ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. ഇന്ന് പുലർച്ചെ നെടുങ്കണ്ടം പച്ചടിയിലാണ് ഉരുൾപൊട്ടിയത്. ഒരേക്കറോളം കൃഷിയിടം പൂർണ്ണമായും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. പച്ചടി ചൊവ്വേലിൽകുടിയിൽ വിനോദിന്റെ കുരുമുളക് കൃഷിയിടമാണ് ഉരുൾപൊട്ടലിൽ നശിച്ചത്.മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. സമീപത്തുള്ള വീടുകൾക്കും പത്തുവളവ് റോഡിനും അപകട ഭീഷണിയുണ്ട്. റവന്യൂ ഉദ്യോഗസ്ഥർ ഉരുൾപൊട്ടിയ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്.

Read More

വിഴിഞ്ഞം തുറമുഖം മേയിൽ തുറക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം : മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് നൽകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് വേണ്ട സൗകര്യങ്ങൾ വിഴിഞ്ഞത്തുണ്ട്. വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകൾ ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷൈൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ 15ൽ നിന്ന് അവസാനത്തെ ക്രയിൻ…

Read More

വണ്ടി ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമം; കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിൽ കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ കാര്‍ ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയതിന് ശേഷമാണു കാര്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്ക് അയച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

Read More

നോട്ട് നിരോധനം ദുസ്വപ്നമാണ്; ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ട് നിരോധനം ഇപ്പോഴും ദു സ്വപ്നം. ഇറക്കുന്ന നോട്ടുകളുടെ വിശ്വാസ്യത ഇല്ലാതായെന്നും വിമർശനം. കേരളത്തിൻറെ പൊതു സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണയാണ് ചെറുകിട വ്യാപാരമേഖലയിൽ നിന്നുണ്ടാകുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കേരള റീറ്റെയിൽ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വലിയ പ്രതിസന്ധികളിലൂടെയാണ് ചെറുകിട വ്യാപാര മേഖല കടന്നുപോയത്. നോട്ട് നിരോധനം വലിയ തിരിച്ചടിയാണ് വ്യാപാരമേഖലയിൽ ഉണ്ടാക്കിയത്. കള്ളപ്പണം തടയാൻ വേണ്ടിയാണ്…

Read More

ടർബോ: വൈശാഖ് ചിത്രത്തിൽ മമ്മൂട്ടി നായകൻ, രചന മിഥുൻ മാനുവൽ തോമസ്

മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത് നിർമാണ സംരംഭത്തിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സിനിമ സംവിധാനം ചെയ്യും. മിഥുൻ മാനുവൽ തോമസാണ് രചന. വിജയദശമി ദിനത്തിൽ ചിത്രീകരണത്തിനു തുടക്കമാകും. ‘ടർബോ പീറ്റർ’ എന്ന പേരിൽ മിഥുൻ മാനുവൽ തോമസ് ഒരു ചിത്രം വളരെ വർഷങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതുതന്നെയാണോ ‘ടർബോ’ എന്ന പേരിൽ ഇറങ്ങുന്നത് എന്ന് വ്യക്തമല്ല. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റീലീസ്…

Read More

തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴു മരണം; 14 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ സംഘം-കൃഷ്ണഗിരി ഹൈവേയിൽ കാറും തമിഴ്നാട് സർക്കാർ ബസും കൂട്ടിയിടിച്ച് ഏഴു മരണം. 14പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. മരിച്ചവരിൽ ആറു പേർ അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളും ഒരാൾ തമിഴ്നാട്ടുകാരനുമാണ്. ഇവർ ഹൊസൂരിലെ പശ നിർമാണ ഫാക്ടറിയിലെ തൊഴിലാളികളാണ്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്

Read More

അന്തര്‍സംസ്ഥാന മോഷ്ടാക്കൾ മലപ്പുറം കോട്ടക്കൽ പോലീസിന്‍റെ പിടിയില്‍:നൂറോളം കേസുകളില്‍ പ്രതികൾ

മലപ്പുറം :അന്തര്‍സംസ്ഥാന മോഷ്ടാക്കൾ മലപ്പുറം കോട്ടക്കൽ പോലീസിന്‍റെ പിടിയില്‍.നൂറോളം കേസുകളിലെ പ്രതികളാണ് പിടിയിലായത് . പൂജ അവധികളിൽ മലപ്പുറം പാലക്കാട്‌ ജില്ലകളിൽ വൻ കവർച്ചകൾ ഇവർ പ്ലാൻ ചെയ്തിരുന്നു. ഒക്ടോബർ 16ന് കോട്ടക്കൽ മൂലപ്പറമ്പ് വീട്ടുകാര്‍ പുറത്ത് പോയസമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവനും 76000 രൂപയും സ്കൂട്ടറും മോഷ്ടിച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന മോഷ്ടാക്കളെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്‌.സുജിത്ത് ദാസ് ഐപിഎസ് ന്‍റെ നിർദ്ദേശാനുസരണം ഡിവൈഎസ് പി അബ്ദുൾ ബഷീർ കോട്ടക്കൽ സി.ഐ…..

Read More

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; അപകടം ദസറ ആഘോഷം കഴിഞ്ഞ് മടങ്ങവെ

സുല്‍ത്താന്‍ബത്തേരി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. വയനാട് മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര ആഷ്‌ലി സാബു (24) ആണ് മരിച്ചത്. ഗുണ്ടല്‍പേട്ട് മദ്ദൂരില്‍ ദേശീയപാത 766 വച്ചായിരുന്നു അപകടം ഉണ്ടായത്. ആഷ്‌ലിയും യുവാവും മൈസൂരില്‍ നിന്നും ദസറ ആഘോഷം കഴിഞ്ഞ് വയനാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സഹയാത്രികന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആഷ്‍ലിയെ ബത്തേരിയിലെ…

Read More

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സീറ്റിനെ ചൊല്ലി തർക്കം; മധ്യപ്രദേശിൽ 6 ബിജെപി നേതാക്കൾ പാർട്ടി വിട്ടു

ഡൽഹി: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശിൽ സീറ്റിനെ ചൊല്ലി തർക്കം. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആറ് ബിജെപി നേതാക്കൾ പാർട്ടി വിട്ടു. ബി ജെ പിയിൽ മാത്രമല്ല കോൺഗ്രസിലും സീറ്റ് കിട്ടാത്തതിൽ തർക്കം മുറുകുകയാണ്. സീറ്റിനെ ചൊല്ലി ദിവസങ്ങളായി മധ്യപ്രദേശിൽ പ്രതിഷേധം നടക്കുകയാണ്. നിലവിൽ 20ലധികം സീറ്റുകളിൽ സീറ്റു കിട്ടാത്തതിനെ ചൊല്ലിയുള്ള കലഹം തുടരുന്നുണ്ട്. 92 സീറ്റുകളില്‍ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ അതൃ‍പ്തി പൊട്ടിത്തെറിയിലേക്ക് വഴി മാറുകയായിരുന്നു. അതേസമയം, ബിജെപിയിൽ മാത്രമല്ല, കോൺഗ്രസിലും സീറ്റ് തർക്കം മുറുകുകയാണ്….

Read More

റേഷൻ വിതരണത്തിലെ സമയക്രമം മന്ത്രി അറിയാതെ; ഉത്തരവ് മരവിപ്പിക്കാൻ നിര്‍ദ്ദേശം.

തിരുവനന്തപുരം: റേഷൻ വിതരണത്തില്‍ സമയക്രമം ഏര്‍പ്പെടുത്തി പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിക്കാൻ നിര്‍ദ്ദേശം നല്‍കി മന്ത്രി ജി ആര്‍ അനില്‍. മന്ത്രി അറിയാതെയാണ് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയത്. തന്നെ അറിയിക്കാതെ ഉത്തരവ് ഇറക്കിയതില്‍ മന്ത്രിക്ക് അമര്‍ഷമുണ്ട്. മാസത്തില്‍ 15-ാം തീയതി വരെ മുൻഗണനാ വിഭാഗങ്ങള്‍ (മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍)ക്കും, ശേഷം പൊതുവിഭാഗങ്ങള്‍(നീല, വെള്ള കാര്‍ഡ് ഉടമകള്‍)ക്കും റേഷൻ നല്‍കാനുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. പുതിയ ക്രമീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. ‘ഞാനോ ഓഫീസോ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial