
ഹമാസിന്റെ മുതിർന്ന നേതാക്കളൊരാൾ മരിച്ചു; ഇസ്രായേൽ സൈന്യം പീഡിപ്പിച്ച് കൊന്നതാണെന്ന് ആരോപണം
ഗാസ സിറ്റി: ഹമാസ് നേതാവ് ജയിലിൽ മരിച്ചു. ഹമാസിന്റെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹത്തെ ഇസ്രയേൽ പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഉമർ ദറാഗ്മ ഇസ്രായേൽ ജയിലിൽ മരിച്ചതായാണ് റിപ്പോർട്ട്. ഇസ്രായേൽ സൈന്യം തടവറയിൽ വച്ച് ഉമർ ദറാഗ്മയെ പീഡിപ്പിച്ചു കൊന്നതാണെന്നാണ് ഹമാസിന്റെ ആരോപണം. എന്നാൽ ഹൃദയാഘാതം മൂലമാണ് ഉമറിന്റെ മരണമെന്നാണ് ഇസ്രായേൽ വിശദീകരണം. ഹമാസിന്റെ വെസ്റ്റ് ബാങ്കിലെ നേതാവായ ഉമറിനെയും മകനെയും ഒക്ടോബർ ഒമ്പതിനാണ് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം 800 ഓളം…