കടം കൊടുത്ത 25000 രൂപ തിരികെ ചോദിച്ചു, യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്ന് സുഹൃത്തുക്കൾ

തിരുവനന്തപുരം : പാലോട് പെരിങ്ങമ്മലയിൽ യുവാവ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരൻ സുഭാഷ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്ന് സുഹൃത്തുക്കളായ രണ്ട് പ്രതികള്‍ ചേർന്ന് സുഭാഷിനെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നും തള്ളിയിട്ടതാണെന്ന് പാലോട് പൊലീസ് പറഞ്ഞു. ലോറി ഡ്രൈവർ ബിജുവിനെയും കൂട്ടുപ്രതി സബിനെയും പാലോട് പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് താന്നിമൂട്ടിലെ ഒരു കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ…

Read More

ഗൃഹനാഥനെ കല്ലുകൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സ്കൂട്ടർ അജ്ഞാതർ കത്തിച്ചു

കാട്ടാക്കട: ഗൃഹനാഥനെ കല്ലുകൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സ്കൂട്ടർ അജ്ഞാതർ കത്തിച്ചു. വീടിനു ഭാഗികമായി കേട് സംഭവിച്ചു. പൂവച്ചൽ കുറകോണം സ്വദേശി ജലജ(57) നെ 5നാണ് കുറകോണം സ്വദേശികളായ സഹോദരങ്ങൾ മുഖത്ത് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി കുറകോണം പാറമുകൾ മിസ്പയിൽ സുനിൽ കുമാറിന്റെ വീട്ടുവളപ്പിൽ നിർത്തിയിരുന്ന സ്കൂട്ടറാണ് അജ്ഞാതർ കത്തിച്ചത്. കൊലക്കേസിൽ റിമാൻഡിൽ കഴിയുകയാണ് സുനിൽകുമാറും സഹോദരൻ സാബുവും. ബുധനാഴ്ച അർധ രാത്രിയോടെയാണ് സ്കൂട്ടർ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ബോധപൂർവം കത്തിച്ചതാണെന്നു വീട്ടുകാർ…

Read More

ഭൂമി തർക്കം യുപിയിൽ 3 പേരെ വീടുകയറി വെട്ടിക്കൊന്നു; പ്രതിയുടെ വീടിന് നാട്ടുകാർ തീയിട്ടു

ഉത്തർപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം. കൗശാംബിയിൽ ഭൂമി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടുകയറി വെട്ടിക്കൊന്നു. കൊലപാതകത്തിൽ പ്രകോപിതരായ ചിലർ സമീപത്തെ വീടുകളും കടകളും അഗ്നിക്കിരയാക്കി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഹോറിലാൽ, മകൾ ബ്രിജ്കാളി, മരുമകൻ ശിവശരൺ കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുമ്പോൾ ചിലർ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. ഹോറിലാലിന് ഭൂമി തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നാട്ടുകാരിൽ പരിഭ്രാന്തി പരത്തുകയും പ്രകോപിതരായ ചിലർ പ്രതികളുടെ നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. ആറോളം വീടുകൾക്ക് തീയിട്ടുവെന്നാണ് വിവരം….

Read More

അതിർത്തി ചെക്പോസ്റ്റുകളിൽ തമിഴ്നാട് പരിശോധന തുടങ്ങി 

ഗൂഡല്ലൂർ: കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് നീലഗിരി ജില്ലയിൽ കേരളവുമായി അതിർത്തി പങ്കിടുന്ന 11 ചെക്പോസ്റ്റുകളിൽ തമിഴ്നാട് ആരോഗ്യ വകുപ്പ് ജീവനക്കാർ പരിശോധന ആരംഭിച്ചു. കേരളത്തിൽ നിന്ന് എത്തുന്ന യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നുണ്ട്. നിപ്പ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ചികിത്സ നൽകാനുള്ള നടപടിയും തുടങ്ങി. ചെക്പോസ്റ്റുകളിൽ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ജീവനക്കാരുടെ സംഘത്തെയാണു നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറും പരിശോധന നടത്തും. ചെക്പേസ്റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി. ആരോഗ്യ മന്ത്രി എം.സുബ്രമണിയുടെ ഗൂഡല്ലൂർ…

Read More

വിവിധ സേവനങ്ങൾക്ക് രേഖയായി ഒക്ടോബർ മുതൽ ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കാം

ന്യൂഡൽഹി: ഇനി പ്രായം തെളിയിക്കുന്ന അടിസ്ഥാനരേഖയായി ജനന സർട്ടിഫിക്കറ്റ് മാറും. 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്നവർക്കാണ് ഇത് ബാധകമാകുന്നത്. ജനനതീയതിയും ജനിച്ച സ്ഥലവും ഉറാപ്പാക്കാൻ രേഖകൾ ആവശ്യപ്പെടുന്നിടത്തെല്ലാം പ്രിത്യേകിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, സർക്കാർ ജോലി ഉൾപ്പെടെയുള്ളിടത്ത് ജനന സർട്ടിഫിക്കറ്റ് ആയിരിക്കും വേണ്ടിവരിക. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയ ജനന–മരണ രജിസ്‌ട്രേഷൻ നിയമഭേദഗതി നിലവിൽ വരുന്നതോടെയാണ് മാറ്റം. രാജ്യത്തെ എല്ലാ ജനന–മരണ രജിസ്‌ട്രേഷൻ രേഖകളും രജിസ്‌ട്രാർ ജനറൽ ഓഫ്‌ ഇന്ത്യ ഡാറ്റാ ശേഖരത്തിന്റെ ഭാഗമാകും. സംസ്ഥാനതലത്തിലും…

Read More

റബ്ബർതോട്ടത്തിൽ യുവാവിന്റെ മൃതദേഹം

തിരുവനന്തപുരം :ആറ്റിങ്ങലിന് സമീപം ശങ്കരമംഗലത്ത് റബ്ബർ തോട്ടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ആറ്റിങ്ങൽ സ്വദേശി സുജി (32 )ആണ് മരണപ്പെട്ടത് എന്ന് പറയപ്പെടുന്നു.വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ പുരയിടത്തിലാണ് മൃതദേഹം കണ്ടത് സുജിയുടേതെന്ന് കരുതപ്പെടുന്ന നദിക്കരയിൽ നിന്നും വസ്ത്രങ്ങൾ കണ്ടെത്തി. നദിക്കരയിൽ നിന്ന് കുറച്ച് മാറിയാണ് മൃതദേഹം കിടന്നത്. തേങ്ങ പറക്കാൻ രാവിലെ തോട്ടത്തിൽ വന്ന ആളാണ് മൃതദേഹം കണ്ടത്. കടയ്ക്കാവൂർ പോലീസ് കേസെടുത്തു തുടർനടപടികൾ സ്വീകരിച്ചു.

Read More

സംസ്ഥാനത്ത് ആറ് ദിവസത്തിന് ശേഷം വീണ്ടും സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞിരുന്നു. സ്വർണവില വെള്ളിയാഴ്ച ഉയർന്നതിന് ശേഷം ഇന്നാണ് വീണ്ടും ഉയരുന്നത്. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വിപണി വില 43760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4538 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാദാരണ…

Read More

മന്ത്രിസഭ പുന:സംഘടന നംവബറിൽ; കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും മന്ത്രിസഭയിലെത്താൻ സാധ്യത

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പുർത്തിയാക്കുന്ന വേളയിൽ മന്ത്രിസഭ പുന:സംഘടന നംവബറിൽ. മന്ത്രി സ്ഥാനം ഘടകക്ഷികൾ വച്ചുമാറുമെന്നുള്ളത് നേരത്തെയുള്ള തീരുമാനമായിരുന്നു. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്‍റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കും. ഇവർക്കു പകരം കെബി ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും എത്താനാണ് സാധ്യത. അടുത്തയാഴ്ച ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും.ഗതാഗതവകുപ്പ് വേണ്ടെന്ന് കെബി ഗണേഷ്കുമാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്.എകെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനും നീക്കമുണ്ട്.രണ്ടാം പിണറായി…

Read More

ഓൺലൈനിൽ വാങ്ങിയ മൈക്ക് പൊട്ടിതെറിച്ചു; ആറു വയസുകാരിക്ക് പരിക്ക്

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ചൈനീസ് നിർമിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു.ഓൺലൈനിൽ അറുനൂറ് രൂപയ്ക്ക് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്. നിർമാണ കമ്പനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാൽ പരാതി നൽകാൻ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകൾ ഫിൽസയാണ് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലിൽ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കിൽ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിർമിത മൈക്ക് എന്നല്ലാതെ നിർമാണ കമ്പനിയുടെ പേര്…

Read More

കേരളത്തിൽ ഇടത്തരം മഴ തുടരും;മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. വടക്കൻ ഒഡിഷയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുന്നശക്തി കൂടിയ ന്യുനമർദ്ദം അടുത്ത രണ്ടു ദിവസം ഛത്തീസ്ഗഡ് – കിഴക്കൻ മധ്യപ്രദേശ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial