Headlines

തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച: 3 കിലോ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

തൃശൂർ : തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച. ഡി.പി ചെയിൻസ് സ്ഥാപനത്തിൽ നിന്നും നിർമ്മിച്ച 3 കിലോ സ്വർണാഭരണങ്ങൾ കാറിൽ എത്തിയ സംഘം തട്ടികൊണ്ടുപോയി. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. വൈറ്റ് കളർ ഡിസൈർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്നാണ് വിവരം. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രയിനിൽ പതിവായി കൊണ്ട് പോകാറുള്ളത്. ഇക്കാര്യം അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം തൃശൂർ…

Read More

കേരള സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്തു.

കൊല്ലം :കേരള സർവകലാശാല യൂണിയൻ 2022-23 വർഷത്തെ പ്രവർത്തന ഉദ്ഘാടനം കൊല്ലം എസ് എൻ കോളേജിൽ ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി മീനാക്ഷി സ്വാഗതം പറഞ്ഞു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ ജി മുരളീധരൻ ,ശ്രീ എസ് ജയൻ, കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.കെ എസ് അനിൽകുമാർ, കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസ്…

Read More

ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി

ന്യൂഡൽഹി:ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനമായ ന്യൂഡൽഹിയില്‍ തുടക്കമായി. ഉച്ചകോടിക്കായി ദില്ലിയിലെത്തിയ ലോക നേതാക്കളേയും പ്രത്യേക ക്ഷണിതാക്കളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചില്‍ കൊണാര്‍ക്ക് ചക്രത്തിന്‍റെ മാതൃകക്ക് മുന്നില്‍ വച്ച് സാംസ്‌കാരിക തനിമയോടെ സ്വീകരിച്ചു. ദില്ലിയിലേക്ക് ലോക നേതാക്കളുടെയും പ്രത്യേക ക്ഷണിതാക്കളുടേയും വരവ് തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നിരവധി രാജ്യത്തലവന്‍മാര്‍ ഇന്നലെ…

Read More

മൊറോക്കോയിൽ വൻ ഭൂകമ്പം; 296 മരണം

മൊറോക്കോയിൽ ഉണ്ടായ ഭൂചലനത്തിൽ 296 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.കുടുക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മൊറോക്കോയുടെ 120 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിത്. രാജ്യത്തെ വിറപ്പിച്ച ഭൂകമ്പമുണ്ടായത് . 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രാത്രി 11:11ന് ഉണ്ടായ ഭൂചലനം സെക്കന്റുകൾ നീണ്ടുനിന്നു. റിക്ടർ സ്‌കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് മൊറോക്കൻ നാഷണൽ സീസ്മിക് മോണിറ്ററിംഗ് അലേർട്ട് നെറ്റ്‌വർക്ക്…

Read More

ചന്ദ്രബാബു നായിഡു അറസ്റ്റിൽ

അമരാവതി: തെലുങ്കുദേശം പാര്‍ട്ടി അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. എപി സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസിലാണ് അറസ്റ്റ്. നന്ദ്യാല്‍ പൊലീസാണ് ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ദ്യാല്‍ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും (സിഐഡി) നേതൃത്വത്തില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘമെത്തുന്നത്. ആര്‍കെ ഫംഗ്ഷന്‍ ഹാളില്‍ സംഘം എത്തുമ്പോള്‍ ചന്ദ്രബാബു നായിഡു അദ്ദേഹത്തിന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ വന്‍തോതില്‍ ടിഡിപി പ്രവര്‍ത്തകര്‍…

Read More

തീപ്പെട്ടി നൽകാത്തതിലുള്ള വിരോധം കയ്യാങ്കളിയിൽ; അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് മർദിച്ച പ്രതി പിടിയിൽ

നെടുമങ്ങാട്: തീപ്പെട്ടി നൽകാത്തതിലുള്ള വിരോധത്തിൽ അന്ധനായ കടയുടമയെ ആക്രമിച്ച പ്രതി പൊലീസ് കസ്റ്റഡിയിൽ. പനവൂർ പൂവക്കാട് അജു ഭവനിൽ എം.ഷിജു(40) ആണ്. വട്ടറത്തല അനിഴം ബിനുകുമാറിനോട് പ്രതി തീപ്പെട്ടി ഉണ്ടോയെന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞതിലുള്ള വിരോധത്തിൽ ബിനുവിനെ കടയിൽ സൂക്ഷിച്ചിരുന്ന സോഡാക്കുപ്പിയെടുത്ത് നെഞ്ചിലും തലയിലും ഇടിച്ചും അടിച്ചും പരിക്കേൽപ്പിച്ചു. ഇവിടെനിന്നു രക്ഷപ്പെട്ട പ്രതിയെ പിന്നീട് നെടുമങ്ങാട് എസ്.എച്ച്.ഒ. ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശ്രീലാൽചന്ദ്രശേഖർ, സുജിത്, മനോജ്, സുരേഷ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ…

Read More

പാസ്പോർട്ടിനായുള്ള പൊലീസ് വെരിഫിക്കേഷൻ അതിവേഗത്തിൽ; വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്

പാസ്പോർട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്. കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈൽ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷൻ ഇപ്പോൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരളപൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഇത്തിരിനേരം ഒത്തിരി കാര്യത്തിൽ അറിയിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പുതിയ പാസ്പോർട്ടിനായി പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയാൽ പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്പോർട്ട് അനുവദിക്കുക. പാസ്പോർട്ടിനായി അപേക്ഷകർ നൽകിയ വിശദാംശങ്ങളുടെ പരിശോധന പോലീസ് നടത്തുന്നതിനെയാണ് പോലീസ് വെരിഫിക്കേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ,…

Read More

തദ്ദേശ വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു: 23 വരെ പേര് ചേർ‌ക്കാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വോട്ടർപട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു. 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കരട് പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരുണ്ട്. 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളുമാണ്. പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ23 വരെ ഓൺലൈനിലൂടെ അപേക്ഷിക്കാം.2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം. പട്ടികയിലെ വിവരങ്ങളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓൺലൈനിലൂടെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ sec.kerala.gov.in ൽ രജിസ്റ്റർ…

Read More

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം; യുവാവ് പിടിയിൽ

തിരുവനന്തപുരം: യുവതിക്ക് നേരെ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്നു ബസില്‍ വെച്ചായിരുന്നു യുവതിയ്ക്ക് നേരെ യുവാവിന്റെ അതിക്രമം. സംഭവത്തിൽ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ മെക്കാനിക് പ്രമോദ് ആണ് പിടിയിലായത്. യുവതിയുടെ ഭർത്താവെത്തിയാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇവിടെയെത്തി യുവതിയും ഭര്‍ത്താവും പരാതി നല്‍കി. തുടര്‍ന്ന് പ്രമോദിനെതിരെ പൊലീസ് കേസെടുത്തു. ബസില്‍ വെച്ച് രണ്ടു തവണ യുവതി വിലക്കിയിരുന്നു. തുടര്‍ന്നും അതിക്രമം തുടര്‍ന്നതോടെ സംഭവം…

Read More

11 ജില്ലകളിൽ യെല്ലോ അലർട്ട്; വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള കർണാടക –…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial