ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം മിതമായ രീതിയിലുള്ള മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ്…

Read More

ഹരിപ്പാട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ടാങ്കർ ലോറിയുടെ പിന്നിൽ ഇടിച്ചുകയറി, നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ: കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചുകയറി. ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിലാണ് സംഭവം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. മംഗലാപുരത്തു നിന്നും തിരുനെല്‍വേലിക്ക് ടാറും കയറ്റി പോയ ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. 15 പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ലത, മകൾ ജാനകി, തിരുവനന്തപുരം സ്വദേശി സാജൻ എന്നിവരെ ആലപ്പുഴ…

Read More

ഓണം വാരാഘോഷം :തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

2023ലെ ഓണം വാരാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്രയുടെ ക്രമീകരണങ്ങള്‍ക്കായി സെപ്തംബര്‍ രണ്ട് ഉച്ചക്ക് മൂന്നുമുതല്‍ തിരുവനന്തപുരം നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു

Read More

വൈകുന്നേരം 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; അഭ്യർഥനയുമായി കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് 7 മണി മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. മഴക്കുറവു മൂലം ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിനു വെള്ളം ഇല്ലാത്തത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കെഎസ്ഇബി അറിയിച്ചു. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകിട്ട് 6 മണി മുതൽ രാത്രി 11 മണി വരെ അത്യാവശ്യമല്ലാത്ത…

Read More

നടൻ മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്

ന്യൂഡൽഹി : പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) പുതിയ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനായും നടനും സംവിധായകനുമായ ആർ.മാധവനെ നിയമിച്ച് കേന്ദ്രസർക്കാർ. പ്രശസ്ത സംവിധായകൻ ശേഖർ കപൂറിനു പകരമാണ് അദ്ദേഹം എത്തുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ‘‘എഫ്ടിഐഐയുടെ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനായും നാമനിർദേശം ചെയ്യപ്പെട്ട മാധവൻജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. താങ്കളുടെ വിപുലമായ അനുഭവസമ്പത്തും ശക്തമായ ധാർമികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്നും…

Read More

ഓണം വാരോഘോഷം സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : ഓണം വാരോഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍ മുതല്‍ കിഴക്കേകോട്ട ഈഞ്ചക്കല്‍ വരെയുള്ള റോഡിലും നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലും 02.09.2023 ഉച്ചയ്ക്ക് 02.00മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി തിരുവനന്തപുരം സിറ്റി ഐ.ജി.പിയും പോലീസ് കമ്മീഷ്ണറുമായ ശ്രീ.നാഗരാജു ചകിലം IPS അറിയിച്ചു. ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ – വെള്ളയമ്പലം – മ്യൂസിയം –ആർ.ആർ ലാമ്പ് – പാളയം – സ്പെൻസർ സ്റ്റാച്യു – ആയുർവേദകോളേജ് – ഓവർ ബ്രിഡ്ജ്– പഴവങ്ങാടി – കിഴക്കേകോട്ട–…

Read More

പത്തനംതിട്ടയിൽ കനത്ത മഴ; ഗവിയിൽ ഉൾ വനത്തിൽ ഉരുൾ പൊട്ടൽ

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ഗവിയിൽ ഉൾവനത്തിൽ ഉരുൾപൊട്ടൽ. മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെ മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. ഇതിൽ രണ്ടെണ്ണം പിന്നീട് അടച്ചു. റോഡിൽ മരം വീണതിനാൽ ഗവിയിലേക്കുള്ള വാഹനങ്ങൾ നാളെ രാവിലെ ഉണ്ടാകാൻ സാധ്യതയില്ല. അണക്കെട്ട് തുറന്നതിനാൽ കക്കാട്ടാറിലും പമ്പാ നദിയിലും ജലനിരപ്പ് ഉയരും. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജനനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി

Read More

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഫ്ലാറ്റിൽ എത്തിച്ചു; കൂട്ടബലാത്സംഗത്തിനിരയാക്കി, യുവതി അറസ്റ്റിൽ

കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിനി അഫ്സീന (29) യെയാണ് കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയാണ് ഇക്കഴിഞ്ഞ മാർച്ചിൽ കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ വെച്ച് പീഡിപ്പിക്കപ്പെട്ടത്. യുവതിയുമായി സൗഹൃദത്തിലായതിനു ശേഷം അഫ്സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുമെന്നു പറഞ്ഞ് യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്സീനയും ഷമീറും…

Read More

പത്തനംതിട്ട ജില്ലയിൽ നാളെ അവധി

പത്തനംതിട്ട: നാളെ പത്തനംതിട്ട ജില്ലയിൽ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറന്മുള ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.

Read More

അപർണയുടെ മരണത്തിന് കാരണം ഭർത്താവിന്റെ മദ്യാപാനം, സഹോദരിയുടെ മൊഴി;

തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി. അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ അപര്‍ണയുടെ മരണം സംഭവിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വിഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial