കുന്നിൽക്കട
ബസ്റ്റ് ഫ്രണ്ട്സ് സംസ്ഥാനതല വടംവലി മൽസരം സംഘടിപ്പിച്ചു

ചിറയിൻകീഴ്, ഇരട്ടകലുങ്കിൽ കുന്നിൽകട, ബസ്റ്റ്ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തിൽ അനീഷ് മെമ്മോറിയൽ ട്രോഫി സംസ്ഥാനതല വടംവലി മൽസരം സംഘടിപ്പിച്ചു. പതിനയ്യായിരത്തി അഞ്ഞൂറ്റി അൻപത്തിഒന്നു രൂപയും എവർ റോളിംഗ് ട്രോഫിയുമാണ് വിജയികൾക്ക് ലഭിച്ചത്. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മൽസരം ഉദ്ഘാടനം ചെയ്തു. വൻജനാവലിയുടെ സാനിദ്ധ്യത്തിൽ ഇരട്ടകലിംങ്ക് ജംഗ്ഷനിലാണ് മൽസരം നടന്നത്. സംഘടന പ്രവർത്തകരായ ഷമിൻ ബഷീർ,റജി ഇട്ടക്കലിംങ്ക്, നിഷാദ്,താഹ,വിനോജ്, ശ്യാം, അൽ അമീൻ, മനു,ഷമീർ ,ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസ് പ്രതിക്ക് 27 വർഷം കഠിന തടവും പിഴയും

മാഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 27 വർഷം കഠിന തടവിന് കോടതി ശിക്ഷ വിധിച്ചു. തലശ്ശേരി നെടുമ്പ്രം സ്വദേശി സർവീസ് എഞ്ചിനീയർ എം.കെ. ജ്യോതിലാൽ (23) ആണ് പ്രതി. 2021ൽ പോക്സോ ആക്ട് വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുച്ചേരി ഫാസ്റ്റ് ട്രാക്ക് കോർട്ട് (പോക്സോ) ജഡ്ജി വി. സോഫനാ ദേവി 20 വർഷം കഠിന തടവിന് ശിക്ഷിച്ചത്. പോക്ക്സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം 20 വർഷവും ഐ.പി.സി 449 വകുപ്പ്…

Read More

സംസ്‌ഥാനത്ത് സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം ദീര്‍ഘിപ്പിച്ചു വിഞാപനമിറക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ആന്റണി രാജു. കൊവിഡ് മഹാമാരിയുടെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വീസ് നടത്താന്‍ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി നീട്ടുന്നത്. കൊവിഡ് കാലഘട്ടത്തില്‍ സര്‍വീസ് നടത്തിയിട്ടില്ലാത്തതിനാല്‍ വാഹനങ്ങളുടെ കാലാവധി രണ്ടു വര്‍ഷം വര്‍ധിപ്പിച്ച് നല്‍കണമെന്ന സ്വകാര്യ ബസ് സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി…

Read More

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴയിലും എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം.അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂന മർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ ഇടത്തരം മഴ,ഇടി,മിന്നൽ എന്നിവ തുടരാൻ സാധ്യതയുണ്ട്….

Read More

പെരുമഴയത്ത് ഉപജില്ലാ സ്കൂൾ മീറ്റ്; മാറ്റി വച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്ന് അധികൃതർ

തിരുവനന്തപുരത്ത് പെരുമഴയത്ത് ഉപജില്ലാ സ്‌കൂൾ മീറ്റ്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കുട്ടികളെ മഴ നനയിച്ച് സ്കൂൾ മീറ്റ് നടത്തിയത്. കിളിമാനൂർ ഉപജില്ലാ സ്കൂൾ മീറ്റാണ് പെരുമഴയത്തും തുടരുന്നത്. കാട്ടാക്കട സബ്‌ജില്ലാ സ്കൂൾ മീറ്റിലും സമാന സ്ഥിതിയാണ്. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടും മത്സരം മാറ്റിവയ്ക്കാതെ അധികൃതർ. ഇന്നത്തെ മത്സരം മാറ്റിവെച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികൾ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിർന്നാണ് ഓടിയത്. 200 ലധികം കുട്ടികളാണ് അത് ലറ്റിക് മീറ്റിനെത്തിയത്….

Read More

35 കോടി വിലമതിക്കുന്ന തിമിംഗല ഛർദി കടത്താൻ ശ്രമം; ആറംഗ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: തിമിംഗല ഛർദി(ആംപർഗ്രിസ്) കടത്താൻ ശ്രമിച്ച ആറംഗ സംഘത്തെ പൊലീസ് പിടികൂടി. കന്യാകുമാരിയിലെ മാർത്താണ്ഡത്തുവച്ചാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 35 കോടി വിലമതിക്കുന്ന 36 കിലോ തിമിംഗല ഛർദ്ദിയാണ് പിടികൂടിയത്. സമീപത്തെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ആറംഗ സംഘത്തെ സംശയാസ്പദമായ നിലയിൽ കണ്ടതായി നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് 36 കിലോ തിമിംഗല ഛർദി പിടിയിലായത്. കേരള രജിസ്ട്രേഷൻ ഇന്നോവ കാറിലായിരുന്നു സംഘമുണ്ടായിരുന്നത്. വിൽപനയ്ക്കായി…

Read More

വീരപ്പൻ ദൗത്വത്തിനിടെ 18 സ്ത്രീകളെ കുട്ട ബലാത്സംഗം ചെയ്ത കേസിൽ 25 സർക്കാർ ഉദ്യോഗസ്ഥരുടെ അപ്പീൽ തള്ളി മദ്രാസ് ഹൈകോടതി

ചെന്നൈ: വനം കൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ 18 സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈകോടതി തള്ളി. കുപ്രസിദ്ധമായ വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളായ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് കോടതി ഉത്തരവിട്ടത്. പ്രതികൾ 2011 മുതൽ നൽകിയ അപ്പീലുകൾ തള്ളി ജസ്റ്റിസ് പി. വേൽമുരുകനാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാൻ സെഷൻസ് കോടതിക്ക് ജഡ്ജ് നിർദേശം നൽകി. ഇരകൾക്ക് സർക്കാർ നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും…

Read More

വയനാട്ടിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു, 15 പേര്‍ക്ക് പരിക്ക്

കൽപ്പറ്റ : വയനാട്ടിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൈനാട്ടിക്ക് സമീപമാണ് ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചത്. നടവയലില്‍ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട ബസ്സാണ് ഇന്ന് രാവിലെ 6.45 ഓടെ അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവറായ കര്‍ണാടക സ്വദേശി ചന്ദ്രന് കാലിന് ഗുരുതര പരിക്കേറ്റു. ക്യാബിനിൽ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ ഫയര്‍ ഫോഴ്‌സെത്തിയാണ് രക്ഷിച്ചത്. ബസ് യാത്രക്കാരായ ഷഹാന, ഫ്രാന്‍സിസ്, നീനു, ഉഷാ ഭായ്, നസീമ മില്ലുമുക്ക്, മണികണ്ഠന്‍…

Read More

സൈബർ സെല്ലിന്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം; പേടിച്ച് വിദ്യാർത്ഥി ജീവനൊടുക്കി

കോഴിക്കോട്: സൈബർ സെല്ലിൻ്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആദിനാഥ് ( 16 ) ആണ് മരിച്ചത്. ബുധനാഴ്ചയാണ് വിദ്യാർഥിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ചേവായൂരിലാണ് സംഭവം. ലാപ്പ്ടോപ്പിൽ സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. ആറ് മണിക്കൂറിനുള്ളിൽ പണം നൽകണമെന്നായിരുന്നു ആവശ്യം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കർ പണം ആവശ്യപ്പെട്ടതെന്നാണ് വിവരം. നിയമ…

Read More

പാറശാല ഷാരോൺ കൊലക്കേസ് മാറ്റിവച്ചു; പ്രാരംഭവാദം നവംബർ 3 ന് ആരംഭിക്കും.

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ കൊലക്കേസ് നവംബർ മൂന്നിലേക്ക് മാറ്റിവെച്ചു. നവബർ 3 ന് തന്നെ പ്രാരംഭവാദം ആരംഭിക്കും. കേരളത്തിൽ വിചാരണ നടത്താൻ കഴിയുമോ എന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ വാദം നടക്കും. ഗ്രീഷ്ട ഉൾപ്പെടെ മൂന്നു പ്രതികളും ഇന്ന് ഹാജരായി. ഷാരോൺ കൊലക്കെസിലെ മുഖ്യപ്രതിയായ ഗ്രീഷ്മക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ 26-ാം തീയതിയാണ് ഗ്രീഷ്മക്ക് ജാമ്യം കിട്ടിയത്.. 11 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial