
ഡെപ്യൂട്ടി തഹസീൽദാരെ കയ്യേറ്റം ചെയ്ത മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് ഉൾപ്പെടെ 4 പേർക്ക് 15 മാസം തടവുശിക്ഷ
കാസർകോട്: വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിൽ മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫിന് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ശിക്ഷാ വിധി. മുസ്ലീം ലീഗ് പ്രവർത്തകരായ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവരെയും കോടതി ശിക്ഷിച്ചു. 2010 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. 2010 ൽ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് സംഭവം. അന്ന് കാസർകോട് താലൂക്കിലായിരുന്നു മഞ്ചേശ്വരം. കാസർകോട് ഡപ്യൂട്ടി തഹസിൽദാർ ഏകപക്ഷീയമായി…