
നിപ ഐസോലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കും ; മന്ത്രി വീണാ ജോർജ്
നിപ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും ഐസൊലേഷനില്‍ തന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പോലീസ് നടപടി സ്വീകരിക്കുന്നതാണ്. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ചിലരെ സമ്പര്‍ക്കത്തിന്റെ മൂന്നാമത്തെ ആഴ്ചയില്‍ ലക്ഷണങ്ങളോട് കൂടി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് പോസിറ്റീവ് ആയി കണ്ടതിനെത്തുടര്‍ന്നാണ് 21 ദിവസം ക്വാറന്റൈന്‍ എന്ന നിര്‍ദ്ദേശം വിദഗ്ധ സമിതി നല്‍കിയിരിക്കുന്നത്. നിപ പ്രതിരോധത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖയിലും 21 ദിവസമാണ് ക്വാറന്റൈന്‍ കാലാവധി. അത് കൃത്യമായി പാലിക്കപ്പെടണം….