ചക്രവാതച്ചുഴി: തിങ്കളാഴ്ച മുതല്‍ 5 ദിവസം മഴയ്ക്ക് സാധ്യത

തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ രീതിയിലുള്ള മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. നിലവില്‍ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമേ മറ്റൊരു ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. അതേസമയം, ഇടുക്കി,…

Read More

93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ

ന്യൂഡൽഹി:രാജ്യത്ത്സർക്കുലേഷനിലുണ്ടായിരുന്ന 93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയതായി ആർ.ബി.ഐ. 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയത്. ഓഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്.നിലവിൽ 0.24 ലക്ഷം കോടിയുടെ നോട്ടുകളാണ് സർക്കുലേഷനിലുള്ളത്. മേയ് 19ന് സർക്കുലേഷനിൽ 2000 രൂപ നോട്ടുകളിൽ 93 രൂപയും തിരിച്ചെത്തിയതായി ആർ.ബി.ഐ വ്യക്തമാക്കി.നോട്ടുകളിൽ 87 ശതമാനം നിക്ഷേപിക്കപ്പെട്ടുവെന്ന് വിവിധ ബാങ്കുകൾ അറിയിച്ചു.സെപ്റ്റംബർ 30 മുതൽ 2000 രൂപ നോട്ടുകൾ മാറ്റാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. ഇക്കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകൾ…

Read More

ഇന്ത്യ മുന്നണിക്ക് 13 അംഗ ഏകോപന സമിതി; സീറ്റ് ചർച്ച 30 നകം പൂർത്തിയാക്കും.

മുംബൈ: പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യാ മുന്നണി പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പതിമൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റു പങ്കുവയ്ക്കലിൽ ഉടൻ ചർച്ചകൾ തുടങ്ങാനും മുംബൈയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കോൺഗ്രസിൽ നിന്ന് കെസി വേണുഗോപാൽ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി നേതാവ് ശരദ് പവാർ, തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ ആർജെഡിയിൽനിന്ന് തേജസ്വി യാദവ്, ടിഎംസിയുടെ അഭിഷേക് ബാനർജി, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവർ സമിതി…

Read More

പോത്തൻകോട് ഗുണ്ടാ ആക്രമണം; വീട് കയറി കൈതല്ലിയെടിച്ചു

തിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. പോത്തൻകോട് നേതാജിപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. നേതാജിപുരം സ്വദേശി നഹാസിന്റെ വീടിന് നേർക്കാണ് ആക്രമണം നടന്നത്. നഹാസിന്റെ കൈ തല്ലിയൊടിച്ചു. കൊലക്കേസ് പ്രതി ഉൾപ്പെടെ 30 അംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് സ്കൂട്ടറുകൾ അക്രമിസംഘം തല്ലിത്തകർത്തു.തടയാനെത്തിയ നാട്ടുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ജംഗ്ഷനിൽ തുടങ്ങിയ വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. യുവതിയെ വീടിനുള്ളിൽ വച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ബിനീഷ്,…

Read More

ആറ്റിങ്ങലിൽ മാമത്ത് കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി കുഞ്ഞു മരണപ്പെട്ടു

തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് രേവതിയിൽ രമ്യ (30) ആണ് ഇന്ന് രാവിലെ പത്തുമണിയോടെ മകൻ അഭിദേവുമായി കിണറ്റിൽ ചാടിയത്. ഇവർ താമസിക്കുന്ന വാടകവീട്ടിലെ 50 അടിയോളം താഴെയുള്ള കിണറ്റിലാണ് യുവതി കുട്ടിയുമായി ചാടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രണ്ടുപേരെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്ക് അഭിദേവ് മരിച്ചിരുന്നു. തലയ്ക്ക് ഗുരുതര പരിക്കുകളോടെ രമ്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജ്…

Read More

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പ്രതിപ്പട്ടിക സമർപ്പിച്ചത്. രണ്ടു ഡോക്ടർമാർ, രണ്ടു നഴ്സുമാർ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രമേശൻ സി കെ., കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന. കോഴിക്കോട് മെഡിക്കൽ കോളേജലെ നഴ്സുമാരായ രഹന, മഞ്ജു കെ. ജി എന്നിവരാണ് കേസിലെ പ്രതികൾ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ…

Read More

കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താക്കൂർഗഞ്ച് പൊലീസ്‌സ്‌റ്റേഷൻ പരിധിയിലെ ബഗാരിയ ഗ്രാമത്തിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവ എന്നയാൾ വെടിയേറ്റ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത പിസ്റ്റൾ മന്ത്രിയുടെ മകൻ വികാസ് കിഷോറിന്റേതാണെന്ന് പൊലീസ് പറഞ്ഞു. വികാസിന്റെ സുഹൃത്താണ് കൊല്ലപ്പെട്ട വിനയ് ശ്രീവാസ്തവ. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം നടക്കേണ്ട പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ലഖ്‌നോ വെസ്റ്റ് ഡി.സി.പി രാഹുൽ രാജ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചു. വികാസ്…

Read More

നിർണ്ണായക നീക്കവുമായി കേന്ദ്രം; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കാൻ സമിതി

ദില്ലി: പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയം ആലോചിക്കാൻ കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കേന്ദ്രം നിയമിച്ചു. വിഷയം പഠിച്ചതിന് ശേഷം പാനൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. 2014 ൽ ബിജെപിയുടെ പ്രകടന പത്രികയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുൾപ്പെടെയും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന്റെ…

Read More

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; കുറ്റപത്രം ഇന്ന്

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. പെൺകുട്ടി കൊല്ലപ്പെട്ടു 35-ാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ബിഹാർ സ്വദേശി അസ്ഫാക്ക് ആലം ആണ് ഏക പ്രതി. സംഭവത്തിൽ 100 സാക്ഷികളുണ്ട്. വിചാരണ വേഗത്തിൽ ആക്കാനും പോലീസ് അപേക്ഷ നൽകും. ജൂലൈ 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ബലാത്സംഗം ആയിരുന്നു പ്രതിയുടെ ലക്ഷ്യം. ബലാത്സംഗത്തിന് ശേഷം കൊലപാതകം നടത്തിയത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ്. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ അടക്കം പത്തിലേറെ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്….

Read More

തൃശൂർ നഗരത്തിൽ ഇന്ന് പുലികളിറങ്ങും; വിയ്യൂർ ദേശത്തു നിന്നും പെൺപുലികളും

തൃശൂർ: നഗരത്തിൽ ഇന്ന് പുലികളിറങ്ങും. പുലിവീരൻമാരും പെൺപുലികളും കരിമ്പുലികളും കുട്ടിപ്പുലികളുമായി നഗരത്തിൽ വന്യതയുടെ താളം മുറുകും. 5 സംഘങ്ങളാണ് പുലികളെ അണിനിരത്തുന്നത്. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ സംഘങ്ങളാണ് ഇറങ്ങുക. എന്നാൽ കോർപറേഷന്റെ മാനദണ്ഡം അനുസരിച്ചായിരിക്കണം പുലികളി. ഒരു സംഘത്തിൽ കുറഞ്ഞത് 35 പുലികൾ വേണം. 51 എണ്ണത്തിൽ കൂടാനും പാടില്ല. 5 സംഘങ്ങളിലും 51 വീതം പുലികളുണ്ട്. പെൺപുലികൾ ഇറങ്ങുന്നത് വിയ്യൂർ ദേശത്തു നിന്നാണ്. സീതാറാം, കാനാട്ടുകര, അയ്യന്തോൾ പുലിക്കളി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial