ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇല്ല; രാഹുലും കിഷനും സൂര്യയും ടീമിൽ

കൊളംബോ :ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ലോകകപ്പിനുള്ള 15 അംഗ ടീമിന്റെ നായകൻ രോഹിത് ശർമ്മയാണ്. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യപ്റ്റൻ. കെ എൽ രാഹുൽ ടീമിൽ തിരിച്ചെത്തിയയപ്പോൾ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല……. കെ എൽ രാഹുലും ഇഷാൻ കിഷനുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ഏഷ്യാ കപ്പിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സഞ്ജു സാംസണ് പുറമെ ഏഷ്യാ കപ്പ് ടീമിലുള്ള തിലക് വർമ, പ്രസിദ്ധ് കൃഷ്ണ, എന്നിവരാണ്…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പോളിങ് അറുപത് ശതമാനം കടന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിങ്. 3 മണിവരെ അറുപത് ശതമാനത്തിലേറെ പോളിങ്. രാവിലെ ഏഴുമണിക്ക് തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടു. മികച്ച പോളിങ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ ശുഭ പ്രതീക്ഷയിലാണ് മുന്നണികൾ. മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും ഉച്ച സമയത്തും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിങ് തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം പോളിങ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി…

Read More

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; കേന്ദ്ര നിര്‍ദ്ദേശം സംശയാസ്പദം; വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള തന്ത്രം: എസ്ഡിപിഐ

ഡല്‍ഹി:ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് പരിശോധിക്കുന്നതിനും ശുപാര്‍ശകള്‍ നല്‍കുന്നതിനുമായി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി (എച്ച്എല്‍സി) രൂപീകരിച്ചത് ഏറെ സംശയാസ്പദവും സ്വാര്‍ഥ താല്‍പ്പര്യത്തിനുവേണ്ടി ലോകസ്ഭാ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗവുമാണെന്നും എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുംബെ. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന തന്ത്രവുമായി തിടുക്കത്തിലെത്തിയതിനു പിന്നില്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ബിജെപി അത്യന്തം ഭയപ്പെടുന്നു എന്നു വ്യക്തമാക്കുന്നതും അതിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതുമാണ്. ഇന്ത്യ…

Read More

പീച്ചിയിൽ തോണി മറിഞ്ഞ് അപകടം; മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി

തൃശ്ശൂര്‍: പീച്ചി ആനവാരിയിൽ തോണി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു. വാണിയംപാറ കൊള്ളിക്കാട് സ്വദേശി തെക്കേപുത്തന്‍ പുരയില്‍ വീട്ടില്‍ അജിത്ത് (21), കൊട്ടിശ്ശേരി കുടിയില്‍ വീട്ടില്‍ വിപിന്‍ (26),കൊള്ളിക്കാട് സ്വദേശി നൗഷാദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു പീച്ചി ഡാമിന്റെ വ്യഷ്ടിപ്രദേശമായ ആനവാരിയില്‍ അപകടം നടന്നത്. വഞ്ചി മറിഞ്ഞതിനെ തുടർന്ന് നാല് യുവാക്കളില്‍ മൂന്ന് പേരെ കാണാതാവുകയായിരുന്നു.എൻഡിആർഎഫിന്‍റേയും ഫയര്‍ഫോഴ്സിന്‍റേയും നേതൃത്വത്തിലായിരുന്നു തെരച്ചിൽ

Read More

ഉത്തരവ് മരവിപ്പിച്ചു; മുന്നോക്ക സമുദായക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം കേരള കോണ്‍ഗ്രസ് ബിയ്ക്ക്

തിരുവനന്തപുരം: മുന്നോക്ക സമുദായക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്ത നടപടി മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് ബി പ്രതിഷേധം അറിച്ചതോടെയാണ് തീരുമാനം മാറ്റിയത്. പുതിയ ഉത്തരവ് പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (ബി) നേതാവും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാർ മുഖ്യമന്ത്രിയുമായും എൽഡിഎഫ് കൺവീനറുമായും സിപിഎം സംസ്ഥാന സെക്രട്ടറിയുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്. സാങ്കേതിക പിഴവിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്ന് ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരള കോൺഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പ്രേംജിത്തിനെ നീക്കി…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; അതിശക്തമായ മഴ വരുന്നു, 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്.

Read More

അപവാദ പ്രചരണം വി ഡി സതീശൻ മാപ്പുപറയണം: ഡി വൈ എഫ് ഐ വക്കീൽ നോട്ടീസ് അയച്ചു

മലപ്പുറം :തുവ്വൂരിൽ യുത്ത് കോൺഗ്രസ്‌ നേതാവ് കൃഷിഭവൻ താത്കാലിക ജീവനക്കാരിയായ യുവതിയെ കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഡിവൈഎഫ്ഐക്കെതിരെ നടത്തിയ അപവാദ പ്രചരണം പിൻവലിച്ചു പരസ്യമായി മാപ്പുപറയണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്ഐ ജില്ലാകമ്മറ്റി വക്കീൽ നോട്ടീസ് അയച്ചു. കൊലപാതകകേസിലെ ഒന്നാം പ്രതിയും യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയുമായ വിഷ്‌ണു മുൻഡിവൈഎഫ്ഐക്കാരനാണെന്നായിരുന്നു മാധ്യമങ്ങൾക്ക് മുൻപിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ഇത് കളവും അപകീർത്തികരവുമാണെന്ന് കാണിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരാഴ്ചക്കകം പരസ്യമായി വാർത്തസമ്മേളനം…

Read More

ഓഗസ്റ്റിൽ 1000 കോടിയിലധികം പണമിടപാടുകളുമായി യുപിഐ

ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഒരു മാസത്തിനുള്ളിൽ 10 ബില്യൺ ഇടപാടുകൾ നടത്തി ചരിത്രം സൃഷ്ടിച്ചു. ഓഗസ്റ്റിൽ മൊത്തം യുപിഐ ഇടപാടുകളുടെ എണ്ണം 10.58 ബില്യൺ എന്ന നേട്ടവുമായി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. തൽസമയ പേയ്‌മെന്റ് സംവിധാനം നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) കണക്കനുസരിച്ച്, യുപിഐ ഇടപാടുകൾ ഓഗസ്റ്റിൽ 67 ശതമാനം ഉയർന്നാണ് 10.58 ബില്യണിലെത്തി. ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ തന്നെ ചെറിയ തുകയുടെ ഇടപാടുകൾ നടത്തുന്ന യുപിഐയുടെ…

Read More

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ജോയ് മാത്യുവിന് പരിക്ക്

തൃശൂർ: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ ആണ് സംഭവം നടന്നത്. മന്ദലാംകുന്ന് സെന്ററിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻ ഭാഗം വെട്ടി പൊളിച്ചു പുറത്തെടുക്കാനുള ശ്രമം ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്സ്…

Read More

പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്; വിജയപ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതെരഞ്ഞെടുപ്പിന് സജ്ജമായി പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം. ഇന്ന് രാവിലെ 7മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം അറിയാം. ഉമ്മൻചാണ്ടിയുടെ വിയോഗ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial