
തിരക്ക് കൂടുതൽ: കേരളത്തിൽ ഓടുന്നത് 12 മെമു ട്രെയിനുകൾ മാത്രം, ആഴ്ചയിൽ ഒരുദിവസം അവധിയും
കണ്ണൂർ : യാത്രക്കാർ തിങ്ങി നിറഞ്ഞ് പോകുമ്പോൾ കേരളത്തിലോടിക്കുന്നത് ആകെ 12 മെമു തീവണ്ടികൾ. ഇവയിൽ എട്ടു വണ്ടികൾ ആഴ്ചയിൽ ഒരു ദിവസം ’അവധി’യുമാണ്. യാത്രത്തിരക്ക് കണക്കിലെടുത്താൽ മെമു സർവീസ് ഏറ്റവും കുറവ് കേരളത്തിലാണ്. പൂർണമായും കേരളത്തിലോടുന്നത് 10 മെമു വണ്ടി മാത്രം. തിരുവനന്തപുരം ഡിവിഷനിൽ ഒൻപതും പാലക്കാട് ഡിവിഷനിൽ ഒരു വണ്ടിയും. ഇതിൽ അഞ്ച് വണ്ടികൾക്ക് 12 റേക്ക് (കാർ) ആണ്. അഞ്ചെണ്ണത്തിന് എട്ടു കോച്ചും. അറ്റകുറ്റപ്പണിക്ക് ഷെഡിൽ കയറുന്ന വണ്ടിക്ക് പകരം റേക്ക് ഇല്ലാത്തതാണ്…