ഇന്ത്യൻ  ഹരിത വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥൻ അന്തരിച്ചു

ചെന്നെെ : പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നെെയിലെ വീട്ടിലായിരുന്നു അന്ത്യം. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതക ശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ…

Read More

ഏഷ്യൻ ഗെയിംസ് ഇന്ത്യക്ക് 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണ്ണം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യക്ക് സുവർണ നേട്ടം. ഏഷ്യൻ ഗെയിംസിന്റെ അഞ്ചാം ദിവസം ഇന്ത്യക്ക്. സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ സംഘമാണ് ഇന്ത്യയ്ക്ക് അഭിമാനമായത്. 1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ചൈനീസ് താരങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇന്ത്യൻ താരങ്ങളെക്കാൾ ഒരു പോയിന്റ് പിന്നിലായി. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ എന്നിവർ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. അൽപ്പസമയത്തിനകം…

Read More

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ കാർ മരത്തിലിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

തൃശൂർ‌: കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. നബിദിന ആഘോഷം കഴിഞ്ഞ് മടങ്ങവെ നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊടുങ്ങല്ലൂരിലെ എ.ആർ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരണപ്പെടുകയായിരുന്നു. കാറിൽ ഏഴു പേരാണ് ഉണ്ടായിരുന്നത്. വലപ്പാട് സ്വദേശികളായ…

Read More

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്ത് കോകില(33)യാണ് മരിച്ചത്. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തുകയായിരുന്നു യുവതി. ഫോണിൽ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം

Read More

കലാനികേതൻ കലാകേന്ദ്രം
ആദരവു നൽകി

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരമായ മെഡൽ ഫയർഫോഴ്സ് പി. അനിൽകുമാറിനെ കലാനികേതൻ കലാകേന്ദ്രം ഉപഹാരം നൽകി ആദരിച്ചു. രാമച്ചംവിള നേതാജി ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങ് കവിരാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഉദയൻ കലാനികേതൻ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി കെ.എസ് ഗിരി, മുൻ പ്രസിഡന്റ് സന്തോഷ് കുമാർ , എന്നിവർ സംസാരിച്ചു. വിജയകുമാർ വൈഷ്ണവം നന്ദിപറഞ്ഞു. വർക്കല ഫയർഫോഴ്സ് ഓഫിസിലെ അസിസന്റ് സ്റ്റേഷൻ ഓഫീസറായിരുന്നു പി. അനിൽകുമാർ . നീണ്ടകാലംപാരലൽ കോളേജ് അധ്യാപകനായിരുന്ന ഇദ്ദേഹം സജീവസാംസ്ക്കാരിക പ്രവർത്തകനാണ്….

Read More

കാട്ടാക്കടയിൽ വീടിനുള്ളിലേക്ക് പാമ്പിനെ എറിഞ്ഞ യുവാവ് ജാമ്യത്തിലിറങ്ങി ; അതേ വീട്ടിൽ വീണ്ടും അതിക്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വൈരാഗ്യത്തിന്റെ പേരിൽ പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞു ഗ്യഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആക്രമണം നടത്തി. ഒടുവിൽ പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. അമ്പലത്തിൻ കാല കുളവിയോട് എസ് കെ സദനത്തിൽ കിച്ചു (30) ആണ് അമ്പലത്തിന് കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിൽ എത്തി വീണ്ടും ആക്രമണം നടത്തിയത്.ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വടിവാളുമായി എത്തിയ പ്രതി കേസിൽ കുടുക്കി എന്ന് ആരോപിച്ച് ബഹളം…

Read More

ഓസ്ട്രേലിയയ്ക്ക് 66 റൺസിന്റെ ആശ്വാസ ജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സന്ദർശകർക്ക് വിജയം.66 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം.ഇതോടെ പരമ്പരയിൽ സന്ദർശകർ സമ്പൂർണ്ണ തോൽവി ഒഴിവാക്കി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.ഓസ്ട്രേലിയ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 49.4 ഓവറിൽ 286 റൺസിന് പുറത്തായി. 10 ഓവറിൽ 40 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ മാക്സ് വെല്ലാണ് ഇന്ത്യയെ തകർത്തത്.57 പന്തിൽ 81 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ നിരയിലെ…

Read More

ചക്രവാതച്ചുഴി; കേരളത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവന്തപുരം: ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച എറണാകുളം മുതൽ കാസർകോട് വരെയും യെല്ലോ അലർട്ട്. ഒക്ടോബർ…

Read More

കോഴിക്കോട് ജില്ലയിൽ 799 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു; 8.25 ലക്ഷം രൂപ പിഴ ചുമത്തി

കോഴിക്കോട് :തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 799 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വിവിധ സ്ഥാപനങ്ങൾക്ക് 8.25 ലക്ഷം രൂപ പിഴ ചുമത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് പ്രകാരം നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളായ ക്യാരി ബാഗുകൾ, ഗ്ലാസുകൾ, ഇയർ ബഡുകൾ, സ്പൂണുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ക്യു ആർ കോഡ് ഇല്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. കോഴിക്കോട് കോർപ്പറേഷൻ, പേരാമ്പ്ര, കൊയിലാണ്ടി, ഒളവണ്ണ, വടകര, രാമനാട്ടുകര,…

Read More

കായികതാരങ്ങൾക്ക് റെയില്‍വേയിൽ അവസരം

നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയിലും സെന്‍ട്രല്‍ റെയില്‍വേയിലും നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയിലും കായികതാരങ്ങള്‍ക്ക് അവസരം.167 ഒഴിവുകളാണ് കായികതാരങ്ങള്‍ക്ക് മാറ്റിവെച്ചിട്ടുള്ളത്. പത്താം ക്ലാസ്സ് മുതല്‍ ബിരുദം വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സെന്‍ട്രല്‍ റെയില്‍വേ1.ഗ്രൂപ്പ് സി തസ്തികയില്‍ 21ഉം ഗ്രൂപ്പ് ഡിയില്‍ 41 ഒഴിവുകളുമുണ്ട്.2.പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ലെവല്‍ ഒന്ന് മുതല്‍ അഞ്ച് വരെ ശമ്പള സ്‌കെയിലുള്ള തസ്തികകളാണ്.3.അത് ലറ്റിക്സ്, ബാഡ്മിന്റണ്‍, വാട്ടര്‍പോളോ, നീന്തല്‍, ബോഡി ബില്‍ഡിംഗ്, സൈക്ലിംഗ്, ഹോക്കി, ഖൊ-ഖൊ, ഭാരോദ്വഹനം, ടേബിള്‍ ടെന്നിസ്, വോളിബോള്‍, ഗുസ്തി, ബാസ്‌കറ്റ്ബോള്‍, ക്രിക്കറ്റ്,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial