൈലിന്റെ സഹായത്തോടെയാണ്  മരിച്ചത് വിനോദ് എന്ന്…

Read More

തിരുവല്ലയിൽ ബൈക്ക് മതിലിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

തിരുവല്ല: തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കച്ചേരിപ്പടിയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പിൽ അരുൺ (25) ആണ് ചികിത്സയിലുള്ളത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. സിസിടിവി ദൃശ്യം അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. മരിച്ച രണ്ട് പേർക്കും അപകടത്തിൽ തലയ്ക്ക്…

Read More

ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു; ഗുരുതര പരുക്കുകളോടെ സുഹൃത്ത് ആശുപത്രിയിൽ

തിരുവനന്തപുരം: ആഡംബര ബൈക്ക് പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട പൊട്ടൻകാവിലാണ് സംഭവം. മലയിൽകീഴ് സ്വദേശി അൻവിൻ ആണ് മരിച്ചത്. അൻവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെല്ലിക്കാട് തെരേസ കോളേജിലെ വിദ്യാർത്ഥിയാണ് അൻവിൻ. ഇയാൾക്കൊപ്പം സഞ്ചരിച്ച് ബിജോയ്‌ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിജോയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒരു വാഹനത്തെ മറികടന്ന് വരവേ നിയന്ത്രണം തെറ്റി നിർത്തിയിരുന്ന മറ്റൊരു ബൈക്കിനെ ഇടിച്ചാണ്…

Read More

രാജ്യത്ത് ദുരന്ത നിവാരണത്തിൽ ആദ്യ എം ബി എ കോഴ്സ് കേരളത്തിൽ : മന്ത്രി കെ രാജൻ

തിരുവനന്തപുരം :റവന്യൂവകുപ്പിന്റെ നിയന്ത്ര ണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റി (ഐ എൽ ഡി എം ) ന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണത്തിൽ ആരംഭിക്കുന്ന എം ബി എ കോഴ്സ് രാജ്യത്ത് ആദ്യമായാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. എം ബി എ കോഴ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഐ എൽ ഡി എമ്മിനെ സെന്റർ ഫോർ എക്സലൻസാക്കി ഉയർത്തുക എന്നതാണ് ലക്ഷ്യം. എ ഐ സി ടി ഇ…

Read More

ഈ സർക്കാരിന്റെ കാലത്ത് തന്നെ വില്ലേജ് ഓഫീസുകളെ തിക്കും തിരക്കുമില്ലാത്തതാക്കും: മന്ത്രി കെ. രാജൻ

കിളിമാനൂർ :ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് തന്നെ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ തിക്കും തിരക്കും ഇല്ലാത്തതാക്കി മാറ്റുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ചിറയിൻകീഴ് താലൂക്കിൽ റീബിൽഡ് കേരള പദ്ധതി പ്രകാരം പണി പൂർത്തീകരിച്ച പുളിമാത്ത്, കിളിമാനൂർ, കരവാരം, വെള്ളല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള പ്രതിസന്ധികളെ അതിവേഗം തരണം ചെയ്യാൻ റവന്യൂ വകുപ്പ് പരിശ്രമിക്കുകയാണ്. നിലം പുരയിടം ആക്കൽ നിയമപരിഷ്കരണത്തിനു ശേഷം വലിയ തോതിൽ ആണ് അപേക്ഷകൾ…

Read More

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച കൂടി അവധി തുടരും. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി. നാളെ അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം. അതിനിടെ നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപയെ തുടർന്ന് ഓഗസ്റ്റ്…

Read More

കോണ്‍ഗ്രസ് നേതാവിന്റെ സ്‌ക്കൂട്ടര്‍ കിണറില്‍ എറിഞ്ഞ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂർ:തളിപ്പറമ്പിൽ കോണ്‍ഗ്രസ് നേതാവിന്റെ സ്‌ക്കൂട്ടര്‍ കിണറില്‍ എറിഞ്ഞ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍.കീഴാറ്റൂരിലെ വാരിയമ്പത്ത് വീട്ടില്‍ അഖില്‍(31)നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ രണ്ട് പ്രതികള്‍ കൂടിയുണ്ടെന്നും, ഇവര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.അഖിലിനെ പോലീസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.ഇന്ന് വൈകുന്നേരത്തോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മാവില പത്മനാഭന്റെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയോടെയാണ് പ്രതികള്‍ കിണറില്‍ തള്ളിയതെന്ന് പോലീസ് പറഞ്ഞു.പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial