മോഹന്‍ലാലും-ജോഷിയും വീണ്ടും-എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു

കൊച്ചി: ഒരുകാലത്ത് മലയാള ആരാധകരെ ആവേശത്തിലാക്കിയിട്ടുള്ള ജോഡികളാണ് മോഹന്‍ലാലും ജോഷിയും.ഇരുവരും ഒന്നിച്ചപ്പോള്‍ നിരവധി സൂപ്പര്‍ഹിറ്റുകളാണ് പിറന്നത്.ഇപ്പോള്‍ ഇരുവരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടന്‍ ചെമ്പന്‍ വിനോദായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക.ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും ചിത്രീകരിക്കുക.ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.2015-ല്‍ റിലീസ് ചെയ്ത ലൈല ഓ ലൈല ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.ഈ ചിത്രത്തിന് ബോക്‌സ് ഓഫിസില്‍ മികച്ച വിജയം നേടാനായില്ല.തുടര്‍ന്ന് സിനിമയില്‍ നിന്ന് ചെറിയ…

Read More

എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ചു; മാതൃസഹോദരന്‍ ഒളിവില്‍

കൽപ്പറ്റ: എട്ടാം ക്ലാസുകാരിയെ അമ്മയുടെ സഹോദരൻ പീഡിപ്പിച്ചു. സ്‌കൂൾ കൗൺസിലിങ്ങിനിടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് അധ്യാപകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ അമ്പലവയൽ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. കൗൺസിലർ ഉടൻതന്നെ ഇക്കാര്യം പ്രധാന അധ്യാപകൻ റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽപോയി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം…

Read More

മതിൽ ഇടിഞ്ഞു വീണു; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: മുതലമട റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മുതലമട കാടംകുറിശ്ശിയിൽ താമസിക്കുന്ന വിൽസൺ -ഗീതു ദമ്പതികളുടെ മകൻ വേദവ് (ഒന്നര) ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയിൽ പാൽ ഒഴിക്കുന്നതിനായി റോഡിലൂടെ പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്. അയൽവാസിയായ എം കുട്ടപ്പന്റെ 15 വർഷത്തോളം പഴക്കം ചെന്ന മതിൽക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തിൽ വീണത്.. മതിൽക്കെട്ടിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല….

Read More

ലയൺസ്ക്ലബ്
അദ്ധ്യാപകരെ ആദരിച്ചു.

ലയൺസ് ക്ലബ്‌ വക്കം , കടയ്ക്കാവൂരിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദമ്പതികൾക്ക് സ്നേഹാദരം നൽകി. അഹമ്മദ് കണ്ണ് സാർ(ഗവണ്മെന്റ് യൂ പി എസ് നിലക്കാമുക്ക് ), സുലേഖ ബീവി (ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ ) എന്നിവരെ വസതിയിൽ എത്തി ആദരിച്ചു.പ്രസിഡന്റ്‌ ലയൺ പ്രകാശ്, സെക്രട്ടറി ലയൺ പ്രവീൺ കുമാർ, ട്രഷറർ ലയൺ തങ്കരാജ്, ലയൺ വിജയൻ, ലയൺ അഡ്വ. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

Read More

വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണം

തലപ്പുഴ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമാണെത്തിയത്. കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ത്തിട്ടാണ് ഇവര്‍ ഇവിടുന്ന് മടങ്ങിയത്. തലപ്പുഴ കമ്പമലയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഘം എത്തിയത്.ആക്രമണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയില്‍ എത്തി. സ്ഥലത്ത് പരിശോധന ആരംഭിച്ചു.യൂണിഫോം ധരിച്ചെത്തിയ സംഘം വനവികസന സമിതിയുടെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മുദ്രവാക്യം വിളിച്ചുകൊണ്ട് ഓഫീസിനുള്ളിലെ കമ്പ്യൂട്ടറുകളും അടിച്ചുതകര്‍ത്തത്

Read More

അഭയകിരണം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വയസിന് മേൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട അങ്കണവാടി / ശിശു വികസന പദ്ധതി ഓഫീസുകളിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:…

Read More

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ മരിച്ചനിലയില്‍

ആലപ്പുഴ: കോൺഗ്രസ് പ്രവർത്തകനെ ചേർത്തലയിലെ പാർട്ടി ഓഫിസിൽ മരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസിലാണ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല സ്വദേശിയായ പൊന്നൻ (68) ആണ് മരിച്ചത്. കോൺഗ്രസ് ഓഫീസിലെഅന്തേവാസിയായിരുന്നു പൊന്നൻ. നോട്ടിസുകളും മറ്റും സ്ഥിരമായി വിതരണം ചെയ്തിരുന്നത് പൊന്നനായിരുന്നു.ഇന്നു രാവിലെയാണ് പൊന്നനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ചേർത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.

Read More

പാലക്കാട് പലചരക്ക് കട കത്തി നശിച്ചു.

പാലക്കാട് മുടപ്പല്ലൂർ പന്തപറമ്പിൽ പലചരക്ക് കട കത്തിനശിച്ചു. മുടപ്പല്ലൂർ പന്തപ്പറമ്പ് സെയ്തു മുത്തിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിൻ സ്റ്റോർ എന്ന സ്ഥാപനത്തിലാണ് തീപ്പിടിച്ചത്. പുലർച്ചെ പത്രവിതരണക്കാരനാണ് കടയുടെ മുൻവശത്ത് ചൂട് തോന്നി തീപ്പിടുത്തം തിരിച്ചറിഞ്ഞത്. തുടർന്ന് കടയോട് ചേർന്ന് താമസിക്കുന്ന സെയ്തുമുത്തിനെ വിവരമറിയിക്കുകയായിരുന്നു. ഒറ്റ മുറിയുടെ മുൻഭാഗം ഷട്ടർ ഇട്ട് അടച്ചതിനാൽ തീനാളമോ പുകയോ പുറത്തുവന്നിരുന്നില്ല. കടയ്ക്കുള്ളിൽ ഫ്രിഡ്ജും ഫർണിച്ചറുകളും അരി ചാക്കുകൾ ഉൾപ്പെടെ പലചരക്ക് സാമഗ്രികൾ എല്ലാം അഗ്നിക്കിരയായി. കെട്ടിടത്തിന് വിള്ളലും സംഭവിച്ചു. വടക്കഞ്ചേരി ഫയർ ഫോഴ്സിന്റെ…

Read More

ഉജ്ജയിൻ ബലാത്സംഗം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ, മൂന്നുപേർ കൂടി കസ്റ്റഡിയിൽ

മധ്യപ്രദേശിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിന്റെ നിർണായക വിശദാംശങ്ങൾ പുറത്ത്. പെൺകുട്ടി ബലാത്സംഗത്തിനിരയായത് തട്ടിക്കൊണ്ടു പോയതിന് ശേഷം. സംഭവത്തിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ. അതേസമയം സംഭവത്തിൽ 38 കാരനായ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഈ മാസം 24 ന് മധ്യപ്രദേശിലെ സ്തനയിൽ നിന്ന് കാണാതായ പെൺകുട്ടിയാണ് ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായി അർദ്ധനഗ്നയായി തെരുവിലൂടെ നടന്നത്. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്ന് ലഭിച്ച മൊഴിയിൽ…

Read More

മെഡൽ വേട്ട തുടരുന്നു: 60 കിലോഗ്രാം വുഷു വിഭാഗത്തിൽ വെള്ളി നേടി ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യ സ്വർണം നേടിയതിനു പിന്നാലെ വെള്ളിയും നേടി. വനിതകളുടെ 60 കിലോ വുഷുവിൽ ഇന്ത്യയുടെ നരോം റോഷിബിന ദേവിയാണ് വെള്ളി സ്വന്തമാക്കിയത്. ഫൈനൽ പോരിൽ റോഷിബിന ചൈനയുടെ വു സിയോവെയോടു പരാജയപ്പെട്ടു. 0-2നു താരം ഫൈനലിൽ തോൽവി വഴങ്ങി. ഏഷ്യൻ ഗയിംസിന്റെ അഞ്ചാം ദിനമാണ് ഇന്ന് .ആറ് സ്വർണം, എട്ട് വെള്ളി, പത്ത് വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 24 ആയി. പട്ടികയിൽ ഇന്ത്യ ഏഴിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial