
ഏഷ്യയിലെ മികച്ച നടൻ; പുരസ്കാര നേട്ടത്തിൽ ടൊവിനോ, ഒരു തെന്നിന്ത്യൻ
താരത്തിന് ഇതാദ്യം
അഭിനയ മികവിനുള്ള അന്തർദേശീയ പുരസ്കാരത്തിന് അർഹനായി ടൊവിനോ തോമസ്. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിയസ് അവാർഡ്സിൽ മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൻറെ പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇന്ത്യയിൽ നിന്ന് മറ്റൊരു നടൻ മാത്രമാണ് മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനിൽ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. യുട്യൂബർ കൂടിയായ ഭുവൻ ബാം ആയിരുന്നു അത്. തെന്നിന്ത്യയിൽ നിന്നുള്ള ഒരു അഭിനേതാവിന് ആദ്യമായാണ് ഈ പുരസ്കാരം ലഭിക്കുന്നത്. ഒരിക്കലും വീഴാതിരിക്കുന്നതിലല്ല…