
മൊറോക്കോയിലെ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 2000 കടന്നു; 2100 പേർക്ക് പരിക്ക്
റബറ്റ്: മൊറോക്കോയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. 2100ൽ അധികം പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. 1400ൽ അധികംപേരുടെ നില ഗുരുതരമാണ്. അൽ ഹാവുസ് പ്രവിശ്യയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. രക്ഷാപ്രവർത്തനം കെട്ടിടാവശിഷ്ടങ്ങളിലടക്കം തുടരുകയാണ്. എന്നാൽ ഇനിയും എത്താൻ സാധിക്കാത്ത പല സ്ഥലങ്ങളുമുണ്ട്. മൊറോക്കയിൽ മൂന്ന് ദിവസത്തെ അവസാനാചരണം പ്രഖ്യാപിച്ചു. ലോകരാജ്യങ്ങൾ മൊറോക്കൻ ദുരന്തത്തിൽ അനുശോചനം അറിയിച്ചു രംഗത്തെത്തി. ഇന്ത്യ, ഫ്രാൻസ്, സൗദി അറേബ്യ, ജർമനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളുടെ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്….