
ആര്യനാട് ഉഴമലയ്ക്കലില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; സ്ത്രീ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കലിൽ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി സ്ത്രീ മരിച്ചു. കുളപ്പട സ്വദേശിനി ഷീലയാണ് മരിച്ചത്. 56 വയസ്സായിരുന്നു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. നിരവധി സ്കൂൾ വിദ്യാർത്ഥികൾ അടക്കം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറിയത്. ആര്യനാടു നിന്നും നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറി പാഞ്ഞു കയറിയതിനെത്തുടർന്ന് ബസ് സ്റ്റോപ്പ് പൂർണമായി തകർന്നുപോയി. സമീപത്തെ കുഴിയിൽ വീണാണ് ലോറി നിന്നത്. അപകടത്തിൽ മരിച്ച ഷീല, ബസ് സ്റ്റോപ്പിന്…