നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി; ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ആറ് മരണം

സേലം :തമിഴ്നാട്ടിലെ സേലത്ത് നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ആറുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്.സേലം ജില്ലയില്‍ ശങ്കരി ബൈപാസിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അതിവേഗത്തില്‍ പാഞ്ഞുവന്ന വാൻ നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), എം. അറുമുഖം (48), ഇയാളുടെ ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), ആര്‍. സഞ്ജന (ഒരുവയസ്സ്) എന്നിവരാണ് മരിച്ചത്….

Read More

തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കൊന്നു കുഴിച്ചുമൂടി

തിരുവനന്തപുരം: യുവാവിനെ സഹോദരൻ കൊന്നു കുഴിച്ചുമൂടി. തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു. പ്രതി മാനസികാസ്വസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരുവല്ലത്തെ വീട്ടിൽ പൊലീസ് പരിശോധന നടക്കുകയാണ്

Read More

തിരുവനന്തപുരത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ ഉദ്യോഗസ്ഥനെ കണ്ടെത്തി. സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ നാസിമുദ്ദീനെയാണ് കണ്ടെത്തിയത്. പൂന്തറയിലെ പൊലീസ് ക്വോട്ടേഴ്‌സില്‍ നിന്നാണ് നാസിമുദ്ദീനെ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇയാള്‍ മാറി നില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നിസാമുദ്ദീനെ കൊണാനില്ലെന്ന് ഭാര്യ പൊലീസില്‍ പരാതിപ്പെട്ടത്. ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. പൂന്തുറ പൊലീസാണ് അന്വേഷണം നടത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിൻ്റെ അടുത്തേക്ക് മാറിയതാണെന്നും താന്‍ ഇവിടെ ഉണ്ട് എന്നും അന്വേഷണം ആരംഭിച്ച…

Read More

ഓടികൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു

വയനാട് :വൈത്തിരിയിൽ ഓടികൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. കൽപ്പറ്റ ഫയർഫോഴ്സ് എത്തി ആണ് തീ അണച്ചത്. വൈത്തിരി തളിമലയിൽ രാത്രി 8.45 ഓടെയാണ് അപകടം. കാർ പൂർണമായി കത്തിനശിച്ചു. ആളപായമില്ല.കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വരുന്നതിനിടെ വാഹനത്തിൻ്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പുറത്തിറങ്ങിയ ഉടനെ തീ പടരുകയായിരുന്നു.പഴയവൈത്തിരി തെങ്ങിനിയാടൻ ജോബിയുടെ ഡസ്റ്റർ കാറിനാണ് തീപിടിച്ചത്.കാറിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല കാറിന്റെ ബോണറ്റിൽ നിന്നാണ് തീ ഉണ്ടായത്.

Read More

മകന്റെ മരണ വാര്‍ത്തയറിഞ്ഞ് മാതാവ് കിണറ്റില്‍ ചാടി മരിച്ചു

തിരുവനന്തപുരം: മകന്റെ മരണവാർത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർകോണം അറഫയിൽ സുലൈമാന്റെ മകൻ സജിൻ മുഹമ്മദ് (28), മാതാവ് ഷീജ ബീഗമാണ് മരിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലുണ്ടായ വാഹനാപകടത്തിലാണ് സജിൻ മുഹമ്മദ് മരിച്ചത്. മകന്റെ മരണവിവരം അറിഞ്ഞ ഷീജ ബീഗം കിണറ്റിൽ ചാടി മരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പൂക്കോട് ക്യാമ്പസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് പിജി വിദ്യാർത്ഥിയായ സജിൻ മുഹമ്മദ് (28) മരിച്ചത്. എന്നാൽ മാതാവ് ഷീജ ബീഗത്തെ മരണവിവരം…

Read More

എസ്.പി.ജി തലവൻ അരുൺ കുമാർ സിൻഹ ഐപിഎസ് അന്തരിച്ചു

ന്യൂഡൽഹി: സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി) തലവൻ അരുൺ കുമാർ സിൻഹ ഐപിഎസ് അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഗുരു ഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കേഡർ ഉദ്യോഗസ്ഥനായ അരുൺ കുമാർ സിൻഹ 2016 മുതൽ എസ് പി ജി ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ കാലാവധി മെയിൽ കേന്ദ്രം നീട്ടി നൽകിയിരുന്നു. അരുൺകുമാർ സിൻഹയുടെ…

Read More

മരണവീട്ടില്‍ തര്‍ക്കം; 55കാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു കൊന്നു

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഗൃഹനാഥനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കാട്ടാക്കാട തൂങ്ങാംപാറ പൊള്ളവിളയിലാണ് സംഭവം. 55കാരനായ ജലജന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജലജന്റെ അടുത്ത ബന്ധുവായ സുനില്‍കുമാറിനെയും സഹോദരന്‍ സാബുവിനെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബന്ധുവിന്റെ സംസ്‌കാരചടങ്ങിനെത്തിയതായിരുന്നു ഇവര്‍. ചടങ്ങ് കഴിഞ്ഞ് മടങ്ങവെ ജലജനും സുനില്‍ കുമാറും സാബുവുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടെ സഹോദരങ്ങളില്‍ ഒരാള്‍ കല്ലെടുത്ത് ജലജന്റെ മുഖത്തുള്‍പ്പടെ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. മരണവീട്ടിലെത്തിയവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി…

Read More

സിവിൽ പൊലീസ് ഓഫീസറെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ചു പൊലീസ്

തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നസിമുദ്ദീനെ കാണാനില്ലെന്ന് പരാതി. പൂന്തുറ ക്വാർട്ടേഴ്സിൽ നിന്ന് കഴിഞ്ഞ ദിവസമാണ് നസിമുദ്ദീനെ കാണുന്നത്. സംഭവത്തിൽ പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. നസീമുദ്ദീൻ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. നിലവിൽ ഇയാളുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തിയതായി അറിയിച്ചു.

Read More

അഴിമതി കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ചോദ്യം ചെയ്ത് ഇഡി

എറണാകുളം: അഴിമതി കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ലക്ഷദ്വീപിൽ നിന്നും ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഫൈസലിനെതിരെ ഇഡി അന്വേഷണം നടക്കുന്നത്. ഉയർന്ന വില വാഗ്ദാനം ചെയ്ത് മത്സ്യം ശേഖരിച്ച ശേഷം ലക്ഷദ്വീപ് കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ വഴി കയറ്റുമതി ചെയ്ത് തൊഴിലാളികൾക്കും സഹകരണ സ്ഥാപനത്തിനും പണം നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. ഒമ്പത് കോടി രൂപയുടെ നഷ്ടമാണ്…

Read More

ജയിലറിന് ജയ് വിളിക്കാം; 100 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ്‌ക്കുള്ള തുക കൈമാറി അണിയറപ്രവർത്തകർ

തലൈവർ രജനികാന്ത് ,മുത്തുവേൽ പാണ്ഡ്യനായി തിയേറ്ററുകൾ ഇളക്കി മറിച്ച സൂപ്പർഹിറ്റ് ചലച്ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ ലാഭ വിഹിതത്തിൽ നിന്നും കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ നൽകാൻ ഒരുങ്ങിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 100 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയയാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇതിനായി അപ്പോളോ ഹോസ്പിറ്റൽ ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡിയ്‌ക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സൺ പിക്‌ച്ചേഴ്‌സിനെ പ്രതിനിധീകരിച്ച് കാവേരി കലാനിധിയാണ് ധനസഹായം കൈമാറിയത്. 500 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ തമിഴ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial